1 GBP = 93.00 INR                       

BREAKING NEWS

മോദി ശിവലിംഗത്തിലെ തേള്‍ പോലെയാണ്; കൈ കൊണ്ട് അതിനെ നീക്കാനും കഴിയില്ല; ചെരുപ്പ് കൊണ്ട് അടിച്ചിടാനും കഴിയില്ല! വിവാദ പ്രസ്താവനയിലെ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ തരൂരിന് മടി; 5000 പിഴയിട്ട് കോടതി; മാര്‍ച്ച നാലിന് എത്തിയേ തീരുവെന്ന് ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജാരാകാതിരുന്നതിന് ശശി തരൂര്‍ എംപി.ക്ക് ഡല്‍ഹി കോടതി 5000 രൂപ പിഴയിട്ടു. കേസില്‍ അടുത്തവാദം കേള്‍ക്കുന്ന മാര്‍ച്ച് നാലിനു കോടതിയില്‍ നേരിട്ടുഹാജരാകാന്‍ തരൂരിന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വിശാല്‍ പഹൂജ നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ തരൂര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പിഴ ശിക്ഷ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിന് ബിജെപി. നേതാവ് രാജീവ് ബബ്ബറാണ് തരൂരിന്റെ പേരില്‍ മാനനഷ്ടക്കേസ് നല്‍കിയത്. 2018-ല്‍ ബെംഗളൂരുവിലെ സാഹിത്യോത്സവത്തില്‍ സംസാരിക്കവേ, മോദിയെ ഒരു ആര്‍എസ്എസ്. നേതാവ് വിശേഷിപ്പിച്ചത് ശിവലിംഗത്തിലെ തേള്‍ എന്നാണെന്ന തരൂരിന്റെ പരാമര്‍ശത്തിനെതിരേയാണ് രാജീവ് ബബ്ബര്‍ ഹര്‍ജി നല്‍കിയത്. താനൊരു ശിവഭക്തനാണെന്നും തരൂര്‍ ശിവഭക്തരെ അപമാനിക്കുകയായിരുന്നെന്നും രാജീവിന്റെ പരാതിയില്‍പറയുന്നു.

'മോദി ശിവലിംഗത്തിലെ തേള്‍ പോലെയാണ്. കൈ കൊണ്ട് അതിനെ നീക്കാനും കഴിയില്ല; ചെരുപ്പ് കൊണ്ട് അടിച്ചിടാനും കഴിയില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്'- തരൂര്‍ വിശദീകരിച്ചു. വിവാദപരാമര്‍ശത്തില്‍ തരൂര്‍ ഖേദം പ്രകടിപ്പിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

ഇതിനുപിന്നാലെയാണ് ബിജെപി നേതാവ് തരൂരിനെതിരെ പരാതി നല്‍കിയത്. പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. കേസില്‍ ജൂണില്‍ ഹാജരായ തരൂരിന് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category