1 GBP = 92.00INR                       

BREAKING NEWS

ഒരു വാഹനം സ്വന്തമായി വാങ്ങണം എന്ന് സ്വപ്നം പോലും കാണാത്ത ഒരാളായിരുന്നു ഞാന്‍; ഇതുവരെ കിട്ടിയ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ച ഒരു ലക്ഷം ആദ്യ ഗഡുവായി നല്‍കി; പ്രതിമാസം അടയ്‌ക്കേണ്ടത് 43,000 രൂപ; ഇന്നോവ ക്രിസ്റ്റയുടെ പരിസ്ഥിതി സൗഹാര്‍ദ മോഡല്‍ ലോണെടുത്ത് സ്വന്തമാക്കി രമ്യാ ഹരിദാസ്; ആലത്തൂരിലെ ജനപ്രതിനിധി വിവാദങ്ങള്‍ ഒഴിവാക്കി 'കാര്‍' ഉടമയാകുമ്പോള്‍

Britishmalayali
ആര്‍ പീയൂഷ്

ആലത്തൂര്‍: പിരിവെടുത്ത് എംപി രമ്യാ ഹരിദാസിന് കാറുവാങ്ങി നല്‍കാന്‍ സഹപ്രവര്‍ത്തകര്‍ തുനിഞ്ഞപ്പോള്‍ വലിയ വിവാദമായിരുന്നു. വിവാദം കത്തിപടര്‍ന്നതോടെ കാര്‍ തനിക്ക് വേണ്ട എന്ന് രമ്യ സ്‌നേഹത്തോടെ അറിയിച്ചു. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി കെപിസിസി മെമ്പര്‍ പാളയം പ്രദീപിന്റെ കാര്‍ എടുത്തായിരുന്നു ഓടി നടന്നിരുന്നത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സ്വന്തമായി ഒരുവാഹനം വാങ്ങണം എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം രമ്യ ഒരു കാര്‍ വാങ്ങി, ഇന്നോവ ക്രിസ്റ്റ. പരിസ്ഥിതി സൗഹാര്‍ദ്ധ മോഡലായ ബി എസ് 6 ആണ് വാഹനം. ഈ മോഡലിലെ കേരളത്തില്‍ ആദ്യ വാഹനം സ്വന്തമാക്കിയതും രമ്യ ഹരിദാസ് ആണ്.

23 ലക്ഷം രൂപ വിലയുള്ള കാര്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലോണ്‍ മുഖേനയാണ് വാങ്ങിയത്. ഇത് വരെ കിട്ടിയ ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ച ഒരു ലക്ഷം രൂപ ആദ്യ ഗഡു നല്‍കിയാണ് കഴിഞ്ഞദിവസം വാഹനം സ്വന്തമാക്കിയത്. എംഎല്‍എ മാര്‍ക്ക് പലിശ രഹിത ലോണ്‍ ബാങ്കുകള്‍ നാല്‍കാറുണ്ട്. എന്നാല്‍ എംപിമാര്‍ക്ക് അത്തരത്തില്‍ ലോണ്‍ ലഭിക്കില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് എന്ന് രമ്യ പറഞ്ഞു. ആലത്തൂരിലെ എച്ച്.ഡി.എഫ്.സി ബാങ്ക് മാനേജര്‍ വളരെ പെട്ടെന്ന് തന്നെയാണ് ലോണ്‍ ശരിയാക്കിയത്. ഒറ്റ ദിവസം കൊണ്ട് ലോണ്‍ അനുവദിക്കുകയും അന്ന് തന്നെ കാര്‍ വാങ്ങുകയും ചെയ്തു. പുതിയ മോഡല്‍ കാര്‍ കേരളത്തില്‍ 16 നായിരുന്നു ഇറങ്ങിയത്.

'ഒരു വാഹനം സ്വന്തമായി വാങ്ങണം എന്ന് സ്വപ്നം പോലും കാണാത്ത ഒരാളായിരുന്നു ഞാന്‍. ആലത്തൂരെത്തിയപ്പോള്‍ അത് നടന്നു. ആലത്തൂരിലെ ജനങ്ങള്‍ക്കൊപ്പം എന്ത് കാര്യത്തിനും എത്താന്‍ വേണ്ടിയാണ് വാഹനം വാങ്ങാന്‍ തീരുമാനിച്ചത്. ആലത്തൂരിലെ ആവിശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഇത് ഉപയോഗിക്കുകയുമുള്ളൂ. ഞാന്‍ എന്നാണ് ആലത്തൂരില്‍ നിന്നും പോകുന്നത് അന്ന് ഈ വാഹനവും ആലത്തൂരില്‍ തന്നെയുണ്ടാവും. കാരണം ഈ വാഹനം ആലത്തൂരുകാരുടെ നികുതിപണം കൊണ്ട് വാങ്ങിയതാണ്' എന്നും രമ്യ ഹരിദാസ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

മുന്‍ എംപി വി എസ് വിജയരാഘവന്റെ കൈയില്‍ നിന്നാണ് രമ്യ താക്കോള്‍ ഏറ്റുവാങ്ങിയത്. ആദ്യയാത്ര മുന്‍ എംപി, പാളയം പ്രദീപ് ആലത്തൂരില്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടിലെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു. ഇന്നലെ നിരവധി പ്രോഗ്രാമുകള്‍ ഉണ്ടായിരുന്നു. അവിടെയെല്ലാം പുത്തന്‍ കാറിലാണ് എംപി എത്തിയത്. കാര്‍ കണ്ട് അടുത്തു കൂടിയവരോട് പറഞ്ഞത് ഇത് നിങ്ങളുടെ കാറാണ് എന്നാണ്.ആലത്തൂരിലെ എംപി രമ്യ ഹരിദാസിന് വാഹനം വാങ്ങി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം നേരത്തെ ഏറെ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. 2019 ജൂലൈയിലായിരുന്നു ഈ വിവാദങ്ങളെല്ലാം. മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ വാങ്ങി നല്‍കാന്‍ പിരിവ് നടത്താനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നീക്കമാണ് വന്‍വിവാദമായത്. എംപി എന്ന നിലയില്‍ പ്രതിമാസം ശമ്പളവും അലവന്‍സുമടക്കം 1.90 ലക്ഷം രൂപ ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് അന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

1000 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേയ്ക്കും പിരിവിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. കെപിസിസി അധ്യക്ഷന്‍ കൂടി ഇടഞ്ഞതോടെ പിരിച്ച പണം മടക്കി നല്‍കി യൂത്ത് കോണ്‍ഗ്രസുകാര്‍ തടിയൂരി. ബുക്ക് ചെയ്തെന്ന് പറയപ്പെടുന്ന മഹീന്ദ്ര മരാസോയും രമ്യയുടെ വാഹന മോഹവുമൊക്കെ അതോടെ വാര്‍ത്തകളില്‍ നിന്നും മറഞ്ഞു. ഇന്ത്യന്‍ എംപിവി വിപണിയിലെ രാജാവ് ഇന്നോവ ക്രിസ്റ്റയാണ് രമ്യ ഹരിദാസ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. 21 ലക്ഷത്തോളം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപ അടവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ക്വാളിസിനു പകരക്കാരനായാണ് 2005 ല്‍ ഇന്നോവ വിപണിയിലെത്തിയത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതല്‍ എംപിവി വിപണിയിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു ഇന്നോവ. 2016ലെ ഡല്‍ഹി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്. ഈ കാറാണ് രമ്യയും സ്വന്തമാക്കുന്നത്. കാര്‍ വാങ്ങിയത് ആരോടും പറഞ്ഞില്ലെന്ന് ഇനി പരാതിയും വിവാദവുമാക്കരുതെന്നാണ് എംപിയുടെ അഭ്യര്‍ത്ഥന. നേരത്തെ പിരിച്ച പണമൊക്കെ ഒരോരുത്തര്‍ക്കും തിരിച്ചുനല്‍കിയ ആലത്തൂരിലെ യൂത്തുകോണ്‍ഗ്രസുകാരും ആശ്വാസത്തിലാണ്.

ദിവസവേതനക്കാരിയായ അമ്മയുടെ മകളായ രമ്യ, എല്ലാ പ്രതിസന്ധികളേയും മറികടന്നായിരുന്നു ആലത്തൂരില്‍ വിജയം നേടിയത്. സിപിഎം കോട്ടയാണ് ആലത്തൂര്‍. ദീപാ നിശാന്തിനെ പോലുള്ള ഇടത് സൈബര്‍ സഖാക്കളുടെ എതിര്‍പ്പുകളേയും അതിജീവിക്കുന്നതായിരുന്നു വിജയം. ഇടത് കണ്‍വീനര്‍ എ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തേയും രമ്യ നേരിട്ടു. അപ്പോഴൊന്നും ചെറു പുഞ്ചിരിയില്‍ എല്ലാം ഒതുക്കി ജനങ്ങലിലേക്ക് അടുക്കുകയായിരുന്നു ദീപ. പാട്ടു പാടിയും പ്രസംഗിച്ചും അവര്‍ ആലത്തൂരിന്റെ പെങ്ങളൂട്ടിയായി. അവിശ്വസനീയ വിജയവുമായി ലോക്‌സഭയിലേക്കും. കഷ്ടപാടുകളുടെ കുട്ടിക്കാലത്ത് നിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ഈ കൊച്ചു മിടുക്കി ദേശീയ രാഷ്ട്രീയത്തിലും ചര്‍ച്ചയായി.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യാ ഹരിദാസ്. 29ാമത്തെ വയസിലാണ് രമ്യ ഈ പദവിയില്‍ എത്തുന്നത്. ആറ് വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ട് വഴിയാണ് രമ്യയുടെ നേതൃത്വ മികവ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചറിയുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേയ്ക്കിറങ്ങിയ രമ്യ ആലത്തൂരില്‍ പുതുചരിത്രമെഴുതി. കേരളത്തിലെ ആകെയുള്ള 2 സംവരണ മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. 2009ലാണ് ആലത്തൂര്‍ മണ്ഡലം രൂപീകരിക്കുന്നത്. സിപിഎമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ആലത്തൂര്‍. ഇവിടെയായിരുന്നു രമ്യയുടെ വിജയം. ജഹവര്‍ ബാലജനവേദിയിലൂടെയാണ് രമ്യ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. പഠനകാലത്ത് കെഎസ്യുവിലൂടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവയായി. പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയായി.

കോഴിക്കോട് നെഹ്റു യുവ കേന്ദ്രയുടെ 2007ലെ പൊതുപ്രവര്‍ത്തക അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട് രമ്യ. ഏകതാ പരിഷത്ത് പ്രവര്‍ത്തക ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവര്‍ത്തകയായി രമ്യ. സബര്‍മതി ആശ്രമത്തിലെ ശിക്ഷണത്തെ തുടര്‍ന്നായിരുന്നു ഇത്. ആദിവാസി-ദളിത് സമരങ്ങളില്‍ പങ്കെടുത്തു. കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നടന്ന സമരങ്ങളില്‍ അണിചേര്‍ന്നിട്ടുണ്ട് രമ്യ. 2012ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളിയായ പിപി ഹരിദാസിന്റെയും രാധയുടെയും മകളാണ് രമ്യ. പൊതുപ്രവര്‍ത്തനത്തില്‍ മാത്രമല്ല കലാരംഗത്തും മികവ് തെളിയിച്ചയാളാണ് ബിഎ മ്യൂസിക് ബിരുദധാരിയായ രമ്യാ ഹരിദാസ്. ജില്ലാ-സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും നൃത്തവേദികളിലും രമ്യ മികവ് തെളിയിച്ചിട്ടുണ്ട്. ഇടയ്ക്ക് നൃത്താധ്യാപികയുടെ വേഷവും അണിഞ്ഞിട്ടുണ്ട് ഈ യുവ നേതാവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category