1 GBP = 93.00 INR                       

BREAKING NEWS

കാന്‍സര്‍ ബാധിതയാണെന്നറിഞ്ഞതോടെ 23കാരി തീരുമാനിച്ചത് ജീവിതം ആസ്വദിച്ച് തീര്‍ക്കാന്‍; കൂട്ടുകാരുമൊത്ത് ബാറിലെത്തിയ യുവതി തീറ്റ മത്സരത്തില്‍ പങ്കെടുത്തത് മദ്യലഹരിയില്‍; അലക്സാണ്ട്രയുടെ ജീവന്‍ നഷ്ടമായത് കേക്ക് തൊണ്ടയില്‍ കുടുങ്ങി

Britishmalayali
kz´wteJI³

മോസ്‌കോ: തീറ്റമത്സരത്തിനിടെ ചോക്ലേറ്റ് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. അലക്‌സാണ്ട്ര യുദിന എന്ന 23 വയസ്സുകാരിയാണ് ശ്വാസംമുട്ടി മരിച്ചത്. മോസ്‌കോയിലെ ഒരു ബാറില്‍ നടന്ന കേക്ക് തീറ്റ മത്സരത്തിനിടെ ശ്വാസംകിട്ടാതെ നിലത്തുവീണ യുവതിയെ സുഹൃത്തുക്കളും ബാര്‍ ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, വൈദ്യസഹായം ഉറപ്പുവരുത്തിയെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

23 വയസ്സുകാരിയായ അലക്‌സാണ്ട്ര കാന്‍സര്‍ രോഗിയായിരുന്നു. ആറുമാസം മുമ്പാണ് അലക്‌സാണ്ട്ര കാന്‍സര്‍ ബാധിതയാണെന്ന് കണ്ടെത്തിയത്. ഇതിനുശേഷം ജീവിതത്തിലെ ഓരോനിമിഷവും ആഘോഷിക്കണമെന്നതായിരുന്നു അവരുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് സുഹൃത്തുക്കളുമൊത്ത് ബാറിലെത്തിയത്.

സുഹൃത്തുക്കളോടൊപ്പം ബാറിലെത്തിയ അലക്‌സാണ്ട്ര കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു. മൂന്ന് കഷണം ചോക്ലേറ്റ് കേക്കുകള്‍ എത്രയുംവേഗത്തില്‍ കഴിച്ചുതീര്‍ക്കുന്നവരായിരുന്നു വിജയി. ആദ്യകഷണം വേഗത്തില്‍ കഴിച്ചുതീര്‍ത്ത അലക്‌സാണ്ട്ര അടുത്ത രണ്ട് കഷണങ്ങളും ഒരുമിച്ച് കഴിക്കാന്‍ ശ്രമിച്ചപ്പോഴാണ് തൊണ്ടയില്‍ കുടുങ്ങിയത്. ശ്വാസംകിട്ടാതെ യുവതി കേക്ക് വായില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടര്‍ന്ന് ശുചിമുറിയിലേക്ക് പോകുന്നതിനിടെ തളര്‍ന്നുവീഴുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവതിക്ക് പ്രഥമശുശ്രൂഷയും വൈദ്യസഹായവും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേക്ക് കഴിക്കുന്നതിന് മുമ്പ് അവര്‍ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, മകള്‍ കാന്‍സര്‍ രോഗിയാണെന്ന വിവരം തങ്ങളാരും അറിഞ്ഞിട്ടില്ലെന്നായിരുന്നു അലക്‌സാണ്ട്രയുടെ പിതാവിന്റെ പ്രതികരണം. ബാറില്‍ അലക്‌സാണ്ട്ര കേക്ക് കഴിക്കുന്നതിന്റെയും കുഴഞ്ഞുവീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category