1 GBP = 92.50 INR                       

BREAKING NEWS

യുകെയിലെ ഗായകര്‍ക്കൊപ്പം പതിനഞ്ചിലധികം യുവഗായകര്‍ സംഗീതവിസ്മയമൊരുക്കും; 7 ബീറ്റ്സ് സംഗീതോത്സവവും ഒ.എന്‍.വി അനുസ്മരണവും വാറ്റ്‌ഫോര്‍ഡില്‍ 29 ന്

Britishmalayali
kz´wteJI³

സംഗീത പ്രേമികള്‍ കാത്തിരിക്കുന്ന സെവന്‍ ബീറ്റ്സ് സംഗീതോത്സവത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി.ആദ്യ മൂന്നു സീസണിന്റെ വന്‍ വിജയത്തിനു ശേഷം 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍-4 ചാരിറ്റി ഇവന്റും പത്മശ്രീ ഓ.എന്‍.വി കുറുപ്പിന്റെ അനുസ്മരണവും ലണ്ടനടുത്തുള്ള പ്രധാന പട്ടണമായ വാറ്റ് ഫോര്‍ഡില്‍ 29ന് അരങ്ങേറും. 7 മ്യൂസിക് ബാന്‍ഡും,കേരളാ കമ്യൂണിറ്റി ഫൌണ്ടേഷന്‍ (KCF) വാറ്റ്‌ഫോര്‍ഡുമായി സംയുക്തമായി സഹകരിച്ചുകൊണ്ട് അതിവിപുലമായ പരിപാടികളോടെയാണ് ഇത്തവണയും സംഗീത പരിപാടി അരങ്ങിലെത്തുക.
 
മലയാള സിനിമാഗാന രംഗത്ത് അതുല്യ സംഭാവനചെയ്ത, ഏതൊരു മലയാളിയുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന ഒട്ടനവധി നിത്യ ഹരിത ഗാനങ്ങള്‍ മലയാള ഭാഷക്ക് സമ്മാനിച്ച  പത്മശ്രീ ഒഎന്‍വി കുറുപ്പിന്റെ അനുസ്മരണവും ഇതിനൊപ്പം ശനിയാഴ്ച 3 മണി മുതല്‍ 11 മണി വരെ വാറ്റ്‌ഫോര്‍ഡിലെ ഹോളി വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു 

യുകെയിലെ ടോപ്പ് 15 ല്‍ അധികം യുവഗായകര്‍ സംഗീത വിസ്മയമൊരുക്കുമെന്നതാണ് ഇത്തവണത്തെ 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ പ്രത്യേകത. സംഗീതോത്സവത്തില്‍ ഓ.എന്‍.വി ഗാനവുമായെത്തുന്നു ജിയാ ഹരികുമാര്‍, ബെര്‍മിംഗ്ഹാം (തുളസി മാലയിട്ട വനമാലി) ഡെന്ന ആന്‍ ജോമോന്‍ ബെഡ്‌ഫോര്‍ഡ് (ഇന്ദ്രനീലിമയോളം )അലീന സജീഷ് ബേസിംഗ്സ്റ്റോക്ക് (മൗനസരോവരമാകെയുണര്‍ന്നു )ഇസബെല്‍ ഫ്രാന്‍സിസ് ലിവര്‍പൂള്‍ (പാലപ്പൂവേ )അന്ന ജിമ്മി ബെര്‍മിംഗ്ഹാം (പാതിരാക്കിളി )ഡെന ഡിക്‌സ് നോട്ടിങ്ഹാം (ഒളിച്ചിരിക്കാന്‍ )കെറിന്‍ സന്തോഷ് നോര്‍ത്താംപ്ടണ്‍ (ചീരപ്പൂവുകള്‍ക്കു )ആനി ആലോസിസ്സ് ലൂട്ടന്‍ (അറിവിന്‍ നിലവേ)ഫിയോന ബിജു ഹാവെര്‍ഹില്‍ (തെച്ചിപ്പൂവേ )ഫ്രേയ ബിജു ഹാവെര്‍ഹില്‍ (മഞ്ഞണിക്കൊമ്പില്‍)ജോണ്‍ സജി ലിവര്‍പൂള്‍ (പൂമൊത്തോളെ )ദൃഷ്ടി പ്രവീണ്‍ സൗത്തെന്‍ഡ് (ആദ്യമായി കണ്ടനാള്‍ )ജെയ്മി തോമസ് വാറ്റ്ഫോര്‍ഡ് (ഇന്നു ഞാനെന്റെ മുറ്റത്തു)ജിസ്മി & അന്‍സിന്‍ ലിവര്‍പൂള്‍ (മേഘ രാഗം നിറുകില്‍ ) ദിയ ദിനു വൂസ്റ്റര്‍ (മൈ ഹാര്‍ട്ട് വില്‍ ഗോ )നാട്ടാന്യ നോര്‍ഡി (വോക്കിങ്) കൂടാതെ 7 ബീറ്റ്സ് സാരഥി മനോജ് തോമസ് (കെറ്ററിംഗ് )ലിന്‍ഡ ബെന്നി (കെറ്ററിംഗ് )സത്യനാരായണന്‍ (നോര്‍ത്താംപ്ടണ്‍)ജോണ്‍സന്‍ ജോണ്‍ (ഹോര്‍ഷം)തോമസ് അലക്‌സ് (ലണ്ടന്‍ )ഷാജു ജോണ്‍ (സ്പാല്‍ഡിങ്) അനീഷ് &ടെസ്സമോള്‍ (ബോണ്‍മൗത് )രഞ്ജിത് ഗണേഷ് (മാഞ്ചസ്റ്റര്‍ )ഷാജു ഉതുപ് (ലിവര്‍പൂള്‍) ബിജു യോഹന്നാന്‍(കൊവെന്‍ട്രറി)സാന്‍ സാന്റോക് (ലണ്ടന്‍)സജി സാമുവേല്‍ (ഹാരോ)റോണി എബ്രഹാം (ബ്രിസ്റ്റോള്‍)ജോണ്‍ പണിക്കര്‍ (വാറ്റ്ഫോര്‍ഡ്)ഫെബി (പീറ്റര്‍ബോറോ)ഉല്ലാസ് ശങ്കരന്‍ (പൂള്‍)അഭിലാഷ് കൃഷ്ണ (വാറ്റ്ഫോര്‍ഡ്)ഷെനെ (വാറ്റ്ഫോര്‍ഡ്)സൂസന്‍ (നോര്‍താംപ്ടണ്‍) ഡോക്ടര്‍ കാതറീന്‍ ജെയിംസ് (ബെഡ്‌ഫോര്‍ഡ്)ലീമ എഡ്ഗര്‍ (വാറ്റ്ഫോര്‍ഡ്)ഡോക്ടര്‍ സുനില്‍ കൃഷ്ണന്‍ (ബെഡ്‌ഫോര്‍ഡ്)ജോര്‍ജ് തോമസ് (വാറ്റ്ഫോര്‍ഡ്)ജോര്‍ജ് വര്‍ഗീസ് (വാറ്റ്ഫോര്‍ഡ്)റെജി തോമസ് (വൂസ്റ്റര്‍)ജിജോ മത്തായി (ഹൈ വൈകോംബ്) ജയശ്രീ (വാറ്റ്ഫോര്‍ഡ് )എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.

നൃത്തവും സംഗീതവും ഒന്നുചേരുന്ന ഈ വേദിയില്‍ യു കെയില്‍ വിവിധ വേദികളില്‍ കഴിവു തെളിയിച്ച സിനിമാറ്റിക് ക്ലാസിക്കല്‍ നൃത്ത ചുവടുകളുമായി എത്തും. മഞ്ജു സുനില്‍(റെഡ്ഡിങ് ) ടീം,ജിഷ സത്യന്‍ (നോര്‍ത്താംപ്ടണ്‍ ) ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെ സിനിമാറ്റിക് ക്ലാസിക്കല്‍ ഫ്യൂഷന്‍ ജയശ്രീ (വാറ്റ്ഫോര്‍ഡ്)ഫ്യൂഷന്‍ ഡാന്‍സ് യുക്മ കലാപ്രതിഭ 2019 വിജയി ടോണി അലോഷ്യസ് (ല്യൂട്ടന്‍) സിനിമാറ്റിക് ഡാന്‍സ്,മുന്‍ യുക്മ കലാതിലകം മിന്നാ ജോസ് (സാലിസ്ബറി) അവതരിപ്പിക്കുന്ന കുച്ചിപ്പുടി,ഹോര്‍ഷം ബോയ്സ് ആരോണ്‍ & ടീം നയിക്കുന്ന ഫ്യൂഷന്‍ ഡാന്‍സ് ,ടാന്‍വി മേഘ്നാ (വാറ്റ്ഫോര്‍ഡ്) ടീം അവതരിപ്പിക്കുന്ന ഫ്യൂഷന്‍,ഹോര്‍ഷം ഗേള്‍സ് ആന്‍ഡ്രിയ ,ഏംലിസ് ടീം ഫ്യൂഷന്‍ ഡാന്‍സ് ഡെന്ന ജോമോന്‍ (ബെഡ്‌ഫോര്‍ഡ് ) ക്ലാസിക്കല്‍ ഡാന്‍സ് ,നിമ്മി ,അനീറ്റ(വാറ്റ്ഫോര്‍ഡ്) & ടീം നയിക്കുന്ന സിനിമാറ്റിക് ഫ്യൂഷന്‍ എന്നിങ്ങനെ നിരവധി പ്രോഗ്രാമുകള്‍ അണിയറയില്‍ ഒരുങ്ങുന്നു . തികച്ചും സൗജന്യമായി നടത്തപ്പെടുന്ന സംഗീതോത്സവം സീസണ്‍ 4 ല്‍ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ കളര്‍ മീഡിയ ലണ്ടനും ബീറ്റ്സ് യുകെ ഡിജിറ്റലും ചേര്‍ന്നൊരുക്കുന്ന Full HD LED wall സംഗീതോത്സവം സീസണ്‍ 4-നു മാറ്റേകും.

കൂടാതെ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന വാട്ട്‌ഫോര്‍ഡ് KCF ന്റെ വനിതകള്‍ പാചകം ചെയ്യുന്ന സ്വാദേറും ലൈവ് ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന ഈ കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ മാമ്മൂട്ടില്‍ :07930431445
സണ്ണിമോന്‍ മത്തായി :07727 993229
മനോജ് തോമസ് :07846 475589?
വേദിയുടെ വിലാസം :HolyWell Community CentreWatford WD18 9QD.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category