1 GBP = 93.00 INR                       

BREAKING NEWS

ജീവിതം തേടിയെത്തിയ മലയാളി യുവതിക്ക് ബര്‍മിങ്ഹാമില്‍ ക്യാന്‍സറിനോട് പൊരുതി മരണം; വീട്ടുജോലി ചെയ്യാനെത്തിയ ഷീജയുടെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഭര്‍ത്താവും നാട്ടില്‍ നിന്നെത്തി; സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി:  ജീവിത പ്രാരാബ്ധങ്ങള്‍ മറക്കാന്‍ യുകെയില്‍ ജോലി തേടിയെത്തിയ മലയാളി യുവതിക്ക് ക്യാന്‍സറിനോട് പൊരുതി മരണം. മലയാളി ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ ജോലിക്കു എത്തിയ തിരുവല്ല സ്വദേശിയായ ഷീജ ശ്രീനിവാസാണ് വെള്ളിയാഴ്ച വൈകുന്നേരം ഹോസ്പീസിലെ സ്വാന്തന ചികിത്സക്കിടെ മരണമടഞ്ഞത്. യുകെയില്‍ നിന്നും അമേരിക്കയില്‍ ജോലി തേടിപ്പോയ ഡോക്ടറുടെ വീട് നോക്കി ജോലി ചെയ്തിരുന്ന ഷീജ ഏതാനും വര്‍ഷം മുന്‍പ് ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ കൂടി യുകെയില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ കുടിയേറ്റ നിയമം കര്‍ശനമാക്കിയതോടെ വൃഥാവിലാകുക ആയിരുന്നു. ഒടുവില്‍ രോഗനില വഷളായതോടെ ആശുപത്രി അധികൃതര്‍ നല്‍കിയ കത്ത് കൂടി പരിഗണിച്ചു ഹോം ഓഫീസ് വിസ നല്‍കിയതോടെ കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് സന്തോഷ് യുകെയില്‍ എത്തിയത്. 

ഷീജക്ക് താങ്ങും തണലുമായി നല്ല മനസ്സുള്ള മലയാളി സമൂഹം കഴിഞ്ഞ ദിവസങ്ങളില്‍ സദാ സമയവും കൂടെയുണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ഒന്നര വര്‍ഷമായി രോഗം കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയായിരുന്നു ഷീജ. ഈ സമയങ്ങളില്‍ മലയാളികളായ അയല്‍വാസികളും ഏതാനും സുഹൃത്തുക്കളുമാണ് കൂടെ ഉണ്ടായിരുന്നതും. ഇപ്പോള്‍ ഭര്‍ത്താവ് സന്തോഷ് യുകെയില്‍ എത്തിയപ്പോഴും അത്യാവശ്യ സഹായവുമായി കൂടെയുള്ളത് അയല്‍വാസികളും മറ്റുമാണ്. മരണാന്തര കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ക്ക് ഷീജയെ യുകെയില്‍ എത്തിച്ച കുടുംബം പൂര്‍ണ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സൂചനയുണ്ട്. മരണം സംഭവിച്ചതിനെ തുടര്‍ന്നു ഹോസ്പീസില്‍ നിന്നും മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്.

തിങ്കളാഴ്ച മരണം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചാല്‍ ഈ ആഴ്ച ഒടുവില്‍ തന്നെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സാധിച്ചേക്കും. ഷീജയെ ചികില്‍സിച്ച ഡോക്ടര്‍ തിങ്കളാഴ്ച ജോലിയില്‍ മടങ്ങി എത്തിയാല്‍ ഉടന്‍ നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ സാധിക്കും. മരണ വിവരമറിഞ്ഞു നിരവധി പേര്‍ ആശ്വാസവുമായി സന്തോഷിനെ സന്ദര്‍ശിക്കുന്നുണ്ട്. ഷീജ അവശയായ നാളുകളില്‍ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ നിന്നും അവര്‍ക്കും സഹായവുമായി ഒട്ടേറെപ്പേര്‍ എത്തിയിരുന്നതും അന്യനാട്ടില്‍ ഒറ്റപ്പെട്ടു പോകുകയാണ് എന്ന ആശങ്കയില്‍ നിന്നും ആശ്വാസത്തോടെ രോഗത്തെ നേരിടാന്‍ ഷീജയെ സഹായിച്ചിരുന്നു. ബിര്‍മിങ്ഹാം ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഒട്ടേറെ മലയാളികളും കഴിഞ്ഞ നാളുകളില്‍ ഷീജയെ സന്ദര്‍ശിച്ചു ആശ്വാസം പകര്‍ന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category