1 GBP = 93.00 INR                       

BREAKING NEWS

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്കും പണി കൊടുക്കാന്‍ ഇന്ത്യ; കാശ്മീര്‍ വിഷയം ആഭ്യന്തരകാര്യം, മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇക്കാര്യത്തില്‍ വേണ്ടെന്ന് ആവര്‍ത്തിച്ച് ഇന്ത്യ; വസ്തുതകള്‍ മനസിലാക്കി മാത്രം വേണം പ്രതികരിക്കാന്‍ എന്ന് ഉര്‍ദ്ദുഗാന് താക്കീത്; കാശ്മീര്‍ വിഷയത്തില്‍ അനാവശ്യമായി ഇടപെട്ട് പണി വാങ്ങിയ മലേഷ്യയെ പാഠം പഠിപ്പിച്ച അതേ മാതൃക പിന്തുടരാന്‍ ഇന്ത്യ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് പിന്തുണയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്തെത്തിയതിന് പിന്നാലെ മറുപടിയുമായി ഇന്ത്യ. ആഭ്യന്തരകാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളാണ് ഇന്ത്യയെ നടപടിയിലേക്ക് നയിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ജമ്മുകശ്മീരുമായി ബന്ധപ്പെടുത്തിയുള്ള എല്ലാ പ്രതികരണങ്ങളേയും ഇന്ത്യ തള്ളികളയുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും വസ്തുതകളെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കിയെടുക്കണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് ഉര്‍ദുഗാന്‍ പൂര്‍ണ്ണ പിന്തുണയര്‍പ്പിച്ചിരുന്നതിന് പിന്നാലെയാണ് നടപടി. പാക് ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഉര്‍ദുഗാന്‍ വിവാദ പ്രസ്താവന നടത്തിയത്. കാശ്മീരികള്‍ പീഡനം അനുവഭിക്കുന്നു, ഇന്ത്യ ഏകപക്ഷീയമായി ഇടപ്പെട്ടു, തുടങ്ങിയ പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നുവെന്ന പേരില്‍ പാക്കിസ്ഥാന് ഉപരോധം ഏര്‍പ്പെടുത്താനുള്ള ശ്രമത്തെ പ്രതിരോധിക്കുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. നടക്കാന്‍ പാകുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എന്‍.എ.ടി.എഫ്) യോഗത്തില്‍ പാക്കിസ്ഥാന് പിന്തുണ നല്‍കും. നീതിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ കശ്മീര്‍ വിഷയം തര്‍ക്കത്തിലൂടെയോ അടിച്ചമര്‍ത്തലിലൂടെയോ പരിഹരിക്കാന്‍ കഴിയില്ല. നമ്മുടെ കശ്മീരി സഹോദരി-സഹോദരന്മാര്‍ ദശാബ്ദങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ അടുത്തകാലത്തുണ്ടായ പുതിയ നീക്കങ്ങളിലൂടെ കൂടുതല്‍ രൂക്ഷമായെന്നും ഉര്‍ദുഗാന്‍ ആരോപിച്ചിരുന്നു.

കശ്മീര്‍ വിഷയം പരിഹരിക്കാനുള്ള നടപടികള്‍ക്ക് തുര്‍ക്കി പിന്തുണ നല്‍കുമെന്നും. ഒന്നാം ലോകയുദ്ധത്തില്‍ വിദേശ ശക്തികള്‍ക്കെതിരെ ഞങ്ങളുടെ രാജ്യം നടത്തിയ പോരാട്ടത്തിന് സമാനമാണ് കശ്മീരികളുടെ പോരാട്ടം. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ തുര്‍ക്കി ശബ്ദമുയര്‍ത്തുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഉര്‍ദുഗാന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു. ഉര്‍ദുഗാന്‍ പ്രസ്താവനയില്‍ 'അഗാധ ദുഃഖം' രേഖപ്പെടുത്തിയ ഇന്ത്യ അന്ന് കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് പ്രതികരിച്ചത് എത്തിയിരുന്നു. കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കിയിട്ട് വേണം തുടര്‍പ്രതികരണങ്ങളെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം അന്ന് നടത്തിയത്.

അതേ സമയം, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് അനുകൂലമായി നിലപാടെടുത്ത തുര്‍ക്കിയെയും മലേഷ്യയെയും സമ്മര്‍ദ്ദത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി നയങ്ങളില്‍ ഇക്കഴിഞ്ഞ ജനുവരി ആദ്യവാരത്തോടെ മാറ്റം വരുത്തിയിരുന്നു. പാമോയില്‍ ഇറക്കുമതിക്ക് നേരത്തെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കൂടുതല്‍ ഉല്‍പ്പന്നങ്ങളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വന്നിരിക്കുന്നത്. അതേസമയം തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മുകളിലും നിയന്ത്രണം വരുത്തുമെന്നും അഘികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഭക്ഷ്യ എണ്ണയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യയില്‍ മലേഷ്യയായിരുന്നു പാമോയിലിന്റെ ഏറ്റവും പ്രധാന വിതരണക്കാര്‍. എന്നാല്‍, ഇവിടെ നിന്നുള്ള ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ ഈയിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ പാമോയില്‍ വിതരണക്കാരോട് മറ്റ് രാജ്യങ്ങളെ ആശ്രയിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം, അലൂമിനിയം കട്ടികള്‍, ദ്രവരൂപത്തിലുള്ള പ്രകൃതി വാതകം, കംപ്യൂട്ടര്‍ പാര്‍ട്‌സ്, മൈക്രോപ്രൊസസര്‍ എന്നിവയ്ക്ക് കൂടി നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രമം. ഇതിന് പുറമെ തുര്‍ക്കിയില്‍ നിന്നെത്തുന്ന സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തു. ഇരു രാജ്യങ്ങളുമായി നിലനിന്നിരുന്ന ശക്തമായ വ്യാപാര ബന്ധം ഇതോടെ നിയന്ത്രിക്കപ്പെടും.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനും പിന്നാലെയാണ് ഇന്ത്യയ്ക്കെതിരെ ഇരുരാജ്യങ്ങളും വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതും. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലും വലിയ വര്‍ധനവുണ്ടായിരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിരോധ മേഖലയില്‍ തുര്‍ക്കിയുമായുണ്ടാക്കിയ കരാര്‍ റദ്ദ് ചെയ്ത് ഇന്ത്യ. തുര്‍ക്കി കമ്പനിയായ അനഡോലു ഷിപ് യാര്‍ഡും ഹിന്ദുസ്ഥാന്‍ ഷിപ് യാര്‍ഡുമായി ഉണ്ടാക്കിയ കരാറാണ് കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. കശ്മീര്‍ വിഷയത്തിലെ തുര്‍ക്കിയുടെ ഇടപെടലാണ് കരാര്‍ റദ്ദാക്കാന്‍ കാരണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ട്വീറ്റ് ചെയ്തത്.

രാജ്യ സുരക്ഷയെ ബാധിക്കുമെന്ന കാരണത്താലാണ് ഈ നീക്കമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതും. ഇന്ത്യന്‍ നാവിക സേനയുടെ ഫ്ളീറ്റ് സപ്പോര്‍ട്ട് ഷിപ്പ് നിര്‍മ്മാണത്തില്‍ സാങ്കേതിക പങ്കാളിയായി തിരഞ്ഞെടുത്തത് അനഡോലു ഷിപ്പ് യാര്‍ഡിനെ ആയിരുന്നു. അനാഡോലു പാക്കിസ്ഥാന്‍ നാവിക സേനയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. അനാഡോലു കപ്പല്‍ നിര്‍മ്മാണ ശാലയ്ക്ക് നല്‍കിയിരുന്ന 16100 കോടിയോളം രൂപയുടെ കരാറാണ അന്ന് പിന്‍വലിച്ചതും. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ഇന്ത്യ സുരക്ഷാ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അതാണ് ഈ നടപടി കൈക്കൊണ്ടതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്.

എന്നാല്‍, കാശ്മീരില്‍ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം യൂറോപ്യന്‍ യൂണിയന്റെ 25 പേരടങ്ങുന്ന പ്രതിനിധി സംഘം കഴിഞ്ഞ ദിവസം കാശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എത്രയും വേഗം എടുത്തുകളയണമെന്നും സംഘം വ്യക്തമാക്കിയത്. കഴിഞ്ഞ 2019 ഓഗസ്റ്റ് മാസത്തോടെയാണ് കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റിയത്. ശേഷം നിരവിധി നേതാക്കള്‍ പ്രത്യേക സുരക്ഷ നിയമപ്രകാരം ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു. തുടര്‍ന്നാണ് ഇക്കഴിഞ്ഞ ദിവസം യൂറോപ്യ യൂണിയന്‍ പ്രതിനിധി സംഘം എത്തിയതും പ്രസ്താവന നടത്തിയതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category