1 GBP = 93.00 INR                       

BREAKING NEWS

അതീവ സുരക്ഷാ മേഖലയില്‍ സൈനികരേയും എംബസിയും ലക്ഷ്യമിട്ട് ഒക്ടോബറിന് ശേഷമുണ്ടാകുന്ന പത്തൊമ്പതാമത്തെ ആകമണം; ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം; റോക്കറ്റുകള്‍ പതിച്ചത് ഗ്രീന്‍ സോണ്‍ മേഖലയില്‍; എത്ര റോക്കറ്റുകള്‍ പതിച്ചുവെന്ന് സ്ഥീരികരിക്കാതെ അധികൃതരും; ട്രംപിനെ പ്രതിരോധത്തിലാക്കാന്‍ കച്ചകെട്ടി ഇറങ്ങി ഇറാന്‍ അനുകൂലികള്‍

Britishmalayali
kz´wteJI³

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. എംബസിക്ക് സമീപമായി നിരവധി റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇറാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് ഭീഷണി നിലനിന്നിരുന്നു. എത്ര റോക്കറ്റുകള്‍ പതിച്ചെന്ന് വ്യക്തമല്ലെന്ന് അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് പുലര്‍ച്ചയോടെയുണ്ടായ ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ അതീവസുരക്ഷാ മേഖലയിലാണ് റോക്കറ്റുകള്‍ പതിച്ചിരിക്കുന്നത്. ഇറാഖിലെ യുഎസ് സൈനികരേയും എംബസിയും ലക്ഷ്യമിട്ട് ഒക്ടോബറിന് ശേഷമുണ്ടാകുന്ന 19-ാമത്തെ ആക്രമണമാണിത്. യുഎസ് എംബസി സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിന് സമീപം വിമാനം ചുറ്റിക്കറങ്ങുന്നതും നിരവധി ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായും കേട്ടതായി എഎഫ് പി പ്രതിനിധികള്‍ അറിയിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

എന്തെങ്കിലും ചെറിയ പ്രകോപനമുണ്ടായാല്‍ പോലും യുഎസിനേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഫെബ്രുവരി 13ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മേജര്‍ ജനറല്‍ ഹൊസ്സീന്‍ സലാമി ആണ് ഇക്കാര്യം പറഞ്ഞത്. ഇറാനാണ് ഇതിന് പിന്നിലെന്ന് യുഎസ് സൈനികവൃത്തങ്ങള്‍ സംശയിക്കുന്നു. ഖുദ്‌സ് ഫോഴ്‌സ് തലവനായിരുന്ന കാസിം സുലൈമാനിയെ യുഎസ് വധിച്ചതിന് ശേഷമാണ് യുഎസ് കേന്ദ്രങ്ങള്‍ ആക്രമിക്കുന്ന മുന്നറിയിപ്പ് ഇറാന്‍ നല്‍കിത്തുടങ്ങിയത്. ഇതിന് മുമ്പ് തന്നെ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകളുമായി ബന്ധപ്പെട്ട് ഇറാന്‍ യുഎസും യുകെയുമായി സംഘര്‍ഷത്തിലായിരുന്നു. അതേസമയം, ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് പരുക്ക് പറ്റിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെന്റഗണ്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

യുഎസ് സൈനികരുടെ സാന്നിധ്യമുള്ള ഇറാഖ് വ്യോമകേന്ദ്രത്തില്‍ മിസൈലാക്രമണം നേരത്തെ നടത്തിയിരുന്നു. ത്തര ബാഗ്ദാദിലെ ഇറാഖിന്റെ വ്യോമകേന്ദ്രത്തില്‍ നാല് റോക്കറ്റുകള്‍ പതിച്ചെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. വ്യോമാക്രമണത്തില്‍ മൂന്ന് ഇറാഖി സൈനികര്‍ക്ക് പരിക്കേറ്റെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഖലീല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മാസങ്ങളായി നിലനില്‍ക്കുന്ന അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിനിടയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിരുന്നില്ല.

അതേസമയം, ഇറാനെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തുന്ന പ്രമേയത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം (55-45) നല്‍കിയിരുന്നു. യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയോടുകൂടി മാത്രമേ ഇനി ട്രംപിന് ഇറാനെതിരെ സൈനിക നടപടി സാധ്യമാകൂ എന്ന് പ്രമേയം കഴിഞ്ഞ ദിവസം അംഗീകരിച്ചത് പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ കൊണ്ടുവന്ന പ്രമേയത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏതാനും അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെയാണു സെനറ്റില്‍ ട്രംപിനെതിരായ നീക്കം വിജയിച്ചത്.

കൂടാതെ യുഎസ് പ്രസിഡന്റ്ിനെതിരെ പ്രമേയം പാസാക്കുമ്പോള്‍ ഇറാഖിലെ കിര്‍കുക്ക നഗരത്തിലെ സമീപമുള്ള യുഎസിന്റെ കെ1 സൈനിക താവളത്തിനു നേരെ റോക്കറ്റ് ആക്രമണം. ആളപായമോ നാശനഷ്ടമോ ഇല്ല. ആക്രമണത്തിനു പിന്നാലെ യുഎസ് യുദ്ധവിമാനങ്ങള്‍ കുതിച്ചുയര്‍ന്നു. ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വച്ച് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിന്റെ 40-ാം ദിവസമായിരുന്നു കഴിഞ്ഞ ദിവസം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category