1 GBP = 92.00INR                       

BREAKING NEWS

ആളിക്കത്തിയത് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ കൈവശമുള്ള അക്വേഷ്യ മലയോരം; പാള്ളത്ത് കെടുത്താനുള്ള ശ്രമം തുടങ്ങിയത് ഉച്ചയോടെ; അണഞ്ഞു എന്നു കരുതിയിരിക്കുമ്പോള്‍ വീണ്ടും ആളിക്കത്തല്‍; നാട്ടുകാര്‍ തിരികെപ്പോയിരുന്നതിനാല്‍ രക്ഷപ്പെട്ടത് നിരവധി പേര്‍; കൊല്ലപ്പെട്ടത് വേനല്‍ക്കാറ്റില്‍ തീക്കുണ്ഡം പോലെയായ കാടിനുള്ളില്‍ പെട്ട ട്രൈബല്‍ വാച്ചര്‍മാര്‍; ഓര്‍മ്മപ്പെടുത്തുന്നതു കൊരങ്ങിണിയില്‍ 13 പേര്‍ മലഞ്ചെരുവില്‍ വെന്തുമരിച്ച സംഭവത്തെ; വീണ്ടും കാട് ജീവനെടുക്കുമ്പോള്‍

Britishmalayali
kz´wteJI³

ചെറുതുരുത്തി: കാടു കൊണ്ട് സമ്പന്നമാണ് ദൈവത്തിന്റെ സ്വന്തം നാട്. ഇത് പരിപാലിക്കാന്‍ എല്ലായിടത്തും വനപാലകരുമുണ്ട്. എന്നാല്‍ കാടിനെ സംരക്ഷിക്കാനും കാടൊരുക്കുന്ന വെല്ലുവിളികളെ നേരിടാനും സംവിധാനമൊന്നും അവര്‍ക്കില്ല. വേനല്‍കാലത്ത് കാട്ടു തീയാണ് ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത്. പൊള്ളം കൊറ്റമ്പത്തൂരില്‍ കാട്ടു തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വെന്തുമരിച്ച മൂന്ന് വനം വകുപ്പ് വാച്ചര്‍മാറും ഓര്‍മിപ്പിക്കുന്നത് സംവിധാനങ്ങളുടെ അപര്യാപ്തതയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് അക്വേഷ്യാ കാടിന്റെ തീ അണയ്ക്കുന്നതിനിടയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ തീ ആളി പടര്‍ന്നതോടെയാണ് മൂവരും മരിച്ചത്.

വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബല്‍ വാച്ചറുമായ കെ.വി. ദിവാകരന്‍(43), താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്പ് എടവണ വളപ്പില്‍വീട്ടില്‍ എം.കെ. വേലായുധന്‍(55) താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ വി.എ. ശങ്കരന്‍ (46) എന്നിവരാണ് മരിച്ചത്. പൊള്ളത്ത് ഉച്ചയോടെ തീ കെടുത്താനുള്ള ശ്രമം തുടങ്ങി. വൈകീട്ട് അഞ്ചരയോടെ തീ അണഞ്ഞു എന്നു കരുതിയിരിക്കുമ്പോഴാണ് പെട്ടെന്നു തീ പടര്‍ന്നത്. അതുവരെ വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ നിന്നിരുന്ന നാട്ടുകാര്‍ തിരികെപ്പോയിരുന്നതിനാല്‍ ഒട്ടേറെപ്പേര്‍ രക്ഷപ്പെട്ടു. ഒരുഭാഗത്ത് തീയണയ്ക്കാനുള്ള പ്രവൃത്തികള്‍ നടക്കവേ, ശക്തമായ വേനല്‍ക്കാറ്റില്‍ മറുഭാഗത്തുനിന്ന് തീ ആളിപ്പടരുകയായിരുന്നു. ചിതറിയോടിയ സംഘത്തിലെ മൂന്നുപേര്‍ തീക്കുണ്ഡംപോലെയായ കാടിനുള്ളില്‍പ്പെട്ടു പോവുകയായിരുന്നു.

മനുഷ്യന് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള കാടിലാണ് തീ ആളിക്കത്തിയത്. തപൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ കൈവശമുള്ള അക്വേഷ്യ മലയോരം. എച്ച്എന്‍എല്ലിന്റെ കൈവശമാണെങ്കിലും നാലഞ്ചു വര്‍ഷം മുന്‍പുവരെ ഇവിടെ അഗ്നിസുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. 'ഫയര്‍ ലൈന്‍ ' തയാറാക്കിയും ജനവാസമേഖലയില്‍ നിന്നു കാടിനെ വേര്‍തിരിച്ചും നടന്നിരുന്ന ഈ മുന്‍കരുതലുകള്‍ പിന്നീട് ഇല്ലാതായി. ഇതോടെ ഇവിടെ തീപിടിത്തം പതിവായി. 475 ഹെക്ടര്‍ (ആയിരത്തിലേറെ ഏക്കര്‍) വരുന്ന അക്വേഷ്യ മരങ്ങളുടെ വനമാണ് ഈ മേഖലയില്‍. പേപ്പര്‍ പള്‍പ് ഉണ്ടാക്കാനായി കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ഇവിടെ നിന്നു മരങ്ങള്‍ വെട്ടി കൊണ്ടുപോയിരുന്നു. 4 വര്‍ഷം മുന്‍പ് ഇതു നിലച്ചു. ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായ കാട്ടില്‍ നിറയെ ഇഞ്ചക്കാടും പുല്‍ക്കാടും നിറഞ്ഞു. വെട്ടിയമരങ്ങളുടെ കുറ്റികളും.

വേനലായാല്‍ ഇവ ഉണങ്ങിക്കരിഞ്ഞ് ഏതുനിമഷവും അഗ്നിഗോളമാകാവുന്ന നിലയാണ്. ഈ കാട്ടില്‍ തീപിടിത്തം പതിവു സംഭവമാണെന്ന് പരിസരവാസികള്‍ പറയുന്നു. പരിസരപ്രദേശത്തുള്ള തോട്ടങ്ങളിലേക്കു തീ പടരാതിരിക്കാന്‍ വനംവകുപ്പ് നിതാന്ത ജാഗ്രത പുലര്‍ത്താറുണ്ട്. 3 ദിവസമായി അക്വേഷ്യ മരങ്ങള്‍ നിന്നു കത്തുന്നതിനാലും ഇവിടെ നിന്നു തീ പടരുന്നതിന്റെ സാധ്യത കണ്ടതിനാലും വനം വകുപ്പു ജീവനക്കാരിലെ 14 പേര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞു തീയണയ്ക്കാന്‍ മല കയറുകയായിരുന്നു. ഈ ശ്രമമാണു ദുരന്തത്തില്‍ കലാശിച്ചത്. തദ്ദേശവാസികളെച്ചേര്‍ത്തു തീയണ്ക്കല്‍ സേനയെ രൂപീകരിച്ചിരുന്നു. ഇതില്‍പെട്ടതാണ് താല്‍ക്കാലിക ജീവനക്കാര്‍.

അടിക്കാടുകളില്‍നിന്നു കാട്ടുതീ ആളിപ്പടരുന്നത് മുളങ്കൂട്ടങ്ങളിലൂടെയാണ്. ഉണങ്ങിയ മുളയ്ക്ക് തീ പിടിക്കുമ്പോള്‍ പൊട്ടിത്തെറിക്കും. കനല്‍ച്ചീള് മുന്നൂറുമീറ്റര്‍വരെ ചെന്നുവീഴും. അവിടെ തീപിടിക്കാന്‍ അതുമതി. തീ കെടുത്താന്‍ ശ്രമിക്കുന്നവര്‍ പുകയില്‍ ശ്വാസംമുട്ടി മയങ്ങിവീഴും. ട്രക്കിങ്ങിനിടെ 23 പേര്‍ കാട്ടുതീയില്‍പ്പെട്ട് വെന്തുമരിച്ച കൊരങ്ങിണി ദുരന്തത്തിനുശേഷം ഇന്ത്യയിലെത്തന്നെ ആദ്യസംഭവമാണ് ദേശമംഗലം കൊറ്റമ്പത്തൂരിലുണ്ടായത്. ട്രക്കിങ്ങിനു പുറപ്പെട്ട സ്ത്രീകളായിരുന്നു കൊരങ്ങിണിയില്‍ അപകടത്തില്‍പ്പെട്ടത്. 2018 മാര്‍ച്ച് 11-നായിരുന്നു ദുരന്തം. ചെന്നൈയില്‍നിന്നു ട്രക്കിങ്ങിനായി എത്തിയ സ്ത്രീകളും വിദ്യാര്‍ത്ഥികളുമടങ്ങിയ സംഘമാണ് കാട്ടുതീയില്‍പ്പെട്ടത്.

കൊരങ്ങിണിയില്‍നിന്ന് കൊളുക്കുമല കയറി അവിടെ തങ്ങിയശേഷം പിറ്റേന്നു തിരിച്ചിറങ്ങുമ്പോള്‍ താഴെനിന്ന് തീ പടര്‍ന്നുകയറുകയായിരുന്നു. 13 പേര്‍ മലഞ്ചെരുവില്‍ വെന്തുമരിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയിലും. കൊരങ്ങിണി സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലും കേരളത്തിലും ട്രക്കിങ് നിരോധിച്ചിരുന്നു. അന്ന് മലയിറങ്ങുന്നതിനിടെ കാട്ടുതീ പടരുന്നതുകണ്ട് ഭയന്ന സംഘം ചിതറിയോടുകയായിരുന്നു. മറുഭാഗത്തുനിന്നു തീ പടര്‍ന്നതോടെ രക്ഷയില്ലാത്ത സ്ഥിതിയായി.

ദുരന്തങ്ങള്‍ വിട്ടുമാറാതെ പള്ളം
പള്ളം കൊറ്റമ്പത്തൂരില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു. 2018-ലെ പ്രളയത്തില്‍ കൊറ്റമ്പത്തൂരില്‍ കനത്തമഴയെ തുടര്‍ന്നു മലയുടെ ഒരുഭാഗം ഇടിഞ്ഞ് ഒട്ടേറെ വീടുകള്‍ തകര്‍ന്ന് നാലുപേര്‍ മണ്ണിനടിയില്‍പ്പെട്ടു മരിച്ചു. മണ്ണിടിച്ചില്‍ ആവര്‍ത്തിക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇതോടെ ഒരു കോളനിതന്നെ ഇവിടെ ജനവാസമില്ലാതായി. ഈ ദുരന്തത്തിന്റെ ഓര്‍മകള്‍ മായുംമുമ്പാണ് മറ്റൊരു വലിയ ദുരന്തമെത്തുന്നത്.

പ്രളയസമയത്തു പുലര്‍ച്ചെ രണ്ടരയോടെ ചെറിയതോതില്‍ മണ്ണിടിഞ്ഞു. തുടര്‍ന്ന് ആളുകള്‍ മുഴുവന്‍ ഒഴിഞ്ഞുപോയി. രാവിലെ ആറുമണിക്കു ചിലയാളുകള്‍ വീടുകളില്‍നിന്നു രേഖകളും മറ്റും എടുക്കാനെത്തിയ സമയത്താണ് മല വലിയതോതില്‍ ഇടിഞ്ഞ് വീടുകള്‍ തകര്‍ന്നതും മരണം സംഭവിച്ചതും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category