1 GBP = 93.00 INR                       

BREAKING NEWS

നിര്‍മ്മാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡ ചെളിയില്‍ കാളക്ക് പിറകെ നൂറുമീറ്റര്‍ ഓടിയത് ലോക റെക്കോര്‍ഡായ 9.55 സെക്കന്റില്‍; കര്‍ണാടകയിലെ പരമ്പരാഗത കാളപ്പൂട്ട് മത്സരമായ കമ്പാലയില്‍ കണ്ടത് അത്യപുര്‍വ പ്രതിഭയെ; ലോക റെക്കാര്‍ഡിനേക്കാള്‍ ഉയരത്തില്‍ ചാടാന്‍ കഴിയുന്ന കളരി അഭ്യാസികളും തുഴച്ചിലുകാരും അമ്പെയ്ത്തുകാരും ഒക്കെ ഉണ്ടായിട്ടും ഇന്ത്യ സ്‌പോര്‍ട്‌സില്‍ വട്ടപൂജ്യമാകുന്നത് എന്തുകൊണ്ട്; ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ 'വേഗത്തില്‍' ഓടാന്‍ കഴിയുന്ന ഇന്ത്യാക്കാരന്‍ രാജ്യത്തിന്റെ അഭിമാനമാവുമോ?

Britishmalayali
എം മാധവദാസ്

ബംഗലൂരു: ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന ഇന്ത്യാക്കാരന്‍! കര്‍ണാടക സ്വദേശി ശ്രീനിവാസ ഗൗഡ എന്ന 28കാരനാണ് ഈ ബഹുമതിയുമാല സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 100 മീറ്റര്‍ വെറും 9.55 സെക്കന്റില്‍ ശ്രീനിവാസ ഗൗഡ ഓടിയെത്തിയത്. അതും ചെളിയിലൂടെ കാളയോടൊപ്പം. ലോക മാധ്യമമായ ബിബിസിപോലും റിപ്പോര്‍ട്ട് ചെയ്തതോടെ, കഴിവുണ്ടായിട്ടും ഇന്ത്യയില്‍ എന്തൂകൊണ്ട് ഓട്ടക്കാര്‍ ഉയര്‍ന്നുവരുന്നില്ല എന്ന ചോദ്യമാണ് നവമാധ്യമങ്ങളില്‍ ഉയരുന്നത്.

സ്‌കില്ലുകള്‍ ഉള്ള പതിനായിരക്കണക്കിന് ആളുകള്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഉണ്ടായിട്ടും അവരെയൊന്നും എന്തുകൊണ്ട് അധികൃതര്‍ക്ക് കണ്ടെത്താനാവുന്നില്ല എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. 130 കോടി ജനങ്ങളുന്ന ഒരു രാജ്യം അത്‌ലറ്റിക്‌സില്‍ ഒരു ഓട്ടു മെഡല്‍ പോലും കിട്ടാതെ അപമാനിതരായി മടുങ്ങുന്നത് ഒളിമ്പിക്‌സിലൊക്കെ കാണുന്ന പതിവ് കാഴ്്ചയാണ്. ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന ആളുകള്‍ നമ്മുടെ ഗ്രാമങ്ങളില്‍പോലും ഉള്ളപ്പോഴാണ് ഈ അവസ്ഥയെന്ന് ഓര്‍ക്കണം. ശ്രീനിവാസ ഗൗഡയെ പരിശീലനത്തിന് അയക്കണമെന്നും, ഇനിയും സമയം വൈകിയിട്ടുമില്ലെന്നുമുള്ള മുറവിളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ഉയരുന്നത്.

കര്‍ണാടകയിലെ പരമ്പരാഗത കായിക ഇനമായ കമ്പാല എന്ന് വിളിക്കുന്ന കാളപൂട്ട് മത്സരത്തിലാണ് ശ്രീനിവാസ ഗൗഡ മിന്നും പ്രകടനം കാഴ്ചവെച്ചത്. മൊത്തം 142.5 മീറ്റര്‍ 13.62 സെക്കന്റിനുള്ളില്‍ ഗൗഡ മറി കടന്നെന്നാണ് പറയുന്നത്. കമ്പാലയുടെ പ്രധാന കേന്ദ്രമായ ദക്ഷിണകന്നഡയിലെ ഉഡുപ്പിയിലായിരുന്നു ഗൗഡയുടെ മത്സരം.12 കമ്പാലകളില്‍ നിന്നായി ശ്രീനിവാസ ഗൗഡ 29 മെഡലുകള്‍ നേടിയെന്ന് റഫറിയായ വിജയകുമാര്‍ കംഗിനാമനെ പറയുന്നു. നിര്‍മ്മാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡ കഴിഞ്ഞ ആറ് വര്‍ഷമായി കമ്പാല മത്സരത്തില്‍ സജീവമാണ്. സംസ്ഥാനത്തെ അറിയപ്പെടുന്ന താരമായി ഇദ്ദേഹം വളര്‍ന്നു. ഒരു മത്സരത്തില്‍ വിജയിച്ചാല്‍ 1-2 ലക്ഷം രൂപവരെ പ്രതിഫലം ലഭിക്കും. 2009ലാണ് ഉസൈന്‍ ബോള്‍ട്ട് റെക്കോഡ് സ്ഥാപിച്ചത്. ബെര്‍ലിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ 9.58 സെക്കന്റ് കൊണ്ട് ഓടി തീര്‍ത്താണ് ബോള്‍ട്ട് റെക്കോര്‍ഡ് സ്ഥാപിച്ചത്. അതേസമയം, ശ്രീനിവാസ് ഗൗഡയുടെ വേഗം കാളകളുടെ സഹായത്തോടെയായിരുന്നു എന്നതാണ് പ്രധാന വ്യത്യാസം.

ശ്രീനിവാസ ഗൗഡയെപ്പോയുള്ളവര്‍ക്ക് കൃത്യമായ പരിശീലനവും മത്സര പരിചയവും നല്‍കിയാല്‍ ലോക റെക്കോഡ് സ്ഥാപിക്കുന്ന ഓട്ടക്കാര്‍ ഇന്ത്യക്കുണ്ടാകുമെന്ന് നിരവധി കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നു.

കമ്പാലകളില്‍ പൊടിയുന്നത് ലക്ഷങ്ങള്‍
പ്രാദേശിക ഭാഷയായ തുളുവില്‍ 'നെല്ല് വളരുന്ന ചെളി വയല്‍' എന്നാണ് കമ്പാല എന്ന വാക്കിന്റെ അര്‍ഥം. കര്‍ണാടകയിലെ ഒരു പരമ്പരാഗത കായിക വിനോദമാണിത്. തമിഴ്നാട്ടിലെ ജല്ലിക്കട്ടുപോലെ തന്നെ. ലക്ഷങ്ങളാണ് ഇതില്‍ വാതുവെപ്പും മറ്റുമായി പൊടിയുന്നത്. അക്രമങ്ങളും കത്തിക്കുത്തുമൊക്കെ ഇതിന്റെ ഭാഗമായി ഇടക്കിടെ ഉണ്ടാവാറുമുണ്ട്. പ്രത്യേകരീതിയില്‍ വളര്‍ത്തുന്ന കാളകള്‍ക്കും എരുമകള്‍ക്കും ലക്ഷങ്ങള്‍ വിലയുമുണ്ട്. വ്യാപകമായി കമസമാധാന പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും നാട്ടുകാരുടെ ജനകീയ ഉല്‍സവം തന്നെയാണ് കമ്പാല. രണ്ട് എരുമകളേയോ കാളകളേയോ ഒന്നിച്ച് ചേര്‍ത്ത് 132 മീറ്റര്‍ അല്ലെങ്കില്‍ 142 മീറ്റര്‍ വരുന്ന വയലിലെ ചളിയിലുടെ ഓടിക്കയാണ് ഈ മല്‍സരത്തില്‍ സാധാരണ ചെയ്യുന്നത്. ഇങ്ങനെ പിറകില്‍ കാളകളെയും തെളിച്ച് ഓടിയ ഗൗഡയാണ് ഇപ്പോള്‍ താരമായത്. നേരത്തെ അന്താരാഷ്ട്ര മൃഗസംരക്ഷണ ഗ്രൂപ്പുകളില്‍ നിന്ന് ശക്തമായ വിമര്‍ശനം കമ്പാലകള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. മൃഗ പീഡനമാണ് പ്രധാനമായും പരാതിക്ക് ഇടയാക്കിയത്. വേഗത്തില്‍ ഓടനായി കാളകളുടെ പൃഷ്ഠത്തില്‍ മുളകരച്ച് തേക്കുന്നതും ക്രൂരമായി മര്‍ദിക്കുന്നതും അടക്കമുള്ള സംഭവങ്ങളുടെ വീഡിയോയും മൃഗസ്‌നേഹികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

2014 ല്‍ ഇന്ത്യയിലെ സുപ്രീംകോടതി ജല്ലിക്കട്ട് നിരോധിച്ചത് ഇവിടെയും ബാധിച്ചു. കമ്പാല നിര്‍ത്തിവെക്കാന്‍ കര്‍ണാടക സംസ്ഥാന കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇപ്പോള്‍ ക്രൂരതകള്‍ എല്ലാം ഒഴിവാക്കി പരമാവധി മൃഗ സൗഹാര്‍പരമായാണ് കമ്പാല നടക്കുന്നതെന്നാണ് സംഘാടകര്‍ പറയുന്ന്. എരുമയെ അനാവശ്യമായി മൃഗത്തെ ഉപദ്രവിക്കാതെ മാനുഷികമായ രീതിയില്‍ കൈകാര്യം ചെയ്യാമെന്ന് ഇപ്പോള്‍ തെളിക്കാരെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെ ഇപ്പോഴത്തെ താരം ഗൗഡ അടക്കമുള്ളവര്‍ ഈ കോഴ്‌സില്‍ പങ്കെടുത്തവര്‍ ആണ്. 2018 ല്‍ സംസ്ഥാനം കമ്പാല മല്‍സരങ്ങളെ വീണ്ടും പങ്കെടുക്കാന്‍ കോടതി നുവദിച്ചുവെങ്കിലും നിരവധി നിബന്ധനകള്‍ പുറപ്പെടുവിച്ചു. ചാട്ടവാറടി നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ അങ്ങനെയാണ് വന്നത്. പക്ഷേ കമ്പാലയെ ഇപ്പോഴും ഭീഷണിയിലാണ്. നിയമവിരുദ്ധമാണെന്ന് വാദിച്ച് അന്താരാഷ്ട്ര മൃഗസംരക്ഷണ സംഘടനകള്‍ സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി നല്‍കിയിട്ടുണ്ട്. അതായത് കമ്പാല നിരോധനം അടഞ്ഞ അധ്യായമല്ലെന്ന് ചുരുക്കം.
പരിസ്ഥിതി സംഘടനകളും മനുഷ്യവകാശ സംഘടനകളുമൊക്കെ എപ്പോഴും വിമര്‍ശിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് കമ്പാലയെക്കൊണ്ട് ഒരു ഗുണം ഉണ്ടായതെന്ന് സാമൂഹിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കഴിവുണ്ട്; ഇനി വേണ്ടത് പരിശീലനം
അതേസമയം അടിസ്ഥാനപരമായി സ്‌കില്‍ ഉണ്ട് എന്നതിന്റെ തെളിവാണ് ഇതെന്നും ഇദ്ദേഹത്തെ നന്നായി പരിശീലിപ്പിച്ച് എടുത്താല്‍ മികച്ച ഓട്ടക്കാരനാക്കി മാറ്റാന്‍ കഴിയുമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ചെറുപ്പത്തിലെ ശ്രീനിവാസ ഗൗഡയുടെ ഓട്ടത്തിലുള്ള കഴിവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ മറ്റൊരു ഉസൈന്‍ ബോള്‍ട്ടിനെ നമുക്ക് സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രശസ്ത കോച്ച് ബ്രഹ്മാനന്ദ ഭാസ്‌ക്കര്‍ കന്നഡയിലെ ചാനലുകള്‍ക്ക് കൊടുത്ത അഭിമുഖത്തില്‍ വ്യക്തമാക്കി. ചെറുപ്പത്തിലേ ടാലന്റുകള്‍ കണ്ടെത്തുന്നതില്‍ നാം പരാജയം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ത്യക്കാരുടെ സഹജമായ ഇന്‍ഹിബിഷന്‍ പ്രശ്‌നം കൗണ്‍സിലിങിലൂടെയും പരിശീലനത്തിലൂടെയും പരിഹരിച്ചാല്‍, ഇദ്ദേഹം രാജ്യത്തിന് ഒരു മുതല്‍ക്കൂട്ടാവുമെന്നാണ് മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ ബഞ്ചമിന്‍ പീറ്റര്‍ എഴുതിയത്.

അതയാത് ശ്രീനിവാസ ഗൗഡക്ക് ബോള്‍ട്ടിനെക്കോള്‍ വേഗത്തില്‍ ഓടാന്‍ കഴിയണമെങ്കില്‍ മുന്നില്‍ ഒരു കാളയും ചെളിയും വേണം. സ്്‌റ്റേഡിയവും ആള്‍ക്കൂട്ടവും കണ്ടാല്‍ അയാള്‍ ചിലപ്പോള്‍ സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്ന സാധാരണക്കാരനായി മാറും. അതിന് ചിട്ടയായ പരിശീലനം കൊടുക്കണം. മറ്റൊന്ന് വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ടതാണ്. കാളപൂട്ടിലും ജല്ലിക്കട്ടിലും മുന്നോടിയായി നടക്കുന്ന പൂജകളും മറ്റും, മല്‍സരാര്‍ഥിക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. ഇതുമായി ഒന്നും യാതൊരു ബന്ധവുമില്ലാത്ത തീര്‍ത്തും ഒരു സ്‌പോര്‍ട്‌സ് ഇനത്തിലേക്ക് ഇയാളെ പറിച്ചു നടുമ്പോള്‍ അതേ റിസള്‍ട്ട് പ്രതീക്ഷക്കാന്‍ കഴിയില്ല. പക്ഷേ ചിട്ടയായ പരിശീലനത്തിലുടെ ഒന്ന് ശ്രമിച്ചുനോക്കാമെന്നും ഡോ ബഞ്ചമിന്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് അടിസ്ഥാനപരമായ 'ഇന്ത്യന്‍ മൂന്നാലോക പ്രശ്‌നം' എന്നാണ് ഡോ ബഞ്ചമിന്‍ അടിവരയിടുന്നത്. മൂന്നാംലോക കോംപ്ലക്‌സ് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. അതായത് നമുക്ക് ലോക റെക്കാര്‍ഡിനേക്കാള്‍ ഉയരത്തില്‍ ചാടാന്‍ കഴിയുന്ന കളരി അഭ്യാസികള്‍ ഉണ്ട്. പക്ഷേ അത് ഒരു സ്‌പോര്‍ട്‌സ് ഇവന്റാക്കി ചെയ്യാന അവര്‍ക്ക് കഴിയില്ല. ലോകത്തില്‍ ഏറ്റവും വേഗതയില്‍ വഞ്ചിതുഴയാന്‍ കഴിയുന്നവരും അമ്പ എയ്യാന്‍ കഴിയുന്നവരും ഇന്ത്യയില്‍ ആയിരിക്കും. പക്ഷേ അവരെയൊന്നും കണ്ടെത്താനും ഒരു കായിക ഇനത്തിലേക്ക് വികസിപ്പിക്കാനും രാജ്യത്തിന് കഴിയുന്നില്ല. പാരമ്പര്യം വിശ്വാസം തുടങ്ങിയ പല ഘടകങ്ങളില്‍പ്പെട്ട് ആധുനികതയോടെ പുറം തിരിഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇനിയും വെളിച്ചം എത്തിയിട്ടില്ലെന്നും ഡോ ബഞ്ചമിന്‍ ചൂണ്ടിക്കാട്ടുന്നു.

പക്ഷേ മറ്റുപല പ്രമുഖരും ചൂണ്ടിക്കാട്ടുന്ന കാര്യം, ഏത് കാര്യത്തിനും ഏറ്റവും അടിസ്ഥാനപരമായി വേണ്ട സ്‌കില്‍ എന്ന ഗുണത്തെക്കുറിച്ച് തന്നെയാണ്. ചെളിയില്‍ നഗ്‌നപാദനായി ഈ രീതിയില്‍ 'പറക്കാന്‍' ഒരാള്‍ക്ക് കഴിയുന്നെങ്കില്‍ അയാളുടെ യഥാര്‍ഥ കഴിവ് എന്തായിരിക്കും. ചിട്ടയായ പരിശീലനം കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം ലോകത്തിന് ഒരു മുതല്‍ക്കൂട്ട് ആവില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യുവജനങ്ങള്‍ ചോദിക്കുന്നത്. എന്തായാലും ശ്രീനിവാസ ഗൗഡയെ ഓട്ട പരിശീലനത്തിന് അയക്കണം എന്നാണ് നവമാധ്യമങ്ങളില്‍ മുറവിളി ഉയരുന്നത്. പക്ഷേ കര്‍ണ്ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ഈ വിവാദങ്ങള്‍ എല്ലാം നടക്കുമ്പോഴും ഞാന്‍ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തില്‍ ഇരിക്കുകയാണ്, കാള താരമാക്കിയ ശ്രീനിവാസ ഗൗഡ. കാളപ്പൂട്ടല്ലാതെ ഓട്ടവും ചാട്ടവും ഒന്നും തനിക്ക് കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category