1 GBP = 92.00INR                       

BREAKING NEWS

ചേട്ടന്‍ എന്നോട് ക്ഷമിക്കണം.... ഞാന്‍ സലീമിക്കയുടെ ഒപ്പം പോവുകയാണ്; കോഴിയിറച്ചിയുടെ വിവിധ വിഭവങ്ങള്‍ നല്‍കുന്ന 32-കാരനുമായി യുവതി പ്രണയത്തിലായത് അതിവേഗം; ഫോണിലൂടെ ഒളിച്ചോട്ടം ഗള്‍ഫിലുള്ള ഭര്‍ത്താവിനെ അറിയിച്ച് കാമുകനും കാമുകിയും പോയത് റോസ് മലയില്‍; കുടുങ്ങിയത് ആലപ്പുഴയില്‍ നിന്നും; കുളത്തൂപ്പുഴ ചര്‍ച്ച ചെയ്യുന്ന ഒളിച്ചോട്ടത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

Britishmalayali
kz´wteJI³

കൊല്ലം: ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയതിന്റെ തൊട്ടുപിന്നാലെ രണ്ടു കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ കുളത്തൂപ്പുഴ സ്വദേശിയായ യുവതിയെ അഴിക്കുള്ളിലാക്കിയത് വാടക വീടിന്റെ എതിര്‍വശത്തായിരുന്ന കോഴിയിറച്ചിയുടെ വിവിധ വിഭവങ്ങള്‍ വില്‍ക്കുന്ന കടയുടമയുമായുള്ള പ്രണയം. കോഴിയിറച്ചിയുടെ രുചി തേടി എത്തിയാണ് ഉടമയുമായി യുവതി പ്രണയത്തിലാകുന്നത്. ഒളിച്ചോട്ടം എത്തിയത് ജയിലിനുള്ളിലാണ്. അതിനിടെ ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് തിരിച്ചുവന്ന് കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു.

അഞ്ചും ഒന്നരയും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതിനാണ് 25-കാരിയായ യുവതിക്കെതിരെ കുളത്തൂപ്പുഴ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പ്രേരണാ കുറ്റത്തിന് കാമുകനെതിരെയും കേസെടുത്തു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെയാണ് ഈ വിഷയം ചര്‍ച്ചാവിഷയമായത്. ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെത്തിയതിന്റെ കൂടതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് ഇത്തവണ നാട്ടിലെത്തിയപ്പോള്‍ കുടുംബവീട്ടില്‍ നിന്നും ഭാര്യയെയും കുട്ടികളെയും കൂട്ടി വാടക വീട്ടിലേക്ക് മാറുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇദ്ദേഹം ഗള്‍ഫിലേക്ക് മടങ്ങുകയും ചെയ്തു.

വാടക വീടിന്റെ എതിര്‍വശത്തായിരുന്ന കോഴിയിറച്ചിയുടെ വിവിധ വിഭവങ്ങള്‍ വില്‍ക്കുന്ന കടയുടമയായ 32-കാരന്‍ സലീമുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. പ്രണയബന്ധം യുവതിയുടെ പിതാവ് നേരിട്ട് കാണുകയും എതിര്‍ത്തെങ്കിലും, ഇരുവരും ഇത് തുടര്‍ന്നു. ഇത് നാട്ടില്‍ പാട്ടായി. പലരും ഇക്കാര്യം വിദേശത്തുള്ള ഭര്‍ത്താവിനെ അറിയിച്ചെങ്കിലും സൗഹൃദബന്ധമായിരിക്കുമെന്ന് വിചാരിച്ച് അയാള്‍ കാര്യമാക്കിയില്ല. ഒരാഴ്ച മുമ്പ് ഭര്‍ത്താവിന് വീഡിയോ കോള്‍ ചെയ്ത യുവതി താന്‍ സലിമിനൊപ്പം പോവുകയാണെന്ന് പറയുകയായിരുന്നു. 'ചേട്ടന്‍ എന്നോട് ക്ഷമിക്കണം, ഞാന്‍ സലീമിക്കയുടെ ഒപ്പം പോവുകയാണ് '. ഇത്രയും പറഞ്ഞ് കോള്‍ കട്ട് ചെയ്യുകയും ചെയ്തു. അപ്പോഴാണ് ഗൗരവം പിടികിട്ടിയത്.

ഭര്‍ത്താവ് പലതവണ തിരികെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഒഫ് ആയിരുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം എടുത്തായിരുന്നു യുവതി പോയത്. ഇവര്‍ നേരെ പോയത് റോസ്മലയിലേക്കാണ്. അവിടെ രാത്രി തങ്ങിയ ശേഷമാണ് ആലപ്പുഴയിലേക്ക് പോയത്. കുളത്തൂപ്പുഴയിലെ കട നിര്‍ത്തിയപ്പോള്‍ സലിമിന് കിട്ടിയ ഡെപ്പോസിറ്റ് തുകയും കൊണ്ടാണ് ഇരുവരും യാത്ര പുറപ്പെട്ടത്. കാറ് മറ്റും ഉണ്ടെങ്കിലും ഇയാള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നു. സര്‍വീസ് സഹകരണ ബാങ്കില്‍ മാത്രം ആറര ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ട്. ഇതെല്ലാം കാമുകിയോട് മറച്ചുവച്ചായിരുന്നു ഒളിച്ചോട്ടം. യുവതി കാമുകനൊപ്പം ഒളിച്ചോടിയതോടെ പിതാവ് കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ ആഡംബര റിസോര്‍ട്ടില്‍ ഇരുവരും ഉണ്ടെന്ന വിവരം ലഭിച്ചത്. കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ സ്റ്റേഷനില്‍ ഹാജരാകാമെന്ന് ഇരുവരും പറഞ്ഞു. തുടര്‍ന്നാണ് ഇരുവരും കുളത്തൂപ്പുഴ സ്റ്റേഷനിലെത്തിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്ന് നാട്ടിലെത്തി മക്കളെ ഏറ്റെടുത്തു. റിസോര്‍ട്ടില്‍ മുറിയെടുത്ത് കഴിഞ്ഞിരുന്ന ഇവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കുടുക്കിയത്.

പൊലീസ് പിടികൂടുമെന്ന് മനസ്സിലാക്കി കീഴടങ്ങാന്‍ സന്നദ്ധത അറിയിക്കുകയും തന്ത്രത്തില്‍ പൊലീസ് വിളിച്ച് വരുത്തകയുമായിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് പോയതിന് യുവതിയേയും പ്രേരണാകുറ്റത്തിന് യുവാവിനെതിരേയും കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. മക്കളെ ഉപേക്ഷിച്ചുകൊണ്ട് വിവാഹിതരുടെ ഒളിച്ചോട്ടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് വകുപ്പുകളില്‍ നടപടി ശക്തമാക്കുകയാണ് പൊലീസ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, 87 വകുപ്പുകളില്‍ കേസെടുത്താണ് പൊലീസ് നടപടി ശക്തമാക്കുന്നത്. ഇതാണ് ഈ കേസിലും ഒളിച്ചോടിയവരെ അകത്താക്കുന്നത്. എന്നാല്‍ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാമെന്നും വ്യക്തി സ്വാതന്ത്ര്യത്തിനമേലുള്ള കടന്നുകയറ്റം ആവാമെന്നു വ്യാപക വിമര്‍ശനം ഉണ്ടായിട്ടുണ്ട്. ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് തൊടുപുഴ ചീനിക്കുഴിയിലെ വിമല്‍ കൃഷ്ണയ്‌കൊപ്പം ഒളിച്ചോടിയെ കോഴിക്കോട് പെരുമ്പൊയില്‍ വട്ടോളിച്ചാലില്‍ മീത്തല്‍ അമ്പിളിയെ പൊലീസ് അറസ്റ്റു ചെയ്തതതോടെ ഈ കേസെടുക്കല്‍ ചര്‍ച്ചയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ അന്ന് കാക്കൂര്‍ പൊലീസ് കേസെടുത്തത്. വിമല്‍ കൃഷ്ണക്കെതിരെ ചുമത്തിയത് പ്രേരണാ കുറ്റമാണ്.

വിവാഹ ബന്ധം വേര്‍പെടുത്തിയ വിമല്‍ കൃഷ്ണ മറ്റൊരു വിവാഹം കഴിക്കാനായി പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇയാള്‍ അമ്പിളിയുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ പതിനെട്ടാം തിയ്യതി രാവിലെ ഭര്‍ത്താവ് ജോലിക്കും മക്കള്‍ സ്‌കൂളിലും പോയപ്പോള്‍ അമ്പിളി വീടുവിട്ടിറങ്ങുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തൊടുപുഴ ചീനിക്കുഴിയില്‍ വച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇതിന് ശേഷം നിരവധി കേസുകളില്‍ സമാന വകുപ്പുകള്‍ ചാര്‍ത്തി. എന്നാല്‍ കുളത്തൂപ്പുഴയിലെ സംഭവം ഈ കേസിന്റെ പരിധിയില്‍ വരുന്നതാണെന്നാണ് ഏവരുടേയും നിഗമനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category