1 GBP = 93.00 INR                       

BREAKING NEWS

'ഫേസ്ബുക്കിലെ രണ്ടാമന്റെ അടുത്തേക്ക് പോകാന്‍ ഞാന്‍ കാത്തിരിക്കുന്നു': ഇന്ത്യാ സന്ദര്‍ശനം ട്വീറ്റ് ചെയ്ത് ഡൊണാള്‍ഡ് ട്രംപ്; സുപ്രധാനമായ വ്യാപാരക്കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കാന്‍ സാധ്യത; പുതിയ അദ്ധ്യായത്തിന് ഈ കൂടിക്കാഴ്ച തുടക്കം കുറിക്കുമെന്ന് യുഎസ് അധികൃതരും

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഫേസ്ബുക്കില്‍ ഡൊണാള്‍ഡ് ട്രംപ് ഒന്നാം സ്ഥാനത്താണെന്ന് മാര്‍ക് സക്കര്‍ബര്‍ഗ് അടുത്തിടെ പറയുകയുണ്ടായി. വലിയ ബഹുമാനമായി ഞാന്‍ കരുതുന്നു.നമ്പര്‍ ടു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍, രണ്ടാഴ്ചക്കുള്ളില്‍ ഞാന്‍ ഇന്ത്യയിലേക്ക് പോകുകയാണ്. അതിനായി കാത്തിരിക്കുന്നു' ട്രംപ് ട്വീറ്റ് ചെയ്തു.

ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി ഈ മാസം 24-നാണ് ട്രംപ് എത്തുക. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് നടത്തുന്നത്. യു.എസ്. പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കംകുറിക്കുമെന്നും ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയെ എല്ലാവരും ഉറ്റുനോക്കുകയാണെന്നും യു.എസിന്റെ ഉത്തര, മധ്യേഷ്യാ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് ജി. വെല്‍സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ സുഹൃത്താണ്, അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്'. ഇന്ത്യാസന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ അനുഗമിക്കുമെന്ന് മോദി അറിയിച്ചതായി ട്രംപ് കൂട്ടിച്ചേര്‍ത്ത് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഹംഷെയര്‍ റാലിയില്‍ വെറും അമ്പതിനായിരം പേരാണ് പങ്കെടുത്തത്. എന്നാല്‍ ഇന്ത്യയില്‍ അന്‍പത് ലക്ഷത്തിലധികം പേരാണ് വിമാനത്താവളത്തില്‍ സ്വാഗതം ചെയ്യാനെത്തുന്നത്. ഇന്ത്യയില്‍ പണിതീര്‍ന്നു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലേക്ക് ഇത്രയധികം ജനങ്ങളാണ് ആനയിക്കുന്നത്. ഇതൊക്കെ നല്ല കാര്യമല്ലേയെന്നും ട്രംപ് പ്രതികരിച്ചിരുന്നു.

ന്യായമായ രീതിയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെങ്കില്‍ ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ഒപ്പു വെക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അഹമ്മദാബാദിലും ന്യൂഡല്‍ഹിയിലുമാണ് ട്രംപ് സന്ദര്‍ശനം നടത്തുന്നത്. തേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുന്ന ദിവസം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്നറിയിച്ച് സിപിഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 2010ലും 2015ലുമാണ് ഒബാമ ഇന്ത്യയിലെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category