
തൃശൂര്‍: പുതുക്കാട്: പാഴായിയില്‍ നാലു വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ പ്രതി ഒല്ലൂര്‍ പി.ആര്. പടി വാലിപറന്പന്‍ ഷൈലജ (ഷൈല -50) കുറ്റക്കാരിയെന്ന് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ജഡ്ജ് സോഫി തോമസാണ് കേസില്‍ വാദം കേട്ടത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി രജിത്ത്-നീഷ്മ ദമ്പതികളുടെ ഏകമകളായ മേബയാണ് മരിച്ചത്. കുട്ടിയുടെ അമ്മയുടെ അമ്മായി ഷൈലയാണ് പുഴയില്‍ തള്ളിയിട്ട് മേബയെ കൊലപ്പെടുത്തിയത്. കുടുംബ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കേസില്‍ തൃശൂര്‍ ജില്ലാ കോടതിയില്‍ നടന്ന വിചാരണ ചരിത്രമായി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഓസ്ട്രേലിയയിലെ മെല്‍ബണിലായിരുന്ന പ്രധാനസാക്ഷികളുടെ വിചാരണയും തെളിവെടുപ്പും നടന്നത്.
നീഷ്മയുടെ പാഴായിയിലെ വീടിന് സമീപത്തെ മണലി പുഴയില്‍ മേബ മുങ്ങിമരിച്ചത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ പുഴയില്‍ ഇറങ്ങി നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മേബയുടെ മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് രജിത്ത് പുതുക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പുതുക്കാട് മേരിമാത സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായിരുന്നു മേബ.
വീട്ടുകാരോടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് കുട്ടിയെ പുഴയിലെറിഞ്ഞ് കൊന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മേബയുടെ അമ്മ നീഷ്മയുടെ അച്ഛന്റെ സഹോദരിയും ഒല്ലൂര്‍ സ്വദേശിനിയുമായ ഷൈലജയാണ് പ്രതി, മേബയുടെ മരണത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ പരാതി നല്‍കിയതാണ് വഴിത്തിരിവായത്. ഷൈലജയുടെ പെരുമാറ്റത്തില്‍ അസ്വാഭാവിത കണ്ട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകം തെളിയുകയായിരുന്നു. ഷൈലജയുടെ വഴിവിട്ട ജീവിതരീതി മൂലം കുടുബക്കാരാരും അടുപ്പം കാട്ടിയിരുന്നില്ല. സഹോദരന് മരിച്ചപ്പോഴും പലകാര്യങ്ങളിലും ഒറ്റപ്പെടുത്തി. ഇതിലുള്ള വൈരാഗ്യം മൂലമാണ് കുട്ടിയെ കൊന്നതെന്നാണ് ഷൈലജ നല്കിയ മൊഴി. വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടിയെ എടുത്ത് പുഴയിലേക്ക് പോവുകയും ആഴമുള്ള ഭാഗത്തേക്ക് എറിഞ്ഞെന്നുമാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയം വീട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഷൈലജയുടെ വസ്ത്രങ്ങള്‍ നനഞ്ഞിരുന്നതും സംശയം വര്‍ധിക്കാനിടയാക്കിയിരുന്നു.
പുഴയുടെ അരികിലേക്ക് കുട്ടി പോകാറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തത്. മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് എടുത്തു കൊണ്ടുപോയശേഷം വായും മൂക്കും പൊത്തിപ്പിടിച്ച് കുട്ടിയെ പുഴയിലേക്ക് എറിയുകയായിരുന്നുവെന്ന് ശൈലജ പൊലീസിന് മൊഴി നല്കി. രജിത്ത് വിദേശത്തായതിനാല്‍ നീഷ്മയും മേബയും പാഴായിയിലാണ് താമസിച്ചിരുന്നത്. 2016 ഒക്ടോബര്‍ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. നീഷ്മയുടെ പിതൃസഹോദരിയായ ഷൈലജ മേബയെ പാഴായിയിലെ വീടിനടുത്തുള്ള മണലിപുഴയുടെ കടവിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം പുഴയിലെറിയുകയായിരുന്നുവെന്ന് പൊലീസിന് വിചാരണയില്‍ തെളിയിക്കാനായി. കുട്ടിയെ തിരഞ്ഞുവന്ന ബന്ധുക്കളോട് മേബയെ ബംഗാളികള്‍ തട്ടിക്കൊണ്ടുപോയതാണെന്ന് ഷൈലജ തെറ്റിദ്ധരിപ്പിച്ചു. കുറ്റക്കാരിയെന്ന് കണ്ടെത്തിയ പ്രതിയെ കോടതി ജില്ലാ ജയിലിലേക്കച്ചു. ശിക്ഷ 18-ന് പ്രഖ്യാപിക്കും. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.
തൃശൂര്‍ വീഡിയോ കോണ്‍ഫറന്‍സ് റൂമിലിരുന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സോഫി തോമസാണ് വാദം കേട്ടത്. ഇത് പാഴായി മേബ കൊലക്കേസിനെ വ്യത്യസ്തമാക്കി. മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന വീഡിയോ കോണ്‍ഫറന്‍സ് വഴി തെളിവെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ നല്കിയ അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് സ്കൈപ്പ് വഴി വിസ്താരവും എതിര്‍വിസ്താരവും നടത്തി. മരിച്ച മേബയുടെ അച്ഛന് രഞ്ജിത്തും അമ്മ നീഷ്മയും മെല്‍ബണില്‍ ജോലി ചെയ്യുകയാണ് ഇപ്പോള്‍. അടിയന്തിരമായി നാട്ടില്‍വരാന്‍ കഴിയാത്തതുമൂലമാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.
ഒരു കൊലപാതകകേസില്‍ വിദേശത്തുള്ള പ്രധാനസാക്ഷികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിസ്താരവും തെളിവെടുപ്പും നടത്തുന്നതും തെളിവുകള്‍ ശേഖരിച്ച് പ്രതിയെ കുറ്റക്കാരിയെന്നു കണ്ടെത്തിയതും അപൂര്‍വ സംഭവമാണ്. മേബ വധക്കേസിന്റെ തെളിവെടുപ്പ് ആരംഭിക്കുന്നതിനുമുന്‍പു തന്നെ പ്രോസിക്യൂഷന് തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. സാഹചര്യതെളിവുകള്‍ മാത്രമുള്ള കേസില്‍ പുതിയ തെളിവുകളും, കൂടുതല്സാക്ഷികളെയും തുടരന്വേഷണത്തില്‍ കണ്ടെത്താനായത് കേസിലെ നിര്‍ണായക വഴിത്തിരിവായി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam