1 GBP = 92.00INR                       

BREAKING NEWS

അരഞ്ഞാണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിന്റെ ജാള്യത പകയായി മനസ്സില്‍ കിടന്നു; ബന്ധുവിന്റെ മരണ ശേഷം തഞ്ചത്തില്‍ കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയി പുഴയിലെറിഞ്ഞ് പക പോക്കല്‍: വീട്ടുകാര്‍ തിരക്കിയപ്പോള്‍ ബംഗാളികള്‍ തട്ടിക്കൊണ്ടു പോയെന്ന് മൊഴിയും: നാലു വയസ്സുകാരി മേബയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ 'ലാസ്റ്റ് സീന്‍ തിയറി' എന്ന അടവ് പയറ്റി പ്രോസിക്യൂഷന്‍: ഷൈലജയ്ക്ക് ജീവപര്യന്തമോ വധശിക്ഷയോ എന്ന് ചൊവ്വാഴ്ച അറിയാം

Britishmalayali
kz´wteJI³

തൃശൂര്‍: 2016 ഒക്ടോബര്‍ 13ന് ആയിരുന്നു പുതുക്കാട് പാഴായിയില്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം നടന്നത്. നാലു വയസ്സുകാരിയായ മേബ എന്ന കുഞ്ഞിനെ അപ്പൂപ്പന്റെ സഹോദരി പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് നാട്ടുകാരും വീട്ടുകാരും ഉള്‍ക്കൊണ്ടത്. സ്വന്തം പേരക്കിടാവായി കാണേണ്ട കുഞ്ഞിനെ മനസ്സില്‍ കൊണ്ടു നടന്ന പക തീര്‍ക്കാന്‍ ഷൈലജ എന്ന സ്ത്രീ മണലിപ്പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തുക ആയിരുന്നു.. സംഭവം ഇങ്ങനെ വീട്ടില്‍ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ നാലു വയസുകാരി മേബ അപ്രത്യക്ഷയായി. കുഞ്ഞിനെ തേടി വീട്ടുകാര്‍ പരക്കംപാഞ്ഞു. ഷൈലജ എന്ന ബന്ധുവിനൊപ്പമാണ് അവസാനം കുട്ടിയെ കണ്ടത്.

വീട്ടുകാര്‍ ഷൈലജയെ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ ബംഗാളികള്‍ തട്ടിക്കൊണ്ടു പോയെന്നായിരുന്നു വിശദീകരണം. ബംഗാളികളെ അന്വേഷിച്ച് നാടു മുഴുവന്‍ പരക്കം പായുമ്പോള്‍ ഈ സമയം കുഞ്ഞ് പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു. വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും പുഴയില്‍ എറിഞ്ഞ കുഞ്ഞിന്റെ മരണം ഉറപ്പിക്കാനും ആയിരുന്നു ഇങ്ങനെ പറഞ്ഞത്. മൃതദഹം പുഴയില്‍ പൊന്തിയപ്പോഴാണ് ദുരന്തം നാടറിയുന്നത്. ഷൈലജയുടെ വിവരണത്തില്‍ പന്തികേടു തോന്നിയതോടെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിലേക്ക് നയിച്ചത് അരഞ്ഞാണ മോഷണത്തിന്റെ പക
മനസ്സില്‍ ഉറഞ്ഞു കൂടിയ പകയുടെ ബാക്കി പത്രമായാണ് നാലു വയസ്സുകാരിയായ കുഞ്ഞിനെ ഷൈലജ കൊലപ്പെടുത്തിയത്. ഒരിക്കല്‍ വീട്ടില്‍ വെച്ച് മേബയുടെ അരഞ്ഞാണം മോഷണം പോയിരുന്നു. അന്ന് ഷൈലജ വീട്ടില്‍ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. മോഷ്ടിച്ചത് ഷൈലജയാണെന്നു കുടുംബാംഗങ്ങള്‍ സംശയിക്കുകയുിം കുടുംബവീട്ടില്‍ കയറരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഇത് ഷൈലജയുടെ മനസില്‍ പകയായി.

ഇതിനിടയിലാണ് ബന്ധുവിന്റെ മരണം. മരണത്തിന്റെ പേരില്‍ ഒരിക്കല്‍ കൂടി വീട്ടിലേക്കു പ്രവേശനം കിട്ടി. മേബയുടെ മാതാപിതാക്കളെ കണ്ടപ്പോള്‍ പക വീണ്ടും ഉണര്‍ന്നു. അങ്ങനെയാണ് കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം പതുക്കെ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി. വീടിനു പിന്നില്‍ പുഴയാണ്. കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. തൊട്ടുപിന്നാലെ, അമ്മ നീഷ്മ ഷൈലജയുടെ അടുത്തേയ്ക്കെത്തി. കുഞ്ഞിനെ തിരക്കി. ബംഗാളികള്‍ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടെന്നായിരുന്നു പറഞ്ഞത്. ഇതുകേട്ട്, വീട്ടുകാരും നാട്ടുകാരും പരക്കംപാഞ്ഞു.

അനാശാസ്യത്തിന് പിടിക്കപ്പെട്ടു
അനാശാസ്യത്തിന്റെ പേരില്‍ ഷൈലജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി. മാത്രവുമല്ല, അനാശാസ്യത്തിന്റെ കാര്യം നാട്ടില്‍ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു.

ഈ പകയും കൊലപാതകത്തിനു പ്രേരണയായി. പൊലീസിനു മുന്‍പില്‍ ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട് കോടതിയില്‍ നിരപരാധിയാണെന്നു പലകുറി ആവര്‍ത്തിച്ചു. ഷൈലജയുടെ ഭര്‍ത്താവ് പിന്നീട് മരിച്ചു. മകളുണ്ട്.

മൊഴി ഓസ്ട്രേലിയയില്‍ നിന്ന്
ഓസ്ട്രേലിയയില്‍ ജോലിക്കാരാണ് മേബയുടെ അച്ഛനും അമ്മയും. ഇരുവര്‍ക്കും നാട്ടില്‍ വരാന്‍ അവധി കിട്ടിയില്ല. കൊലക്കേസില്‍ പ്രധാനപ്പെട്ട സാക്ഷി കൂടിയാണ് അച്ഛന്‍ രഞ്ജിത്. എഫ്ഐആറില്‍ ആദ്യ മൊഴി നല്‍കിയ അച്ഛനെ വിസ്തരിക്കേണ്ടതു പ്രോസിക്യൂഷന്റെ ആവശ്യമായിരുന്നു.

ഓസ്ട്രേലിയയിലെ ഇന്ത്യന്‍ എംബസി ഓഫിസിലിരുന്ന് രഞ്ജിത് തൃശൂരിലെ ജഡ്ജിക്കു മൊഴിനല്‍കി. വിഡിയോ കോണ്‍ഫറന്‍സിങ് വഴി കൊലക്കേസില്‍ മൊഴി നല്‍കുന്നത് അപൂര്‍വമായിരുന്നു.

'ലാസ്റ്റ് സീന്‍ തിയറി'യുമായി പ്രോസിക്യൂഷന്‍
മേബയെ പുഴയില്‍ എറിയുന്നതിന് സാക്ഷികളില്ലായിരുന്നു. അവസാനം കുഞ്ഞിനെ കണ്ടത് ഷൈലജയോടൊപ്പമാണെന്ന മൊഴിയാണ് വഴിത്തിരിവായത്. നിയമപരമായി കുറ്റം തെളിയിക്കാന്‍ 'ലാസ്റ്റ് സീന്‍ തിയറി' എന്ന അടവ് പ്രോസിക്യൂഷന്‍ പയറ്റി. ഷൈലജയുടെ ബന്ധുക്കളും മറ്റു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയത്.

കൊലക്കുറ്റം തെളിഞ്ഞാല്‍ ഒന്നല്ലെങ്കില്‍ ജീവപര്യന്തം. അല്ലെങ്കില്‍ വധശിക്ഷ. കൊലയാളിയായ ഷൈലജയുടെ ശിക്ഷ എന്താണെന്ന് ചൊവ്വാഴ്ച അറിയാം. അഡ്വ.കെ.ഡി.ബാബുവായിരുന്നു പ്രോസിക്യൂട്ടര്‍. പുതുക്കാട് ഇന്‍സ്പെക്ടര്‍ എസ്പി.സുധീരനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category