1 GBP = 93.00 INR                       

BREAKING NEWS

അഹമ്മദാബാദില്‍ ട്രംപിന്റെ മൂന്ന് മണിക്കൂറിന് നൂറ് കോടി: വിവിധ വകുപ്പുകളിലായി പൊടിപൊടിക്കുന്നത് കോടികളുടെ ടെന്‍ഡര്‍ വിളിക്കാതെ നടപടികള്‍; ഏറ്റവും കൂടുതല്‍ ചെലവിടുന്നത് റോഡ് നവീകരണത്തിന്; വരവേല്‍പ്പ് ഗംഭീരമാക്കാന്‍ ഗുജറാത്ത് ഒരുങ്ങുമ്പോള്‍ ചെലവാകുന്നത് മിനിറ്റില്‍ അമ്പത്തിയഞ്ച് ലക്ഷം രൂപ; ലോകത്തെ നമ്പര്‍ വണ്‍ വിഐപിയുടെ മൂന്ന് മണിക്കൂര്‍ ഉത്സവമാക്കാന്‍ പണം വാരിക്കോരി ചെലവാക്കി സംസ്ഥാന സര്‍ക്കാര്‍

Britishmalayali
kz´wteJI³

അഹമ്മദാബാദ്: ഇന്ത്യാ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാനായി വലിയ മുന്നൊരുക്കങ്ങളാണ് അഹമ്മദാബാദില്‍ നടക്കുന്നത്. ഫെബ്രുവരി 24, 25 തിയ്യതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, ഡൊണാള്‍ഡ് ട്രംപിനും ഭാര്യക്കും വരവേല്‍പ്പ് ഗംഭീരമാക്കാന്‍ ഗുജറാത്ത് ഒരുങ്ങുമ്പോള്‍ ചെലവാകുന്നത് മിനിറ്റില്‍ 55 ലക്ഷം രൂപയോളമെന്ന് റിപ്പോര്‍ട്ട്.

നൂറുകോടിയോളം രൂപ വിവിധ വകുപ്പുകള്‍ ചെലവാക്കുമ്പോള്‍ ട്രംപ് നഗരത്തില്‍ തങ്ങുക മൂന്നരമണിക്കൂര്‍മാത്രം. സര്‍ക്കാര്‍ വകുപ്പുകളും കോര്‍പ്പറേഷനും അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമാണ് ചെലവിന്റെ മുഖ്യഭാഗവും വഹിക്കുന്നത്. റോഡുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമാണ് 80 കോടിയോളം മുടക്കുക. സുരക്ഷയ്ക്ക് 12 കോടി, സ്റ്റേഡിയത്തിലെത്തുന്ന ഒരു ലക്ഷത്തിലധികം പേരുടെ ചെലവിനായി ഏഴുകോടി, സൗന്ദര്യവത്കരണത്തിന് ആറുകോടി, സാംസ്‌കാരിക പരിപാടികള്‍ക്ക് നാലുകോടി എന്നിങ്ങനെയാണ് ഏകദേശതുക. റോഡുകളുടെ നിര്‍മ്മാണം നഗരസഭാ ബജറ്റിലുള്ളതിനാല്‍ നഷ്ടമല്ലെന്നാണ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്.

24-ന് ഉച്ചയോടെയാണ് ട്രംപ് എത്തുക. മൂന്നരയോടെ ഡല്‍ഹിക്കുമടങ്ങും. ഇതിനിടെ റോഡ്‌ഷോ, സാബര്‍മതി ആശ്രമസന്ദര്‍ശനം, മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം എന്നിവയാണ് പരിപാടികള്‍. മോദിക്കൊപ്പം നടത്തുന്ന 22 കിലോമീറ്റര്‍ റോഡ് ഷോ ലോെേകറക്കാഡായിരിക്കുമെന്ന് മേയര്‍ ബിജല്‍ പട്ടേല്‍ അവകാശപ്പെട്ടു. അമ്പതിനായിരം ആളുകള്‍ ഇവരെ സ്വീകരിക്കാന്‍ വഴിയോരങ്ങളില്‍ ഉണ്ടാകും. 1,20,000 പേര്‍ സ്റ്റേഡിയത്തില്‍ ഉണ്ടാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. ഇവരിലേറെയും ബിജെപി. പ്രവര്‍ത്തകരായിരിക്കും. എല്ലാവരുടെയും പേരുവിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. പതിനായിരത്തോളം പൊലീസുകാരാണ് സുരക്ഷയ്ക്കായി ഉണ്ടാവുക. യു.എസ്. സീക്രട്ട് സര്‍വീസ്, എന്‍.എസ്.ജി., എസ്പി.ജി. എന്നിവര്‍ക്കു പുറമേയാണിത്. പ്രധാനസ്ഥലങ്ങളില്‍ ആന്റി-സ്നൈപ്പര്‍ ടീമും ഉണ്ടാകും.

ട്രംപിന്റെ സന്ദര്‍ശത്തോടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഏകദേശം 12 ഓളം റോഡുകളാണ് പുതുതായി ടാര്‍ ചെയ്ത് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. റോഡ് ഷോ സമയത്ത് തെരുവ് നായക്കളും പശുക്കളും അലഞ്ഞ് തിരിയുന്ന സാഹചര്യവും ഒഴിവാക്കാന്‍ പ്രത്യേക മുന്നൊരുക്കവുമുണ്ട്. അതിനിടെ, ട്രംപ് ചേരിപ്രദേശങ്ങള്‍ കാണാതിരിക്കാന്‍ കൂറ്റന്‍ മതില്‍ നിര്‍മ്മിക്കുന്നതിനെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം വരെയുള്ള പാതയിലെ ചേരിയാണ് മതില്‍കെട്ടി മറയ്ക്കുന്നതെന്നാണ് റോയിട്ടേഴ്സ് ഉള്‍പ്പടേയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് മതില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. മതില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ റോഡില്‍ നിന്ന് ചേരിയിലേക്കുള്ള ദൃശ്യം ഇല്ലാതാകും. 600 മീറ്റര്‍ നീളത്തില്‍ 6-7 അടി വരെയുള്ള മതിലാണ് പണിയുന്നതെന്നാണ് വിവരം ലഭിക്കുന്നത്. ഇന്ത്യാസന്ദര്‍ശനത്തെപ്പറ്റി ട്രംപ് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ട്. പുതിയ ട്വീറ്റ് ഇങ്ങനെ: 'വലിയ ബഹുമതി, മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത് ഫേസ്ബുക്കില്‍ ഡൊണാള്‍ഡ് ട്രംപ് ഒന്നാമതും പ്രധാനമന്ത്രി മോദി രണ്ടാമതുമാണ് എന്നത്രേ. ഞാന്‍ ഇന്ത്യയിലേക്കു പോവുകയാണ്. കാത്തിരിക്കുന്നു'. എന്നാല്‍, മോദിയുടെ ഫേസ്ബുക്ക് ലൈക്കുകള്‍ ട്രംപിനെക്കാള്‍ ഏറെയാണ് എന്ന അവകാശവാദവുമായി അനുയായികള്‍ സാമൂഹികമാധ്യമങ്ങളില്‍ അണിനിരന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category