1 GBP = 93.00 INR                       

BREAKING NEWS

നിര്‍ബന്ധിത ടെലിവിഷന്‍ ലൈസന്‍സ് ഫീസ് റദ്ദാക്കി സബ്സ്‌ക്രിപ്ഷന്‍ എടുക്കേണ്ടവര്‍ കാശ് കൊടു ക്കുന്ന രീതിയാക്കും; ബിബിസി ടിവി ചാനലുകളുടെയും റേഡിയോ സ്റ്റേഷനുകളടെയും എണ്ണം കുറയ്ക്കും; അവതാരകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും; ബിബിസിയെ അടിമുടി മാറ്റാന്‍ ബോറിസ് ജോണ്‍സന്‍

Britishmalayali
kz´wteJI³

ബിബിസിക്ക് മേല്‍ നിര്‍ണായക പരിഷ്‌കാരം നടപ്പിലാക്കാന്‍ ബോറിസ്ജോണ്‍സന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നു. ഇത് പ്രകാരം നിര്‍ബന്ധിത ടെലിവിഷന്‍ ലൈസന്‍സ് ഫീസ് റദ്ദാക്കി സബ്സ്‌ക്രിപ്ഷന്‍ എടുക്കേണ്ടവര്‍ കാശ് കൊടുക്കുന്ന രീതിയാക്കുന്നതായിരിക്കും. ഇതിന്റെ ഭാഗമായി ബിബിസി ടിവി ചാനലുകളുടെയും റേഡിയോ സ്റ്റേഷനുകളടെയും എണ്ണം കുറയ്ക്കാനും നീക്കമുണ്ട്. അവതാരകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ ബിബിസിയെ അടിമുടി മാറ്റാന്‍ ഉറച്ച് ബോറിസ് ജോണ്‍സന്‍ സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.

ബിബിസിയുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി റേഡിയോ സ്റ്റേഷനുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന് ബോറിസുമായി ബന്ധപ്പെട്ട ഉറവിടങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ രംഗത്ത് ഗൗരവകരമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ബോറിസ് തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നാണ് പ്രസ്തുത ഉറവിടം വ്യക്തമാക്കുന്നത്. നിലവിലെ ലൈസന്‍സ് ഫീസ് ഒരു സബ്സ്‌ക്രിപ്ഷന്‍ മോഡലിലേക്ക് മാറ്റിയെടുക്കുന്ന കാര്യം കണ്‍സള്‍ട്ടേഷന് വിടാനൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ബിബിസി ടെലിവിഷന്‍ ചാനലുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ആലോചിക്കുന്നുവെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ ബിബിസിയും നമ്പര്‍ പത്തും തമ്മില്‍ നിലവിലുള്ള സംഘര്‍ഷങ്ങള്‍ ഇനിയും മൂര്‍ച്ഛിക്കുമെന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിനെ ബിബിസി കവര്‍ ചെയ്ത രീതിയില്‍ നിരവധി ടോറികള്‍ക്ക് അമര്‍ഷമുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ലൈസന്‍സ് ഫീസ് അടക്കാത്തവര്‍ക്ക് മേല് ക്രിമിനല്‍ കേസ് ചുമത്തുന്ന നിലവിലെ നടപടി വേണ്ടെന്ന് വയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ച് വരവെയാണ് ബിബിസിയുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള സൂചനകളും പുറത്ത് വന്നിരിക്കുന്നത്.

ലൈസന്‍സ് ഫീസ് അടക്കാത്തവരെ ക്രിമിനല്‍ കുറ്റത്തിന് വിധേയമാക്കുന്ന നടപടിക്ക് 2027ല്‍ ബിബിസി ചാര്‍ട്ടര്‍ പുതുക്കുന്ന വേളയില്‍ അന്ത്യം കുറിയ്ക്കണമെന്നാണ് മിനിസ്റ്റര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച റിവ്യൂവിന് മുന്‍ കള്‍ച്ചറല്‍ സെക്രട്ടറി ജോണ്‍ വിറ്റിംഗ്ഡെയില്‍ നേതൃത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്. കഴിഞ്ഞ ആഴ്ത്തെ പുനസംഘാടനത്തിന്റെ ഭാഗമായി ഇദ്ദേഹം തന്റെ പഴയ വകുപ്പില്‍ തിരിച്ചെത്തിയിരുന്നു.നിലവില്‍ ബിബിസിക്ക് വേണ്ടി വരിക്കാര്‍ 154.50 പൗണ്ടാണ് സബ്‌സ്‌ക്രിപ്ഷന്‍ ഫീസായി അടക്കേണ്ടി വരുന്നത്.

ബിബിസിയുടെ ലൈസന്‍സ് ഫീസ് സിസ്റ്റത്തെ ന്യായീകരിച്ച് കൊണ്ട് ബിബിസി ചെയര്‍മാനായ സര്‍ ഡേവിഡ് ക്ലെമെന്റി കഴിഞ്ഞ് ആഴ്ച രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ബിബിസിയും ഗവണ്‍മെന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഇതോടെ  കൂടുതല്‍ മറ നീക്കി പുറത്ത് വരുകയും ചെയ്തിരുന്നു. ഉയര്‍ന്ന ശമ്പളം പറ്റുന്ന ബിബിസി താരങ്ങള്‍ പുറത്തെ ജോലിക്ക് പോയും വന്‍ തുകകളുണ്ടാക്കുന്നത് പോലുളള കാര്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വന്നേ മതിയാവൂ എന്നാണ് ബോറിസ് ജോണ്‍സന്റെ എയ്ഡുമാരടക്കമുള്ളവര്‍ ശക്തമായി ആവശ്യപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category