1 GBP = 92.00INR                       

BREAKING NEWS

കടംവീട്ടലും കലിപ്പടക്കലും ഇനി അടുത്ത പ്രാവശ്യം: സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടങ്ങളെല്ലാം അവസാനിച്ചു; അവസാന ഹോം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയെ ആദ്യമായി തോല്‍പ്പിച്ച് മഞ്ഞപട; തകര്‍പ്പന്‍ ജയത്തോടെ തലയുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്സിന് മടക്കം

Britishmalayali
kz´wteJI³

കൊച്ചി: മത്സരം പൂര്‍ത്തിയാകുമ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. രണ്ട് ഗോളുകളുമായി ഒരിക്കല്‍ കൂടി ബെര്‍ത്തലോമ്യോ ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സിന്റെ വിജയ നായകനുമായി. ആദ്യ പകുതിയില്‍ ആതിഥേയര്‍ക്ക് മേല്‍ ആധിപത്യമായിരുന്നു. മത്സരത്തില്‍ ആദ്യം ഗോള്‍ കണ്ടെത്തിയതും ബാംഗ്ലൂര്‍ തന്നെ. അഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ബോക്സിനുള്ളിലേക്ക് ഉദാന്ത സിങ് നടത്തിയ മുന്നേറ്റം തലനാരിഴയ്ക്കാണ് മാറി പോകുന്നത്. സെര്‍ജിയോ സിഡോഞ്ചയുടെ തിരിച്ചടി ബാംഗ്ലൂര്‍ മികച്ച രീതിയില്‍ പ്രതിരോധിക്കുകയും ചെയ്തു. എന്നാല്‍ 16-ാം മിനിറ്റില്‍ ബെംഗളൂരും അക്കൗണ്ട് തുറന്നു. സുരേഷിന്റെ പാസില്‍ ജമൈക്കന്‍ താരം ഡ്വെയ്ന്‍ ബ്രൗണാണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്.

ലീഗിന്റെ ഫലത്തില്‍ പ്രസക്തമല്ലെങ്കിലും ബെംഗളൂരു എഫ്സിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഐസ്എല്‍ ഫുട്ബോളില്‍ ആദ്യ വിജയം വളരെ വലിയൊരു അഭിമാനം തന്നെയാണ്. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. 58 ആം മിനിറ്റില്‍ നര്‍സാരിയും സഹലും ചേര്‍ന്ന് ബെംഗളൂരു പ്രതിരോധത്തെ പരീക്ഷിച്ചു. 68 ആം മിനിറ്റില്‍ നര്‍സാരി തൊടുത്ത ഉഗ്രന്‍ ഷോട്ട് ബെംഗളൂരു ക്യാംപില്‍ ആശങ്ക വിതച്ചു. എന്നാല്‍ പോസ്റ്റിന്റെ മൂലയിലേക്ക് പാഞ്ഞ പന്തിനെ ഒറ്റക്കയ്യാല്‍ ഗുര്‍പ്രീത് തട്ടിയകറ്റി.

70 ആം മിനിറ്റില്‍ റഫറി വിധിച്ച പെനാല്‍റ്റിയാണ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ബോക്‌സിനകത്ത് വെച്ച് മെസ്സി ബൗളിയെ സെറാന്‍ വീഴ്ത്തുകയായിരുന്നു. 72 ആം മിനിറ്റില്‍ പെനാല്‍റ്റി കിക്കെടുത്ത ഓഗ്ബച്ചെ പന്തിനെ കൃത്യം വലയിലെത്തിച്ചു. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ബെംഗളൂരു കിണഞ്ഞു ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം അടിയുറച്ചു നിന്നു. ഇതോടെ ബെംഗളൂരുവിന്റെ സമനില മോഹം പൊലിഞ്ഞു. എന്തായാലും പ്ലേഓഫില്‍ ബെംഗളൂരു എഫ്സി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ഇവര്‍.

(2-1). എതിരാളികളെ പന്തടക്കത്തിലും ക്രോസ്സുകളുടെ എണ്ണത്തിലും ഗോള്‍ ഷോട്ടുകളിലും പിന്നിലാക്കിയ വിജയം ആരാധകര്‍ക്കുള്ള സമ്മാനം മാത്രം. ദിഷോം ബ്രൗണ്‍ (16'), ക്യാപ്റ്റന്‍ ഓഗ്ബെച്ചെ (45', 72') എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി സ്‌കോര്‍ ചെയ്തു. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ഇതോടെ 13 ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഗോവയുടെ കൊറോമിനാസിനും എടികെയുടെ റോയ് കൃഷ്ണയ്ക്കും ഒപ്പമെത്തി. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോററുമായി ഇതോടെ ഓഗ്ബെച്ചെ.

മലയാളി താരം സി.കെ.വിനീതിന്റെ 11 ഗോള്‍ എന്ന നേട്ടമാണു നൈജീരിയന്‍ താരം ഒറ്റ സീസണില്‍ മറികടന്നത്. ഓഗ്ബെച്ചെയുടെ ആദ്യഗോള്‍ സെറ്റ് പീസിന്റെ മികച്ച ഉദാഹരണമായിരുന്നു. ജിയാനി സൂയ്വെര്‍ലൂണ്‍ തട്ടിക്കൊടുത്ത പന്ത് ഗ്രൗണ്ടറിലൂടെ വലയ്ക്കകത്താക്കുകയായിരുന്നു ക്യാപ്റ്റന്‍. മെസ്സി ബൗളിയെ വീഴ്ത്തിയതിനു കിട്ടിയ പെനല്‍റ്റിയിലൂടെയാണു 2-ാം ഗോള്‍. സീസണില്‍ കൊച്ചിയിലെ ഹോം മാച്ചുകള്‍ ഇതോടെ തീര്‍ന്നു. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഭുവനേശ്വറില്‍ ഒഡീഷയ്ക്കെതിരെയാണ്. ഈ സീസണിലെ പ്ലേ ഓഫ് സ്വപ്നങ്ങളെല്ലാം അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇനി സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിക്കും.

ഇനിയുള്ള മത്സരങ്ങള്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന നിലയില്‍ കളിക്കാനാണ് ടീമിന്റെ തീരുമാനം. സീസണില്‍ തുടക്കത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ആവേശോജ്ജ്വലമായ മത്സരത്തിനൊടുവില്‍ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു തോല്‍പ്പിച്ചിരുന്നു. ഇതിന് മറുപടി നല്‍കാനുള്ള അവസരം കൂടിയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന് കൈവന്നിരിക്കുന്നത്. ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ആരാധകര്‍ക്ക് കാണാനായത് ആവേശപ്പോരാട്ടം മാത്രം. കൊച്ചിയില്‍ ഇത് ആവര്‍ത്തിക്കുക തന്നെ ചെയ്തു എന്ന പ്രത്യേകതയും ഉണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category