1 GBP = 93.00 INR                       

BREAKING NEWS

സര്‍വം തകര്‍ത്തെറിയാന്‍ കെല്‍പുള്ള ഡെന്നീസ് കൊടുങ്കാറ്റ് ബ്രിട്ടനില്‍ വീശിത്തുടങ്ങി; രണ്ട് മരണത്തിനൊപ്പം മിക്ക വിമാനങ്ങളും ഇന്നലെ റദ്ദ് ചെയ്തു; ബോംബ് സൈക്ലോണ്‍ ആക്രമണം ഭയന്ന് ബ്രിട്ടന്‍

Britishmalayali
kz´wteJI³

കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം ഡെന്നീസ് എന്ന് പേരുള്ള മറ്റൊരു കൊടുങ്കാറ്റ് യുകെയെ വിഷമത്തിലാക്കിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 60 മൈല്‍ വേഗതയില്‍ വീശിയടിക്കാനും 100 മില്ലീമീറ്റര്‍ മഴ പെയ്യിക്കാനും ശേഷിയുള്ള കാറ്റാണിത്. ചുരുക്കിപ്പറഞ്ഞാല്‍ സര്‍വം തകര്‍ത്തെറിയാന്‍ കെല്‍പുള്ള കാറ്റാണിത്. ഈ കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയതിന് ശേഷം രണ്ട് പേര്‍ മരിച്ചുവെന്നും ഇന്നലെ മിക്ക വിമാനങ്ങളും റദ്ദ് ചെയ്യുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്. ബോംബ് സൈക്ലോണ്‍ എന്ന വിളിപ്പേരുള്ള ഈ കാറ്റിനെ ഭയന്നാണ് ബ്രിട്ടന്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

കടുത്ത കാറ്റ് മൂലം യുകെയില്‍ പലയിടത്തും മണ്ണിടിച്ചിലുകളുണ്ടായെന്നും വെളിപ്പെട്ടിട്ടുണ്ട്. വിമാനങ്ങള്‍ക്ക് പുറമെ രാജ്യമുടനീളം നിരവധി ട്രെയിനുകളും റോഡ് സര്‍വീസുകളും റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്നുണ്ടായ കടുത്ത മഴയില്‍ നിരവധി പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിലായിരിക്കുന്നത്. കാറ്റിന് ഇനിയും ശക്തി കൂടുമെന്നിരിക്കേ വെള്ളപ്പൊക്ക ഭീഷണി മിക്കയിടങ്ങളിലും ശക്തമായിട്ടുമുണ്ട്. ബഡ്ജറ്റ് എയര്‍ലൈന്‍സായ ഈസി ജെറ്റ് 234 വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് 40,000 ഓളം യാത്രക്കാരാണ് വലഞ്ഞത്.

കടുത്ത കാറ്റ് കാരണം ഇന്ന് മറ്റ് 60 വിമാനങ്ങള്‍ കൂടി സര്‍വീസുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതിനെ തുടര്‍ന്ന് 10,000യാത്രക്കാരെ കൂടി ഇത് ബാധിക്കുന്നതായിരിക്കും. ചിലയിടങ്ങളില്‍ ഈ കാറ്റ് മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ വീശിയടിക്കുമെന്നും 100 മില്ലീ മീറ്റര്‍ മഴ പെയ്യിക്കുമെന്നും മുന്നറിയിപ്പുണ്ട്. കടുത്തകാറ്റുണ്ടാകുമെന്ന ഭയത്താല്‍ ഡാര്‍ട്ട്മൂര്‍, സൗത്ത് ഡേവന്‍ , വെയില്‍സിന്റെ മിക്ക ഭാഗങ്ങള്‍ ,, പെന്നിനെസ്, യോര്‍ക്ക്ഷെയറിന്റെ നിരവധി ഇടങ്ങള്‍, എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെ ആംബര്‍ വെതര്‍ വാണിംഗ് ഉയര്‍ത്തിയിട്ടുണ്ട്.

കെന്റിലെ തുറമുഖത്ത് കടുത്ത കാറ്റ് കാരണമാണ് ഒരാള്‍ വെള്ളത്തില്‍ വീണ് മരിച്ചിരിക്കുന്നത്. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു കൗമാരക്കാരനും കാറ്റിന്റെ കെടുതിയാലുണ്ടായ വെള്ളപ്പൊക്കത്തില്‍ തീരത്ത് നിന്നൊഴുകി പോയി മരിച്ചിരുന്നു. കടുത്ത കാറ്റ് മൂലം വലഞ്ഞിരിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി മിനിസ്ട്രി ഓഫ് ഡിഫെന്‍സ് വെസ്റ്റ് യോര്‍ക്ക്ഷെയറില്‍ ബ്രിട്ടീഷ് ആര്‍മി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വീക്കെന്‍ഡില്‍ ഇവിടെ വീശിയടിച്ച് സിയാറ കൊടുങ്കാറ്റുണ്ടാക്കിയ ദുരിതങ്ങളില്‍നിന്നും കരകയറാന്‍  തദ്ദേശവാസികളെ ഈ പട്ടാളക്കാര്‍ സഹായിക്കുന്നതായിരിക്കും.

കടുത്ത കാറ്റ് കാരണം ഇന്നലെ ബ്രിട്ടീഷ് എയര്‍വേസ് 20 മുതല്‍ 30 വരെ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വേ, ഗാത്വിക്ക് എക്സ്പ്രസ്, ഗ്രാന്‍ഡ് സെന്‍ട്രല്‍, ഗ്രേറ്റ് നോര്‍ത്തേണ്‍, ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍വേ, ഗ്രേറ്റര്‍ ആംഗ്ലിയ, ഹീത്രോ എക്സ്പ്രസ്, ഹുള്‍ ട്രെയിനുകളാണ് ഇന്നലെ കടുത്ത കാറ്റ് മൂലം റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category