1 GBP = 92.00INR                       

BREAKING NEWS

ഇത് വാങ്ങാന്‍ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരന്‍ ഒരു ഭൂലോകതോല്‍വിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തന്‍ ആണേല്‍! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോള്‍ കിട്ടിയത് കൈയടി; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബര്‍ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: രാത്രിയില്‍ ശംഖുംമുഖം ബീച്ചില്‍ യുവതിക്കും ആണ്‍സുഹൃത്തുക്കള്‍ക്കും നേരേ സദാചാരഗുണ്ടാ ആക്രമണം ഉണ്ടായത് വലിയ ചര്‍ച്ചയായിരുന്നു. രാത്രി വൈകി ബീച്ചില്‍ ഇരിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു യുവാക്കളടങ്ങുന്ന സംഘം ആക്രമിച്ചതെന്ന് ശ്രീലക്ഷ്മി അറയ്ക്കല്‍ വലിയതുറ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗുണ്ടാ ആക്രമണത്തെക്കുറിച്ച് പരാതിപ്പെടാന്‍ ചെന്നപ്പോള്‍ വലിയതുറ പൊലീസ് നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചുവെന്ന് ശ്രീലക്ഷ്മി ആരോപിച്ചു. അന്ന് സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു ശ്രീലക്ഷ്മി. ഒടുവില്‍ സദാചാര ഗുണ്ടകളെല്ലാം അകത്തായി. സോഷ്യല്‍ മീഡിയ ആ ധൈര്യത്തെ അഭിനന്ദിച്ചു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിയുന്നു. സ്വയംഭോഗത്തെ കുറിച്ചുള്ള തുറന്ന് പറച്ചിലോടെ സൈബര്‍ ആക്രമണം നേരിടുകയാണ് ശ്രീലക്ഷ്മി അറയ്ക്കല്‍.

സ്ത്രീ ലെംഗികതയേക്കുറിച്ചും സ്വയംഭോഗത്തെ കുറിച്ചും ഫേസ്ബുക്കില്‍ തന്റെ അനുഭവ കുറിപ്പിട്ട് ശ്രദ്ധേയായ താരമാണ് ശ്രീലക്ഷ്മി അറയ്ക്കല്‍. സമൂഹത്തിലെ പല പ്രശ്‌നങ്ങളിലും സോഷ്യല്‍ മീഡിയയില്‍ ശ്രീലക്ഷ്മി തന്റെ നിലപാട് കൃത്യമായി അറിയിച്ചിട്ടുണ്ട്. മുന്‍പ് ശ്രീലക്ഷ്മി പങ്കുവച്ച സ്വയംഭോഗ അനുഭവ കുറിപ്പ് ഏറെ വിവാദമായിരുന്നു. ഇതിന് മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സ്വയം ഭോഗത്തിന്റെ വേറിട്ട പരീക്ഷണവിജയം കൈവരിച്ചതിന്റെ അനുഭവ കുറിപ്പുമായിട്ടാണ് ശ്രീലക്ഷ്മി വീണ്ടും സോഷ്യല്‍ മീഡിയയിലെത്തുന്നത്. പുതിയതായി സമ്മാനം കിട്ടിയ വൈബ്രേറ്റര്‍ വഴിയുള്ള സ്വയംഭോഗ അനുഭവമാണ് താരം പങ്കുവച്ചത്. പൊളി സാധനം എന്നാണ് താരത്തിന്റെ അഭിപ്രായം. ശ്രിലക്ഷ്മി പങ്കുവച്ച കുറിപ്പ് സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകുകയാണ്. ശംഖുമുഖത്തെ കേസില്‍ താരമായ സോഷ്യല്‍ മീഡിയാ അക്ടിവിസ്റ്റ് വീണ്ടും ചര്‍ച്ചകളില്‍ എത്തുകയാണ്. തൊഴിലില്ലാപ്പട പേരുകും നാട്ടില്‍ ജീവിക്കാനൊരു തൊഴിലു തരു..എന്നിട്ടാട്ടേ കമ്പ്യൂട്ടര്‍ ധ വൈബ്രേറ്റര്‍ പ??, അതെന്താ ചേച്ചി ക്യാരറ്റ് കിട്ടാനില്ലേ എന്നിങ്ങനെയുള്ള പരിഹാസങ്ങളാണ് ശ്രീലക്ഷ്മി നേരിടുന്നത്.

സ്വയംഭോഗാനുഭവങ്ങള്‍ ഫേസ്ബുക്കില്‍ തുറന്ന് പറഞ്ഞ് കയ്യടി നേടിയ പെണ്‍കുട്ടിയാണ് ശ്രീലക്ഷ്മി അറക്കല്‍. വളരെ ലേറ്റായാണ് താന്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയതെന്ന് പറഞ്ഞ ശ്രീലക്ഷ്മി അതിലേക്കെത്താനുള്ള കാര്യങ്ങളെല്ലാം വളരെ വ്യക്തമായി എഴുതിയിരുന്നു. കാമുകനില്‍ നിന്ന് ഒരു അഡാര്‍ തേപ്പ് കിട്ടയ ശേഷം മാനസികമായി വളരെയധികം പിരമുറക്കത്തിലൂടെ കടന്നുപോയ കാലം. അപ്പോള്‍ തന്നെയായിരുന്നു പി ജി തേര്‍ഡ് സെമസ്റ്ററിന്റെ യൂണിവേഴ്സിറ്റി പരീക്ഷയും. അപ്പോഴാണ് ടാര്‍സന്‍ എന്ന സിനിമയിലെ ലൈംഗിക ചുവയുള്ള വീഡിയോ കാണാന്‍ ഇടയായത്. ഇതേ തുടര്‍ന്നാണ് താന്‍ സ്വയംഭോഗം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ശ്രീലക്ഷ്മി വ്യക്തമാക്കിയിരുന്നു. ടെന്‍ഷന്‍ മാറ്റാന്‍ സ്വയംഭോഗം നല്ലതാണെന്ന് പറഞ്ഞ ശ്രീലക്ഷ്മി അന്ന് തന്നെ വിവാദത്തിന് തിരികൊടുത്തു. പിന്നീട് വടകര ലോക്സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്നാണ് ശ്രീലക്ഷ്മി പുലിവാല് പിടിച്ചത്.

ആദ്യം തെറിയഭിഷേകം. പിന്നെ സ്വയംഭോഗത്തെക്കുറിച്ച് വര്‍ണ്ണിച്ച ശ്രീലക്ഷ്മിയുടെ ഫേസ്ബുക്ക് അക്കൗണ്ടും ഇവര്‍ പൂട്ടിച്ചു. വടകര മണ്ഡലത്തില്‍ തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്നും അക്രമ രാഷ്ട്രീയ തലവനായ പി.ജയരാജന്‍ പരാജയപ്പെടണമെന്നുമായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്. ഇതേ തുടര്‍ന്ന് സൈബര്‍ ആക്രമണം നടത്തിയവര്‍ തന്റെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ശഖുമുഖത്തെ വിവാദമെത്തിയത്. ഒരു ശനിയാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. ശ്രീലക്ഷ്മിയും സുഹൃത്തുക്കളും സംസാരിച്ചിരിക്കുമ്പോഴായിരുന്നു ആക്രമണം. രാത്രി ഇവിടെ ഇരിക്കാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സംഘമെത്തിയത്. പൊതുസ്ഥലമാണെന്നും ഇവിടെ ഇരിക്കുന്നതിനെ തടയരുതെന്നും പറഞ്ഞപ്പോള്‍ അസഭ്യം പറഞ്ഞു. സുഹൃത്തുക്കളെ കൈയേറ്റം ചെയ്തു. ശ്രീലക്ഷ്മിയെയും അടിക്കാന്‍ ശ്രമിച്ചു.

വലിയതുറ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴും മോശമായ പെരുമാറ്റമാണുണ്ടായതെന്ന് ശ്രീലക്ഷ്മി ആരോപിച്ചു. ആക്രമിച്ചവരുടെ ചിത്രം സഹിതമാണ് പരാതിപ്പെട്ടത്. രാത്രി ബീച്ചില്‍ ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ചോദ്യം. വീട്ടില്‍ നിന്നും അനുമതി വാങ്ങിക്കൊണ്ടാണോ പുറത്തിറങ്ങിയതെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോട് ചോദിച്ചു. പരാതിക്കാരെ പിന്തിരിപ്പിക്കുന്ന മോശംപെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ശ്രീലക്ഷ്മി പറയുന്നു. എന്നാല്‍ ശ്രീലക്ഷ്മിയുടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. എല്ലാ ആക്ടിവിസ്റ്റുകളും പിന്തുണയുമായെത്തി. ഇതോടെ വീണ്ടും താരമായി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പോസ്റ്റ്.

ശ്രീലക്ഷ്മി അറയ്ക്കലിനെ വിമര്‍ശിച്ച് എത്തുന്ന പോസ്റ്റുകളില്‍ ചിലത്
  • ഒരു സ്ത്രീയുടെ അത്രയും wild ആയ ലൈംഗിക താല്പര്യങ്ങളെ പറ്റി ഒരു പോസ്റ്റ് ഇടാമോ
  • പ്രിയ സഹോദരീ... വളരെ ഗോപ്യമായി മാത്രം കേരളത്തിലെ മനുഷ്യര്‍ നോക്കിക്കാണുന്ന രതി എന്ന വസ്തുതയെ ഇങ്ങനെ വിളിച്ചു പറഞ്ഞ് അതിന്റെ സ്വകാര്യതയെ അപമാനിച്ചതുകൊണ്ട് ചുളുവില്‍ സ്ത്രീത്വത്തിന്റെ വേറിട്ട ഒരു ഉജ്വല പ്രതീകമായി മാറിക്കളയാം എന്നുള്ള നിങ്ങളുടെ വിചാരം തികഞ്ഞ ബുദ്ധിശൂന്യതയാണെന്ന് മനസ്സിലാക്കുക.
  • ഇത് വാങ്ങാന്‍ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരന്‍ ഒരു ഭൂലോകതോല്‍വിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തന്‍ ആണേല്‍
  • സൂക്ഷിച്ചു ഉപയോഗിക്കണം, ആവേശം ഒട്ടും നന്നല്ല. മെഷീന്‍ ഓപ്പറേറ്റര്‍ ശരിയല്ലാത്തതുകൊണ്ട് എഞ്ചിന്‍ നാശമായി നഷ്ടം വന്നു വര്‍ക്ക്ഷോപ്പ് പൂട്ടിപ്പോയ മാത്തച്ചനെ ഈയവസരത്തില്‍ അനുസ്മരിക്കുന്നു
  • പെണ്‍ പിള്ളേര്‍ ഇങ്ങനെയായാല്‍ ആണ് പിള്ളേര്‍ മറു മരുന്ന് തേടേണ്ടി വരുമല്ലോ......? അവര്‍ക്കുള്ളത് കൂടി പോസ്റ്റ്. അവര്‍ മുഷ്ടി ഒന്ന് മാറ്റി പിടിച്ചോട്ടെ.
  • അമേരിക്കയില്‍ പുതിയതായിറങ്ങിയ വൈബ്രേറ്ററില്‍ ലൈറ്റും കേമറയും ഉണ്ട്
ശ്രീലക്ഷ്മി അറയ്ക്കലിനെ അനുകൂലിച്ച് എത്തുന്ന പോസ്റ്റുകളില്‍ ചിലത്
  • ഈ സാംസ്‌കാരിക മലയാളികള്‍ക്കിടയില്‍ നിങ്ങള്‍ നടത്തുന്ന ഇടപെടല്‍ ഉണ്ടല്ലോ, സെക്സിനെ കുറിച്ച് നിങ്ങള്‍ എഴുതുന്ന ഓരോ എഴുത്തും വിപ്ലവമാണ് അതില്‍ പൊട്ടി ഒലിക്കുന്ന ഓരോ കുരുവും സാംസ്‌കാരിക കുരുക്കളാണ്. ഈ എഴുത്തിന് നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ഇങ്ങള്‍ ശെരിക്കും ഒരു rebel ആണ് love you Sreelakshmi Arackal ??
  • ഒരു പുരുഷന് സ്ത്രീയെ സംതൃപ്തിപ്പെടുത്തുന്നതില്‍ പരിമിതിയുണ്ട് എന്ന് പറയുന്നതില്‍ ഭാഗികമായി ശരികള്‍ ഉണ്ടെങ്കിലും വലിയ പോരായ്മ ഭൂരിഭാഗം പുരുഷന്മാര്‍ക്കും ലൈഗീകതയുടെ ബേസിക് പോലും അറിയാത്തതാണ് പ്രധാന പ്രശ്നം.
  • ശ്രീലക്ഷ്മി പറയുന്നതൊക്കെ മനസ്സിലാക്കാനും സ്വയം അപ്ഡേറ്റ് ചെയ്യാനും ഇതൊക്കെ അംഗീകരിക്കാനും ഉള്ള ബോധം, ഇവിടെ കിടന്ന് തെറി പറയുന്നവര്‍ക്ക് എന്നുണ്ടാവും എന്നോര്‍ത്ത് നിരാശപ്പെടേണ്ട. എന്നെങ്കിലും ബുദ്ധിക്ക് ഒരു പരിണാമം സംഭവിക്കുമ്പോള്‍, ഒരു അപ്ഡേറ്റിങ് നടക്കുമ്പോള്‍ പ്രതീക്ഷിക്കാം..തല്‍ക്കാലം അതെ പറ്റൂ.
  • തുറന്ന് പറച്ചിലുകളും എഴുത്തുകളും തുടരുക, തലയ്ക്കു വെളിവ് ഉള്ളവരും ഉണ്ടിവിടെ...We support you...Go ahead... 
സ്വയംഭോഗത്തിനെ കുറിച്ചുള്ള കുറിപ്പ് പൂര്‍ണരൂപം:-

6 #Review

പൊളി സാനം ###### എന്നൊക്കെയുള്ള വിശേഷണത്തിന് ഉതകുന്ന ഒരേ ഒരു സാധനമേ ഈ ലോകത്തുള്ളൂ ..അത് വൈബ്രേറ്റര്‍ ആണ്.

ഒരു കൂട്ടുകാരന്‍ എന്നോട് 'യൂസ് ഇറ്റ്' എന്ന് പറഞ്ഞപ്പോളും 'അയ്യേ...ഇതിന്റെ ഒന്നും ആവിശ്യം എനിക്കില്ല, യുവറാണീ..വിരല്‍ രണ്ട് ' എന്ന കോണ്‍സെപ്റ്റായിരുന്നു എന്റെ മനസ്സില്‍.

മാത്രമല്ല 'ഇവിടെ ഫുഡ് കഴിക്കാന്‍ പോലും കാശ് തികയുന്നില്ല..അപ്പോളാണ് രണ്ടായിരം രൂപക്ക് വൈബ്രേറ്റര്‍ മേടിക്കുന്നത്' എന്ന ഡയലോഗ് ഞാനടിച്ചപ്പോള്‍ ആ കൂട്ടുകാരന്‍ എനിക്ക് വൈബ്രേറ്റര്‍ മേടിക്കാനുള്ള കാശും അയച്ച് തന്നു.
എന്നിട്ടും ഞാന്‍ ' അയ്യേ..മോശമല്ലേ...' എന്നൊക്കെ കരുതിയാണ് വാങ്ങിക്കാതെ ഇരുന്നത്.

ഈ സമയത്താണ് അവിചാരിതമായാണ് ഒരു വൈബ്രേറ്റര്‍ ഗിഫ്റ്റായി കിട്ടിയത്.

തിരക്കൊക്കെ കഴിഞ്ഞ് റിലാക്‌സായി ഇരിക്കുമ്പോ ക്രഷിന്റെ ഫോട്ടോ കാണുക/ യൂഡൂബ് വീഡിയോസ് കാണുക/ എഫ് ബീല്‍ തോണ്ടുക എന്നീ പ്രവര്‍ത്തികളാണ് പതിവായി ചെയ്യാറുള്ളത്.

ഇന്ന് ഏതായാലും തന്ന ഗിഫ്റ്റ് എടുത്ത് ഒന്ന് നോക്കാം എന്ന് കരുതി.
വൈബ്രേറ്റര്‍ എടുത്ത് ഓണ്‍ ചെയ്തപ്പോ ഞാന്‍ പേടിച്ച് പോയി.അമ്മാതിരി വൈബ്രേഷന്‍.
പിന്നെ കുറേ ഞെക്കി ബട്ടനുകളുടെ ഫങ്ങ്ഷന്‍ ഒക്കെ പഠിച്ചു.

അങ്ങനെ ഒരു മണിക്കൂര്‍ ഞെക്കി ഞെക്കി പ്രാക്ടീസ് ചെയ്തപ്പോളാണ് ഈ ഉപകരണത്തോടുള്ള ചെറിയൊരു പേടി മാറിയത്.(ഇപ്പോഴും പേടി ഉണ്ട്)

ശരീരത്തിന്റെ ഏത് ഭാഗത്തും മസാജ് ചെയ്യാന്‍ ഇത് ഉപയോഗിക്കാം. പ്രത്യേകിച്ച് എനിക്ക് കാല്‍ പാദങ്ങളില്‍ എപ്പോളും വേദനയാണ്. കാലിലെ വേദനമാറ്റാന്‍ ഇതുകൊണ്ടുള്ള മസാജ് ഗുണകരം ആകും എന്ന് തോന്നുന്നു.

ഇനി പോയിന്റിലേക്ക് വരാം. സാധാരണയായി സ്ത്രീകള്‍ വൈബ്രേറ്റര്‍ ഉപയോഗിക്കുന്നത് സ്വയംഭോഗം ചെയ്യാനാണ്.
സ്വയംഭോഗം വഴി രണ്ട് രീതിയില്‍ രതിമൂര്‍ച്ഛ സംഭവിക്കാം.
1. Clitoral orgasm (ക്ലിറ്റോറസിനെ മസാജ് ചെയ്ത് നടത്തുന്ന രതിമൂര്‍ച്ഛ)
2. Vaginal Orgasm (യോനിയിലൂടെ ഉള്ള പ്രവേശനത്തിലൂടെ ലഭിക്കുന്ന രതിമൂര്‍ച്ഛ)

Vaginal orgasm ചെയ്യാന്‍ കുറേ എനര്‍ജി വേണ്ടതായാണ് എനിക്ക് തോന്നിയിട്ടുള്ളത്.അതിനാല്‍ തന്നെ ക്ലിറ്റോറല്‍ ഓര്‍ഗസ്സം ആണ് കൂടുതല്‍ പരീക്ഷിച്ച് നോക്കാറുള്ളത്.

വൈബ്രേറ്റര്‍ ക്ലിറ്റോറല്‍ ഓര്‍ഗസ്സത്തിന് വേണ്ടി ഉപയോഗിക്കാന്‍ പറ്റിയ ഒരു അഡാര്‍ ഐറ്റം ആണ്.

'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ' എന്ന് ചോദിക്കാന്‍ എനിക്ക് തോന്നി.

'പിന്നെ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ ദാസാ' എന്നാണല്ലോ മഹാകവി വിജയന്‍ അരുള്‍ ചെയ്തിരിക്കുന്നത്.

ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലില്‍ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോര്‍ത്ത് സങ്കടം തോന്നി.

ഒരു പുരുഷന് ഒരു സ്ത്രീയെ സംതൃപ്തിപെടുത്തുന്നതില്‍ പരിധിയുണ്ട്.കാരണം അത്രയും wild ആണ് സ്ത്രീയുടെ ലൈംഗിക താല്‍പര്യങ്ങള്‍.

സ്ത്രീയുടെ ലൈംഗികത അടിച്ചമര്‍ത്തി വെക്കേണ്ടത് അല്ല.

ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത് എന്തിനാണെന്നാല്‍ ഞാന്‍ അനുഭവിച്ച ഉന്മാദം ഓരോ സ്ത്രീക്കും അവകാശപ്പെട്ടതാണ് എന്ന തിരിച്ചറിവിലാണ്.

ഓരോ സ്ത്രീയും സുഖം അനുഭവിക്കാന്‍ അവകാശം ഉള്ളവളാണ്.

അച്ഛന്റേയോ അമ്മയുടേയോ നാട്ടുകാരുടേയോ ഭര്‍ത്താവിന്റേയോ മക്കളുടേയോ ഒന്നും പെര്‍മിഷന്‍ കൊണ്ട് ആസ്വദിക്കേണ്ട ഒന്നല്ല തന്റെ ലൈംഗികസുഖങ്ങള്‍ .

തന്റെ ശരീരത്തെ മനസ്സിലാക്കാന്‍,
തന്റെ മാനസിക ആരോഗ്യം സംരക്ഷിക്കാന്‍,
മരിച്ചുപോകും മുന്‍പ് പലതരം സുഖങ്ങള്‍ ആസ്വദിക്കാന്‍ സമൂഹം അവള്‍ക്ക് നല്‍കിയ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് കൊണ്ട് സധൈര്യം ഓരോ സ്ത്രീയും മുന്നോട്ട് വരണം.

വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും നമ്മളെ കല്ലെറിയും.
പക്ഷേ തളരരുത്.
നമ്മുടെ ജീവിതമാണ്.
ലൈംഗികത എന്നത് നമുക്ക് കൂടി അവകാശപ്പെട്ടതാണ്.
ഒരു മൈരന്റേയും ആവിശ്യമില്ലാതെ ഒറ്റക്ക് നമുക്ക് എല്ലാം നേടാം.
അവിടെയാണ് ശാസ്ത്രം ജയിക്കുന്നത്.

ഈ സുഖം എല്ലാ പെണ്ണുങ്ങളും അനുഭവിച്ചറിയണം എന്ന തീവ്രമായ ആഗ്രഹമാണ് എനിക്കിപ്പോള്‍ ഉള്ളത്.

ഇത് വായിക്കുന്ന നല്ലവരായ പുരുഷന്മാരേ..
നിങ്ങള്‍ക്ക് നിങ്ങളുടെ മകള്‍ക്കോ ഭാര്യക്കോ പാര്‍ട്ട്ണര്‍ക്കോ കൂട്ടുകാരിക്കോ അമ്മക്കോ ഒക്കെ കൊടുക്കാന്‍ പറ്റുന്ന ഒരു അടിപൊളി ഗിഫ്റ്റാണ് വൈബ്രേറ്റര്‍.

അപ്പോ പെണ്ണുങ്ങളേ...

ഹാവ് എ പ്വൊളി മാസ്റ്റര്‍ബേഷന്‍
ഹാവ് എ പ്വൊളി മെന്റല്‍ ഹെല്‍ത്ത്
ഹാവ് എ പ്വൊളി സ്‌ക്വേര്‍ട്ടിങ്ങ്
ഹാവ് എ ഹാപ്പീ ലൈഫ്
ഐ ലവ് യൂ മൈ വൈബ്രൂ...??????

#Vibrator_stories_will_be_continued

വാല്‍: ഈ സാധനത്തിന് പ്രമോഷന്‍ കിട്ടാനായി കമ്പനിക്കാര് ആണോ ഇനി എന്റെ അഡ്രസിലേക്ക് അയച്ചത് എന്ന് വരെ ഞാന്‍ സംശയിച്ച് പോകുന്നു.????

2. വൈബ്രേറ്ററും ഡില്‍ഡോയും ഒന്നാണ് എന്നാണ് ഞാന്‍ കരുതിയത്. ഒരു സുഹൃത്ത് പറഞ്ഞു രണ്ടും വ്യത്യസ്തമാണ് എന്ന്.

ആര്‍ട്ടിഫിഷല്‍ പെനിസ് ആണ് ഡില്‍ഡോ.അത് ഇന്‍സേര്‍ട്ട് ചെയ്യാം
പക്ഷേ വൈബ്രേറ്റര്‍ ഒരിക്കലും ഇന്‍സേര്‍ട്ട് ചെയ്യരുത് വജൈനക്ക് പ്രോബ്ലം ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതിന്റെ ശാസ്ത്രീയത കൃത്യമായി അറിയില്ല.
ഇത് അറിയുന്നവര്‍ കമന്റ് ചെയ്യുക. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category