
കൊറോണ വൈറസ് ലോകമെമ്പാടും മരണം വിതച്ച് അതിന്റെ താണ്ഡവം തുടരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും മുന്നറിയിപ്പേകുന്നത്. ഇത് പ്രകാരം ഇന്നലെ ചൈനയില്‍ മാത്രം മരിച്ചത് 143 പേരാണ്. ലോകമെമ്പാടും മരണസംഖ്യ 1666 ആയി ഉയര്‍ന്നിട്ടുമുണ്ട്. ചൈനയില്‍ മാത്രം 66492 പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്.ചൈനയില്‍ മുന്‍കരുതലിന്റെ ഭാഗമായി അധികൃതര്‍ കറന്‍സി നോട്ടുകെട്ടുകള്‍ വരെ 14 ദിവസത്തെ ഐസൊലേഷന്‍ വയ്ക്കുന്നുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. രോഗം ബാധിച്ച യുവതിക്ക് പിറന്ന കുഞ്ഞിന് രോഗബാധയില്ലെന്നത് അത്ഭുതമായി എടുത്ത് കാട്ടപ്പെടുന്നുണ്ട്. കൊറോണ ബാധയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ ഇത്തരത്തിലാണ്.
കോവിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ബാധ തടയുന്നതിനായി ഉപയോഗിച്ച ബാങ്ക് നോട്ടുകള്‍ 14 ദിവസത്തെ ഐസൊലേഷന്‍ വിധേയമാക്കുന്ന നടപടി ഇന്നലെയാണ് ചൈനീസ് ബാങ്കുകള്‍ ആരംഭിച്ചിരിക്കുന്നത്.കറന്‍സികളെ വൈറസ് വിമുക്തമാക്കുന്നതിനായി ബാങ്കുകള്‍ അള്‍ട്രാ വയലറ്റ് അല്ലെങ്കില്‍ ഉയര്‍ന്ന ഊഷ്മാവിലൂടെ അവയെ കടത്തി വിടുന്ന പ്രക്രിയകളാണ് ആദ്യം അനുവര്‍ത്തിക്കുന്നത്. തുടര്‍ന്ന് അവയെ സീല്‍ ചെയ്ത് 14 ദിവസത്തോളം ഐസൊലേഷനില്‍ സൂക്ഷിക്കുകയും ചെയ്യും. ഓരോ പ്രദേശത്തും കൊറോണ ബാധ എത്രത്തോളം ഗുരുതരമാണെന്നതിന്റെ തോതനുസരിച്ചാണ് ഇത്തരത്തില്‍ നോട്ടുകളെ അണുവിമുക്തമാക്കുന്ന പ്രക്രിയ അനുവര്‍ത്തിച്ച് വരുന്നത്.
ഈ വിധത്തില്‍ അണുവിമുക്തമാക്കിയതിന് ശേഷമാണ് കറന്‍സി വീണ്ടും സര്‍ക്കുലേഷനിലേക്ക് വിടുന്നത്. നിലവില്‍ 66,492 പേര്‍ക്കാണ് ചൈനയില്‍ മാത്രം കൊറോണ ബാധിച്ചിരിക്കുന്നത്. ഇതിന് പുറമെ 24ല്‍ അധികം രാജ്യങ്ങളിലേക്കും കൊറോണ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കുന്നതിനും ആളുകള്‍ പരസ്പരം കാണുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിനും ചൈനയില്‍ ത്വരിത ഗതിയിലുള്ള നീക്കങ്ങളാണ് നടത്തി വരുന്നത്. ഡിസ്ഇന്ഫെക്ടന്റുകളും സര്‍ജിക്കല്‍ മാസ്കുകളും രാജ്യമെമ്പാടുമുള്ള ഫാര്‍മസികള്‍ വര്‍ധിച്ച തോതില്‍ ലഭ്യമാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
ഓഫീസ് ബില്‍ഡിംഗുകളില്‍ വന്‍ തോതില്‍ ടിഷ്യൂ പായ്ക്കറ്റുകള്‍ ലഭ്യമാക്കി വരുന്നുണ്ട്. കെട്ടിടങ്ങളിലെ ബട്ടനുകള്‍ അമര്‍ത്തുമ്പോള്‍ ഇത്തരം ടിഷ്യൂകള്‍ ഉയോഗിക്കാന്‍ ആളുകളെ കടുത്ത തോതില്‍ ബോധവല്ക്കരിച്ചിട്ടുമുണ്ട്. തങ്ങളുടെ കാറുകള്‍ ദിവസവും അണുവിമുക്തമാക്കുന്നതിന് റൈഡ് ഹെയ്ലിംഗ് കമ്പനിയായ ഡിഡി എക്സ്ഹോര്ട്സ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാധ്യമായേടുത്തോളം പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്കാന് ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് ചൈനയിലെ സെന്‍ട്രല്‍ ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായ ഫാന്‍ യീഫെയ് ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനായി നാല് ബില്യണ്‍ യുവാന്‍ സെന്‍ട്രല്‍ബാങ്ക് അടിയന്തിരമായി പുറത്തിറക്കി ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
ചൈനയിലെ വടക്ക് പടിഞ്ഞാറുള്ള ഷാന്ക്സി പ്രവിശ്യയുടെ തലസ്ഥാനമായ സിയാനിലെ ഹോസ്പിറ്റല്‍ ഓഫ് സിയാന് ജിയാടോംഗില് കൊറോണ ബാധിതയായ അമ്മയ്ക്ക് പിറന്ന ശിശുവിന് കൊറോണയില്ലെന്ന വിസ്മയകരമായ റിപ്പോര്‍ട്ടും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. ഗര്‍ഭപാത്രത്തില്‍ വച്ച് കുട്ടിക്ക് വൈറസ് ബാധിക്കുമെന്നായിരുന്നു ഡോക്ടര്‍മാരടക്കമുള്ളവര്‍ ഭയപ്പെട്ടിരുന്നത്. എന്നാല്‍ പിറന്നതിന് ശേഷം കുട്ടിയെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് കുട്ടിക്ക് കൊറോണയില്ലെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഈ ആശുപത്രി അറിയിക്കുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ കുട്ടികളെ വളരെ അപൂര്‍വമായി മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam