1 GBP = 94.20 INR                       

BREAKING NEWS

റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ധ്യാനത്തിന് ഇന്ന് സമാപനം; കൈക്കാരന്‍മാരുടെയും മതബോധാനാ ധ്യാപകരുടെയും സമ്മേളനം ഇന്ന്

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

റാംസ്‌ഗേറ്റ്: തിരുവചന വ്യാഖ്യാനത്തിന്റെ ഉറവിടം തിരുസഭയാണെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ മിഷനുകളിലെയും, പ്രപ്പോസ്ഡ് മിഷനുകളിലെയും കൈക്കാരന്‍മാര്‍ക്കും മതബോധനാധ്യാപകര്‍ക്കുമായി റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ മൂന്നു ദിവസമായി നടന്നു വരുന്ന ധ്യാനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത ധ്യാന ഗുരുവായ റവ. ഫാ: ഡാനിയേല്‍ പൂവണ്ണത്തില്‍ ആണ് ധ്യാനം നയിക്കുന്നത്. രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ഇരുന്നൂറ്റി അന്‍പതോളം പ്രതിനിധികളാണ് ഈ ത്രിദിന ദാനത്തില്‍ പങ്കെടുക്കുന്നത്. വെള്ളിയായാഴ്ച വൈകുന്നേരം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ ബലിയോടെയാണ് ധ്യാനം ആരംഭിച്ചത്. രൂപതാ വികാരി ജനറല്‍മാരായ മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്, മോണ്‍. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ റെവ. ഫാ: ജോര്‍ജ് പനക്കല്‍, റവ. ഫാ: ഡാനിയേല്‍ പൂവണ്ണത്തില്‍, റവ. ഫാ: ജോയി വയലില്‍, റവ. ഫാ: ജോബിന്‍ കോശാക്കല്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരായിരുന്നു.

വെള്ളിയാഴ്ച ആരംഭിച്ച ധ്യാനം ഞായറാഴ്ച വൈകുന്നേരം ആണ് അവസാനിക്കുന്നത്. ധ്യാനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കൈക്കാരന്‍മാരുടെയും മതബോധാനാധ്യാപകരുടെയും പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category