1 GBP = 93.00 INR                       

BREAKING NEWS

കടം നല്‍കിയ പണത്തെച്ചൊല്ലി വാക്ക് തര്‍ക്കമുണ്ടായതോടെ വീട്ടമ്മയെ ഇരുമ്പ് വടിക്ക് അടിച്ചു കൊന്നു; ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വന്ന മൂന്നു കുട്ടികളെ കളിക്കാനെന്ന വ്യാജേന കണ്ണുകള്‍ കെട്ടിച്ച ശേഷം വീണ്ടും ക്രൂരത; സംഭവങ്ങള്‍ അറിയാതിരുന്ന ഗൃഹനാഥനുമായി മദ്യപിച്ച ശേഷം തന്ത്രപൂര്‍വ്വം വീട്ടിലെത്തിച്ച് അടിച്ചു കൊന്നു; ബജന്‍പുരയിലെ അഞ്ചംഗ കുടുംബത്തിന്റെ മരണത്തിന് പിന്നിലെ ദുരൂഹത ചുരുളഴിയുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി:  ഒരു കുടുംബത്തിവെ അഞ്ച് പേര്‍ ദുരൂഹ സാഹചര്യത്തി്ല്‍ മരിച്ചത് കൂട്ടകൊലപാകമെന്ന് പൊലീസ്. കുടുംബത്തിലെ ബന്ധുവായ പ്രഭുനാഥ് എന്ന യുവാവാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കടം വാങ്ങിയ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്ന് പൊലീസ് നിഗമനം. ബജന്‍പുരയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നത്. ശംഭു ചൗധരി (43), ഭാര്യ സുനിത (37), മക്കളായ ശിവം (17), സച്ചിന്‍ (14), കോമള്‍ (12) എന്നിവരെയാണു വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു പൊലീസ് എത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ആത്മഹത്യയാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. ബുരാരിയില്‍ കുടുംബത്തിലെ 11 പേര്‍ മരിച്ച സംഭവത്തിന്റെ ദുരൂഹതകള്‍ അവസാനിക്കുന്നതിനു മുന്‍പായിരുന്നു ബജന്‍പുരയിലെ കൂട്ടമരണവും. ഒളിവിലായിരുന്ന പ്രതി പ്രഭുനാഥിനെ വടക്കുകിഴക്ക് ഡല്‍ഹിയില്‍ നിന്നാണു പിടികൂടിയത്. ഇരുമ്പു വടി ഉപയോഗിച്ചാണു ശംഭു ചൗധരിയുടെ കുടുംബത്തെ ഇല്ലാതാക്കിയതെന്നു പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. പ്രഭുവിന്റെ കയ്യില്‍നിന്നും 30,000 രൂപ ഇയാള്‍ നേരത്തെ കടം വാങ്ങിയിരുന്നു. ഫെബ്രുവരി മൂന്നിനാണു ശംഭുവിന്റെ വീട്ടിലേക്ക് പ്രഭു പോകുന്നതും കൃത്യം നടത്തിയതും. കൊലകള്‍ക്കു ശേഷം ഇയാള്‍ കോളനിയില്‍നിന്നു പുറത്തുപോകുന്നത് ഒരു സിസിടിവിയില്‍ പതിഞ്ഞതാണു അന്വേഷണത്തില്‍ വഴിത്തിരിവായത്.

സംഭവം പുറത്തറിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസിന് സാധിച്ചു. ബിഹാറിലെ സുപ്പോളെ സ്വദേശിയാണു പ്രഭു. ലക്ഷ്മി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ചില പണമിടുകാര്‍ക്കായി പണം പിരിക്കുന്ന ജോലിയും ഏറ്റെടുത്തിരുന്നു. ആറു മാസം മുമ്പാണ് ശംഭുവില്‍നിന്നും പണം കമ്മിറ്റികളില്‍ നിക്ഷേപിക്കാണെന്ന് പറഞ്ഞ കടം വാങ്ങിയത്. ഇത് തിരിച്ചു കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നിരിക്കുന്നത്. ഈ തുക പ്രതി ചെലവാക്കിയോ എന്ന് അന്വേഷിക്കുന്നുണ്ട്'- ഈസ്റ്റേണ്‍ റേഞ്ച് ജോയിന്റ് കമ്മിഷണര്‍ അലോക് കുമാര്‍ പറഞ്ഞു.

ഫെബ്രുവരി മൂന്നിനു ശേഷം ശംഭുവിന്റെ കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതേ ദിവസം ശംഭുവും പ്രതിയും തമ്മില്‍ ഫോണില്‍ ഏഴു തവണ സംസാരിച്ചിരുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതാണു പ്രഭുവിലേക്ക് അന്വേഷണം എത്തിച്ചത്. പ്രഭു നാഥ് ശംഭുവിന്റെ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യ സുനിത ഒറ്റയ്ക്കായിരുന്നു. പണത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഒടുവില്‍ ഇരുമ്പുവടി കൊണ്ട് സുനിതയെ അടിച്ചുകൊന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇളയകുട്ടി കോമള്‍ ട്യൂഷന്‍ കഴിഞ്ഞു തിരിച്ചെത്തിയത്. അതേ ആയുധം കൊണ്ടു കോമളിനെയും പ്രഭു വകവരുത്തി. സ്‌കൂള്‍ വിട്ട് ഇതേസമയം ശിവയും സച്ചിനും എത്തി. രണ്ടുപേരെയും പ്രഭു സമാനമായ രീതിയില്‍ കൊലപ്പെടുത്തി. കൊല്ലുന്നതിനു മുമ്പ് കളിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച് മൂന്നു കുട്ടികളുടെയും കണ്ണുകള്‍ മൂടിക്കെട്ടിയിരുന്നു. മൃതദേഹങ്ങളെല്ലാം അകത്തിട്ട് വീടു പൂട്ടി പുറത്തിറങ്ങി. വീടിനു പുറത്തായിരുന്ന ശംഭു ചൗധരിയെ ഫോണില്‍ വിളിച്ചു രാത്രി 7.30ന് തമ്മില്‍ കാണാമെന്നും വാക്കു കൊടുത്തു.

വീട്ടിലെ കൊലപാതക വിവരം അറിയാതിരുന്ന ശംഭു രാത്രിയില്‍ പ്രഭുവിനെ കാണുകയും രണ്ടുപേരും മദ്യപിക്കുകയും ചെയ്തു. രണ്ടുപേരും കൂടി ശംഭുവിന്റെ വീട്ടിലേക്കു തിരിച്ചു. 11 മണിയോടെ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാനൊരുങ്ങിയ ശംഭുവിനെ, പ്രഭു ആക്രമിച്ചു കൊലപ്പെടുത്തി. മൃതദേഹം മുറിയിലേക്കു മാറ്റുകയായിരുന്നെന്നും പൊലീസ് വിശദീകരിച്ചു. ബിഹാറിലെ സുപ്പോളെ ജില്ലയില്‍ നിന്നുള്ള ഇ- റിക്ഷാ ഡ്രൈവറായ ശംഭു കുടുംബവുമൊത്ത് 6 മാസം മുന്‍പാണു ബജന്‍പുരയില്‍ വാടകയ്ക്കു താമസമാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category