1 GBP = 103.00 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം - 41

Britishmalayali
രശ്മി പ്രകാശ്

ത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവിശ്വസനീയതയോടെയാണ് ആളുകള്‍ ഇതെല്ലാം നോക്കി കണ്ടത്. ഫെലിക്‌സ് ഇങ്ങനെയൊക്കെ ചെയ്യുമോ?എന്തിനും എപ്പോഴും സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്ന മനുഷ്യന്‍. സംഗീതത്തിന്റെ മാസ്മരികതയില്‍ ബ്ലോസ്സം അവന്യൂവിലെ മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹരമായി മാറിയ  ഫെലിക്‌സ്. ഒന്ന് ശബ്ദമുയര്‍ത്തി പോലും സംസാരിക്കാത്ത ഒരാള്‍ ഇത്ര വലിയൊരു ക്രൈം ചെയ്യുമോ? അതും അടുത്തറിയാവുന്ന ഒരു കുടുംബത്തോട്? 

ചോദ്യങ്ങളെല്ലാം ആകാശത്തോളമുയര്‍ന്ന് മറുപടിയില്ലാതെ താഴേക്ക് പതിച്ചു കൊണ്ടിരുന്നു. യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത എന്നാല്‍ ഇപ്പോള്‍ പൊടുന്നനെ യുകെയിലെ ഏറ്റവും ക്രൂരനായ കൊലയാളികളില്‍ ഒരാളായി  ഫെലിക്‌സ് മാറിയിരിക്കുന്നു.ഗ്രേറ്റ് പവേഴ്സിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു ഫെലിക്‌സ്. അയാളെ വിട്ടുകളയാന്‍ താല്പര്യമില്ലാതെ എങ്ങനെ എങ്കിലും രക്ഷിച്ചെടുക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. അവര്‍ക്കറിയാവുന്ന ഫെലിക്‌സ് നന്മയുടെയും സന്തോഷത്തിന്റെയും പ്രതീകമായ മനുഷ്യനാണ്. അതുകൊണ്ട് തന്നെ ഫെലിക്‌സ് കുറ്റമെല്ലാം ഏറ്റുപറഞ്ഞപ്പോള്‍ അവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചു.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് വല്ലാതെ പാടുപെട്ടു. 

എന്റെ മകന്‍ ജോ എന്ന് വിളിപ്പേരുള്ള ജോര്‍ജ് ഈ ബ്ലോസ്സം അവെന്യൂവില്‍ തന്നെയുണ്ട് എനിക്ക് അവനെ ഒന്ന് കാണാന്‍ പറ്റുമോ? ഫെലിക്‌സിനെ പോലീസ് അകത്തേക്ക് കൊണ്ടുപോകുന്ന വഴി അയാള്‍ ആള്‍ക്കൂട്ടത്തിലേക്ക് നോക്കി യാചനയുടെ രീതിയില്‍  കൈകൂപ്പി. പിന്നെ ആകെ തകര്‍ന്നതുപോലെ നില്‍ക്കുന്ന പ്രിയ സുഹൃത്ത് ഹാരിയെ നോക്കി, വില്‍ യു ഹെല്പ് മി പ്ലീസ്?

ആരും ഒന്നും മിണ്ടിയില്ല.

'ജോ ' ഫിലിപ്പിന്റെ വീട്ടില്‍ ഉണ്ട് പ്ലീസ് ആരെങ്കിലും അവരോടൊന്നു പറയുമോ? എനിക്കൊന്നു കണ്ടാല്‍ മതി.ഇനിയെനിക്ക് അവനെ കാണാന്‍ പറ്റിയില്ലെങ്കിലോ? അയാള്‍ ശബ്ദം താഴ്ത്തി സ്വയം പറഞ്ഞു കൊണ്ടിരുന്നു.

ഇത്രയും ക്രൂരത കാട്ടിയിട്ട് നില്‍ക്കുന്ന ഫെലിക്‌സിന്റെ വാക്കുകള്‍ ആരും ചെവിക്കൊണ്ടില്ല.പോലീസ് ഫെലിക്‌സിനെ അകത്തേക്ക് കൊണ്ടുപോയി. മുകളിലത്തെ നിലയില്‍ അയാള്‍ പറഞ്ഞതുപോലെ തന്നെ ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് തുറക്കുന്ന ഒരു സേഫ് ഉണ്ടായിരുന്നു. 

വിച്ച് ഈസ് യുവര്‍ ടോമിനെന്റ് ഹാന്‍ഡ്?കൈ വിലങ്ങ് അഴിക്കാന്‍ തയ്യാറായി പോലീസ് ഓഫീസര്‍ ഫെലിക്‌സിനോട് ചോദിച്ചു.

'ലെഫ്റ്റ് '
ഇടതു കയ്യിലെ  മാത്രം വിലങ്ങ് പോലീസ് അഴിച്ചു കൊടുത്തു. ഫെലിക്‌സിന്റെ വലതുകൈ ഒരു ഓഫീസറിന്റെ കൈയുമായി ചേര്‍ത്ത് വിലങ്ങു വെച്ചിരുന്നു.അയാള്‍ ലോക്കര്‍ തുറന്ന് ഒരു ഫയല്‍ എടുത്ത് ഓഫീസര്‍ക്ക് നേരെ നീട്ടി.
 
ആ ഫയല്‍ എന്താണെന്ന് നോക്കാന്‍ പോലീസിന്റ ശ്രദ്ധ തിരിഞ്ഞ നേരം ഫെലിക്‌സ് ലോക്കറില്‍ നിന്നും ഒരു പിസ്റ്റണ്‍ വലിച്ചെടുത്തു സ്വന്തം നെറ്റിയിലേക്ക്  ചേര്‍ത്തുവച്ചു.

ഐ വില്‍ കില്‍ മൈസെല്‍ഫ് ഇഫ് യു കം നിയര്‍ മി.
പുട്ട് യുവര്‍ ഗണ്‍ ഡൌണ്‍' അതികായനായ ഒരു പോലീസ് ഓഫീസര്‍ ഫെലിക്‌സിനെ നോക്കി അലറി.

ചെയ്ത ഒരു തെറ്റിനെ മറയ്ക്കാന്‍ എനിക്ക് വീണ്ടും വീണ്ടും തെറ്റുകള്‍ ചെയ്യേണ്ടി വന്നു. പക്ഷെ ഇനി എന്റെ കുഞ്ഞിനെക്കുറിച്ചും അവന്റെ ഭാവിയെക്കുറിച്ചും ഇസയെക്കുറിച്ചും ഒക്കെ ചിന്തിച്ചേ മതിയാവൂ. ഞാന്‍ ചെയ്ത തെറ്റിന്റെ ആഴം എനിക്ക് മനസ്സിലാകുന്നു. എല്ലാ അര്‍ത്ഥത്തിലും നമ്മളെ സ്‌നേഹിക്കാന്‍ ഒരാള്‍ ഉണ്ടാകുക എന്നത് എല്ലാവര്ക്കും കിട്ടുന്ന ഭാഗ്യമല്ല. ഞാന്‍ എന്റെ ഇസയെയും, ജോയെയും എന്നെക്കാളേറെ സ്‌നേഹിക്കുന്നു.

'ഐ ലവ് യു ജോ'
'ഐ ലവ് യു ഇസ ' 
അയാളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി. തോക്ക് നെറ്റിയിലേക്ക് ചേര്‍ത്തുവെച്ച്  ഫെലിക്‌സ്  രണ്ടുവട്ടം നിറയൊഴിച്ചു.

NB: അടുത്ത ലക്കത്തോടെ മുഖങ്ങള്‍, നോവല്‍ അവസാനിക്കുന്നു 
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam