1 GBP = 92.00INR                       

BREAKING NEWS

ഇ-ബീറ്റ് പദ്ധതിക്ക് വാങ്ങിയ ഉപകരണങ്ങള്‍ വെറുതെയായത് വിഫിനിറ്റി കമ്പനി അടച്ചു പൂട്ടി പോയതിനാല്‍; മുഴുവന്‍ തുകയും വാങ്ങിയിട്ടും ബംഗളൂരു കമ്പനിയുടെ ചതിക്കെതിരെ ചെറുവിരല്‍ അനക്കാത്ത കേരളാ പൊലീസ്! ചെന്നിത്തലയേയും തിരുവഞ്ചൂരിനേയും തളയ്ക്കാന്‍ മൂന്ന് കോടിയുടെ ആ പഴയ നഷ്ടം പൊടി തട്ടിയെടുക്കും; ബിഷപ്പിന്റെ സ്വാധീന ശക്തിയില്‍ ആവിയായ അഴിമതി പൊടിതട്ടിയെടുക്കാന്‍ നീക്കം; ഒടുവില്‍ പിണറായിയുടെ യാത്ര സെന്‍കുമാറിന്റെ പഴയ കണ്ടെത്തലുകളുടെ വഴിയേ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ആരും ചോദിക്കാനും പറയാനുമില്ലാത്ത വകുപ്പായി പൊലീസ് മാറി കഴിഞ്ഞു. സിഎജി റിപ്പോര്‍ട്ടിലെ ചര്‍ച്ചകളില്‍ പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇതിന് പിറകെയാണ് മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിന് ഗവര്‍ണ്ണറില്‍ നിന്ന് പച്ചക്കൊടി കിട്ടിയത്. ഇനി പൊലീസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തളയ്ക്കാനാണ് ശ്രമം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന ഇ-ബീറ്റ് അഴിമതിയില്‍ വീണ്ടും അന്വേഷണം നടത്തും. ചെന്നിത്തലയ്ക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കമായി ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. അതിനിടെ ഇ-ബീറ്റ് ഫയല്‍ വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ കരുനീക്കം തുടങ്ങിയിട്ടുണ്ട്. ബിഷപ്പിന്റെ ഇടപെടലിലൂടെ അട്ടിമറിക്കപ്പെട്ട ബി-ബീറ്റ് കേസ് ഫയല്‍ വീണ്ടും തുറന്നാല്‍ അത് യുഡിഎഫിന്റെ കാലത്തെ അഴിമതിയായി ചര്‍ച്ചയാകുമെന്നാണ് സിപിഎമ്മിന്റേയും പ്രതീക്ഷ.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടപ്പാക്കിയ പദ്ധതിയില്‍ കോടികളുടെ ഇ ബീറ്റ് പദ്ധതിയില്‍ വെട്ടിപ്പു നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം എന്നിവരുടെ പങ്കുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ജേക്കബ് തോമസായിപുന്നു അന്ന് വിജിലന്‍സിനെ നയിച്ചത്. പിന്നീട് ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് നീക്കി. പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ബീറ്റ് പട്രോളിംഗിനു പോകുന്ന ഉദ്യോഗസ്ഥരുടെ ഹാജര്‍ രേഖപ്പെടുത്താനാണ് ഇ-ബീറ്റ് പദ്ധതി നടപ്പാക്കിയത്. ലക്ഷങ്ങള്‍ ചെലവിട്ടു സ്ഥാപിച്ച ഇ-ബീറ്റ് യൂണിറ്റുകള്‍ ഇപ്രവര്‍ത്തന സജ്ജമല്ലമായില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതിയില്‍ കോടികളുടെ വെട്ടിപ്പുനടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണത്തിന് പിണറായി സര്‍ക്കാര്‍ ശ്രമം. ഇ-ബീറ്റ് ഇടപാടില്‍ സംസ്ഥാനത്തിന് പലിശയടക്കം മൂന്നുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് പൊലീസ് ആധുനികീകരണത്തിന് അനുവദിച്ച പണമാണ് പാഴായത്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ഇലക്ട്രോണിക് ബീറ്റ് (ഇബീറ്റ്) സമ്പ്രദായം സ്ഥാപിക്കുന്നതിനാണ് ഉപകരണങ്ങള്‍ വാങ്ങാന്‍ കരാറുണ്ടാക്കിയത്. 650 റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ റീഡറുകളും 7450 റീഡര്‍ കാര്‍ഡുകളും വാങ്ങുന്നതിന് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ച വൈഫിനിറ്റി ടെക്‌നോളജി സിസ്റ്റംസ് എന്ന സ്ഥാപനവുമായിട്ടായിരുന്നു കരാര്‍. 2012 ഡിസംബറിലായിരുന്നു കരാറുറപ്പിച്ചത്. മുഴുവന്‍ തുകയും(1,87,81,607 രൂപ) 2013 മാര്‍ച്ചില്‍ കൈമാറുകയും ചെയ്തു. ഈ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പൊലീസുകാര്‍ക്ക് കമ്പനി പരിശീലനം നല്‍കണമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.

എന്നാല്‍, ഈ വ്യവസ്ഥകളൊക്കെ ലംഘിക്കപ്പെട്ടതായി ആദ്യ അന്വേഷണത്തില്‍ത്തന്നെ കണ്ടെത്തിയിരുന്നു. രാത്രികാലങ്ങളില്‍ ബീറ്റ് പുസ്തകം സൂക്ഷിച്ചിട്ടുള്ള ഇടങ്ങളിലും ചുമതല നല്‍കിയിട്ടുള്ള ഇടങ്ങളിലും പുസ്തകം ഒഴിവാക്കി ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏര്‍പ്പെടുത്താനുള്ള പദ്ധതിയാണ് അഴിമതിയില്‍ മുങ്ങിയത്. സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷിച്ച സംഘം ഇടപാടില്‍ അപാകം കണ്ടെത്തിയിരുന്നു. ഉപകരണങ്ങള്‍ മുഴുവന്‍ കൈമാറുംമുമ്പ് കമ്പനിക്ക് പണം മുഴുവന്‍ നല്‍കിയതില്‍ അസ്വാഭാവികത ഉള്ളതായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു തുടര്‍ന്ന് അന്ന് പൊലീസ് മേധാവിയായിരുന്ന ടിപി സെന്‍കുമാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, അന്വേഷണം എവിടെയുമെത്തിയില്ല. സിബിഐ അന്വേഷണം നേരിടുന്ന ഒരു ബിഷപ്പിന്റെ ഇടപെടലുണ്ടായി. ഇതോടെ കേസ് ആവിയായി. ഇതിന് പിന്നില്‍ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്നാണ് പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഈ കേസ് വീണ്ടും പൊടി തട്ടിയെടുക്കുന്നത്.

ഇലക്ട്രോണിക് ബീറ്റ് പദ്ധതി നടപ്പിലാക്കിയതില്‍ 1.87 കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തിയത്. വാഹനങ്ങള്‍ വാങ്ങുന്നതിലെ തോന്ന്യവാസവും ഡിജിപി ആയിരിക്കെ സെന്‍കുമാര്‍ കണ്ടെത്തി.. എല്ലാം നിരീക്ഷിക്കാന്‍ പൊലീസിനുള്ളില്‍ തന്നെ വിജിലന്‍സ് സംവിധാനമുണ്ടാക്കാനും അന്ന് സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചു. 2015-2016ല്‍ പൊലീസ് വകുപ്പിന് ബജറ്റില്‍ നോണ്‍ പ്ലാന്‍ വിഹിതമായി 3042.63 കോടി രൂപ വകയിരുത്തിയിത്. പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, പൊതുസേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കായി ആഭ്യന്തര വകുപ്പിന് 26.50 കോടി രൂപയും നീക്കിവച്ചു. മുന്‍ വര്‍ഷങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. എന്നാല്‍ ഇത് എങ്ങനെ ചെലവഴിക്കുന്നുവെന്നതില്‍ കൃത്യമായ ഉത്തരം ആര്‍ക്കും പറയാനില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് സെന്‍കുമാര്‍ അന്ന് ഇടെപട്ടത്.

കിട്ടുന്ന തുക മുഴുവന്‍ ചെലവഴിക്കാറുമുണ്ട്. എന്നാല്‍ പൊലീസിന്റെ കാര്യക്ഷമത കൂടുന്നുമില്ല. സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നത് ഉള്‍പ്പെടെയുള്ള ആധുനിക വല്‍ക്കണം അട്ടിമറിക്കപ്പെട്ടുവെന്നും സെന്‍കുമാര്‍ കണ്ടെത്തി. ജീപ്പുകളും ബൈക്കുകളും വാങ്ങുന്നതില്‍ വലിയ തട്ടിപ്പാണത്രേ നടക്കുന്നത്. ബീറ്റ് പൊലീസുകാര്‍ക്കായി ഹീറോ ഹോണ്ടയുടെ സിഡി ഡോണ്‍ വന്‍ തോതില്‍ വാങ്ങി. കോടികളുടെ ഇടപാടാണ് നടന്നത്. എന്നാല്‍ കേരളാ പൊലീസ് ഡോണ്‍ ബൈക്ക് വാങ്ങിയ ശേഷം ആ മോഡല്‍ തന്നെ ഹീറോ ഹോണ്ട ഉല്‍പാദനം നിര്‍ത്തി. അതായത് ഉല്‍പാദനം നിര്‍ത്തുന്നതിന് മുമ്പ് കമ്പനിയിലുണ്ടായിരുന്ന വണ്ടികളാണ് കേരളാ പൊലീസ് വാങ്ങിയത്. ഇതിന് സമാനമായ കള്ളക്കളികള്‍ ജീപ്പുകള്‍ വാങ്ങുന്നതിലും നടക്കുന്നുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇതെല്ലാമാണ് ഇപ്പോള്‍ സിഎജിയും ശരിവയ്ക്കുന്നത്.

സംസ്ഥാനത്തെ ഏഴ് പൊലീസ് ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏര്‍പ്പെടുത്താനുള്ള പദ്ധതിക്ക് 1.87 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പദ്ധതി നടപ്പിലാക്കാന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ വൈഫിനിറ്റി ടെക്‌നോളജി എന്ന സ്ഥാപനത്തിനായിരുന്നു കരാര്‍. 650 ആര്‍ എഫ് ഐ ഡി റീഡേര്‍സും 7450 ടാഗുകളും സ്ഥാപിക്കുന്നതിനൊപ്പം പദ്ധതിക്കുള്ള സോഫ്റ്റ്വെയര്‍ കൂടി നല്‍കണമെന്നായിരുന്നു കരാര്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ പരിശീലനം നല്‍കണമെന്നും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ കരാര്‍ ഒപ്പുവച്ച് രണ്ട് വര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടില്ല. ഇത് സെന്‍കുമാറിന് ബോധ്യപ്പെട്ടിരുന്നു.

പൊലീസ് നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കിയ ഇലക്ട്രോണിക് ബീറ്റ് (ഇബീറ്റ്) പദ്ധതിയില്‍ അഴിമതി നടന്നതായും പലിശയടക്കം സംസ്ഥാനത്ത് രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മോഡേനൈസേഷന്‍ എ.ഡി.ജി.പി. ബി.സന്ധ്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് എസ്പി. ചോര്‍ത്തി നല്‍കിയെന്നാണ് മനോജ് എബ്രഹാമിന്റെ പരാതിയില്‍ പറയുന്നത്. ബംഗളുരു ആസ്ഥാനമായ വിഫിനിറ്റി കമ്പനിയെയാണ് ഇബീറ്റ് സംവിധാനം നടപ്പാക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. കമ്പനി പൂട്ടിപ്പോയതോടെ പദ്ധതിയും നിലയ്ക്കുകയായിരുന്നു. ഇ ബീറ്റ് പദ്ധതി പൂര്‍ണ്ണപരാജയംമായിരുന്നു. ഇത് ഒരിടത്തു പോലും പ്രവര്‍ത്തനക്ഷമമല്ല. നല്‍കാനുള്ള സോഫ്റ്റ്വെയര്‍ പോലും വിസിനിറ്റി ടെക്‌നോളജീസ് കൈമാറിയില്ല. മാത്രമല്ല കമ്പനി ഇപ്പോള്‍ അടച്ചുപൂട്ടുകയും ചെയ്തു.

ഇതൊക്കെ അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്ന നിര്‍ണ്ണായക സംഭവങ്ങളാണെന്നാണ് ഇടതു സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോ എന്നു പോലും നോക്കാതെ പൊലീസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ തന്നെ കരാറുകാര്‍ക്കുള്ള പണം കൈമാറിയിരിക്കുന്നു. പൊലീസ് നവീകരണത്തിന്റെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category