1 GBP = 92.00INR                       

BREAKING NEWS

ശബരിമലയിലെ നവോത്ഥാനത്തെ എതിര്‍ത്തത് പ്രതികാരമായി; ജീപ്പില്‍ പിന്തുടര്‍ന്ന് അടിച്ചു വീഴ്ത്തി കൃപേഷിനേയും ശരത്തിനേയും കുറ്റിക്കാട്ടിലേക്ക് കൊണ്ടു പോയി വെട്ടി നുറുക്കി; ക്രഷര്‍ ഉടമ ശാസ്താ ഗംഗാധരന്റെ പങ്ക് അന്വേഷിക്കാതെ ഒത്തുകളിച്ചത് സിപിഎമ്മിനെ രക്ഷിക്കാന്‍; കല്ല്യാട്ടെ കണ്ണൂര്‍ സംഘത്തിന്റെ സാന്നിധ്യവും പരിശോധിച്ചില്ല; പ്രാദേശിക തര്‍ക്കം എന്ന് പറഞ്ഞ് ഗൂഢാലോചന കണ്ടില്ലെന്ന് നടിച്ച് പൊലീസ്; സിബിഐയെ എത്തിക്കാതെ കള്ളക്കളി തുടര്‍ന്ന് സര്‍ക്കാര്‍; പെരിയയിലെ ക്രൂരതയ്ക്ക് ഇന്ന് ഒരു വയസ്സ്

Britishmalayali
kz´wteJI³

കാസര്‍കോട്: കേരളത്തെ കരയിപ്പിച്ച പെരിയയിലെ രാഷ്ട്രീയ കൊലയ്ക്ക് ഇന്ന് ഒരു വയസ്സ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും (21) ശരത് ലാലിനെയും (24) ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഇന്നും മലയാളിയടെ കണ്ണീരോര്‍മ്മയാണ്. ഏരിയാ, ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 14 സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസിന്റെ അന്വേഷണം സിബിഐക്കു വിടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ഇരട്ടക്കൊലയുടെ രക്തസാക്ഷിത്വ വാര്‍ഷികം ഇന്നു കോണ്‍ഗ്രസ് ആചരിക്കുന്നത്. അപ്പീലില്‍ വിജയം നേടാന്‍ കോടികളാണ് സര്‍ക്കാര്‍ വാരി എറിയുന്നത്.

കൃപേഷ്-ശരത്ലാല്‍ രക്തസാക്ഷി ദിനാചരണം ഇന്നു കല്യോട്ടും പെരിയയിലുമായി നടക്കും. മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കല്യോട്ട് ടൗണില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സംഗമം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3നു കല്യോട്ട് നിന്നു പെരിയയിലേക്ക് 5000 പേര്‍ പങ്കെടുക്കുന്ന സ്മൃതിയാത്ര. 5നു പെരിയയില്‍ അനുസ്മരണ സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അധ്യക്ഷത വഹിക്കും. എംപിമാരായ കെ.സുധാകരന്‍, എം.കെ.രാഘവന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുക്കും. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പെരിയയിലെ വേദനയെ ഓര്‍ത്തെടുക്കുകയാണ് കോണ്‍ഗ്രസുകാര്‍. 2019 ഫെബ്രുവരി 17ന് രാത്രി 7.40നാണു കല്യോട്ട്കൂരാങ്കര റോഡില്‍ ബൈക്കില്‍ സഞ്ചരിക്കവേ കൃപേഷും ശരത് ലാലും ആക്രമിക്കപ്പെട്ടത്.

ഇരുവരുടെയും മാതാപിതാക്കളുടെ ഹര്‍ജിയിലാണു 2019 നവംബര്‍ 30നു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസന്വേഷണം സിബിഐയ്ക്ക് വിടാന്‍ ഉത്തരവിട്ടു. രാഷ്ട്രീയ സമ്മര്‍ദത്തില്‍ പൊലീസിനു നിഷ്പക്ഷവും ഭയരഹിതവുമായി കേസ് അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി, പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവിറങ്ങി മൂന്നു മാസം പിന്നിട്ടിട്ടും അന്വേഷണം സിബിഐ ഏറ്റെടുത്തില്ല. ഈ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.

അട്ടിമറിച്ച അന്വേഷണം
യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ പെരിയ -കല്യോട്ടെ ശരത്ത്ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് പത്ത് ലക്ഷത്തിലേറെ രൂപയെന്ന് സൂചന പുറത്തു വന്നിരുന്നു. സിപിഎം. കാരും സമ്പന്നരുമായ ശാസ്താ ഗംഗാധരനും മലഞ്ചരക്കു വ്യാപാരി വത്സരാജുമാണ് ക്വട്ടേഷന്‍ നല്‍കാന്‍ പണം ചിലവഴിച്ചതെന്നാണ് ആരോപണം. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് സൂചിപ്പിച്ചേയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച് പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ. എസ്. പി. രഞ്ജിത്തിനെ ഉടന്‍ സ്ഥലം മാറ്റി.

ആദ്യം തന്നെ ഇരട്ട കൊലക്കേസില്‍ സിബിഐ. അന്വേഷണം കോണ്‍ഗ്രസ്സ് നേതൃത്വവും കൊല്ലപ്പെട്ട ശരത്ത് ലാലിന്റേയും കൃപേഷിന്റേയും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏതാണ്ട് ശരിയായ ദിശയിലേക്ക് നീങ്ങുമ്പോഴാണ് തലപ്പത്തുള്ള അന്വേഷണ ഉദ്യോഗസ്ഥരെ അടിക്കടി മാറ്റിയത്. ശാസ്താ ഗംഗാധരന്റെ മകന്‍ ഗിജിന്‍, മരുമകന്‍ അശ്വിന്‍ എന്നിവര്‍ ഈ ഇരട്ട കൊലക്കേസില്‍ അറസ്റ്റിലായിരുന്നു. ശാസ്താ ഗംഗാധരന്റെ സഹോദരന്മാരായ മധു, പത്മനാഭന്‍ എന്നിവരും ബന്ധുവായ മുരളിയും ഈ കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ശാസ്താ ഗംഗാധരനും സുഹൃത്തായ മലഞ്ചരക്കു വ്യാപാരി യുമാണ് ഇരട്ട കൊലക്കേസിലെ പ്രധാന കണ്ണികള്‍. ഇവര്‍ക്ക് മുകളില്‍ നിന്നും ഏത് തലം വരെ സംരക്ഷണം ഉറപ്പിച്ചെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഏരിയാ തലം വരെ ക്രൈംബ്രാഞ്ച് അന്വേഷണം എത്തിയപ്പോഴേക്കും ഉദ്യോഗസ്ഥരെ തുരുതുരാ സ്ഥലം മാറ്റുകയായിരുന്നു.

കൊല്ലപ്പെട്ട ശരത്തലാലിന്റേയും കൃപേഷിന്റേയും ബന്ധുക്കള്‍ ആദ്യം മുതല്‍ തന്നെ ഈ രണ്ടു പേര്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ലോക്കല്‍ പൊലീസ് അത് അവഗണിക്കുകയായിരുന്നു. കൊലക്ക് മുമ്പ് തന്നെ ഗംഗാധരനും വത്സരാജും രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടിയതായി തെളിവുകള്‍ സൂചിപ്പിക്കുന്നു. തന്റേയും ബന്ധുക്കളുടേയും ഉടമസ്ഥതയിലുള്ള ഇരുപതോളം വാഹനങ്ങള്‍ എല്ലാം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. വത്സരാജും തന്റെ കടയിലെ റബ്ബറടക്കമുള്ള മലഞ്ചരക്ക് ഉത്പ്പന്നങ്ങള്‍ കടത്തിക്കൊണ്ടു പോയി മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചു. മാത്രമല്ല 50 ലക്ഷം രൂപക്ക് കട ഇന്‍ഷൂര്‍ ചെയ്യുകയും ചെയ്തു. തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി ലോക്കല്‍ കമ്മിറ്റി അംഗവും മുഖ്യപ്രതിയുമായ എ. പീതാംബരനുമായി ചേര്‍ന്ന് ഗംഗാധരന്റെ റബ്ബര്‍ തോട്ടത്തിലെ പൊട്ടക്കിണറില്‍ തുരുമ്പിച്ച വാളുകളും ഇരുമ്പു ദണ്ഡുകളും കൊണ്ടിട്ടു. ഇതാണ് കൊല നടത്താന്‍ ഉപയോഗിച്ചതെന്ന് പൊലീസിന്റെ തെളിവെടുപ്പില്‍ എ. പീതാംബരനും മൊഴി നല്‍കി.

എല്ലാം മുന്‍കൂട്ടിയുള്ള ഗൂഢാലോചനയാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. അക്രമത്തിന് പിന്നില്‍ കണ്ണൂര്‍ സംഘമെന്ന കണക്കു കൂട്ടലിലാണ് കല്യോട്ടെ ജനങ്ങള്‍. എന്നാല്‍ അതിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിയില്ല.

സിബിഐയെ ഭയക്കുന്നത് എന്തിന്?
പെരിയയില്‍ സിബിഐ എത്തുമ്പോള്‍ അത് സിപിഎമ്മിന് ഏറെ നിര്‍ണ്ണായകമാണ്. സമാന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിന്റെ ക്രിമിനല്‍ സംഘം എതിരാളികളെ മുന്‍പ് കൊലചെയ്തത് സിബിഐ പഠിക്കും. സമാന മുറിവുകള്‍, വെട്ടിന്റെ ആഴം എന്നിവയെല്ലാം പഠിക്കും. സ്വാഭാവികമായും സിപിഎം ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിക്കും. ടിപി വധത്തില്‍ അന്നത്തെ ഡിജിപി ടി.പി.സെന്‍കുമാര്‍ ചെയ്തത് പോലെ ക്വട്ടേഷന്‍ സംഘത്തെ പൊക്കും. കൊല്ലിച്ചവര്‍ ആരെന്നതിലേക്ക് അന്വേഷണം നീക്കും. അപ്പോള്‍ സിപിഎമ്മിന് നെഞ്ചു വേദന വരും. സിബിഐ അന്വേഷിക്കുന്ന കതിരൂര്‍ മനോജ് വധം, അരിയില്‍ ഷുക്കൂര്‍ വധം. ഫസല്‍ വധം തുടങ്ങിയ അന്വേഷണങ്ങള്‍ പോലെ സിപിഎമ്മിലെ ഉന്നത നേതൃത്വങ്ങളിലേക്ക് അന്വേഷണം വരും. പെരിയയില്‍ പ.ജയരാജനെപോലുള്ളവര്‍ക്കെതിരെ ആരോപണമുണ്ട്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍യുമാണ് സിബിഐ പ്രതിചേര്‍ത്തത്. സിബിഐ അന്വേഷിക്കുന്ന കതിരൂര്‍ മനോജ് വധത്തിലും പി.ജയരാജന്‍ അടക്കമുള്ളവരെയാണ് സിബിഐ പ്രതി ചേര്‍ത്തിരിക്കുന്നത്. ഈ കേസില്‍ ജയരാജന്‍ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിരുന്നു.

പെരിയ ഇരട്ടക്കൊലപാതകത്തില്‍ പീതാംബരനു മാത്രമാണു പങ്കെന്നു സിപിഎം പറയുമ്പോഴും കൊലപാതക വിവരം ജില്ലാ നേതാവ് അടക്കം കൂടുതല്‍ നേതാക്കള്‍ അറിഞ്ഞിരുന്നതായി സൂചന പുറത്തു വന്നിരുന്നു. പല പ്രതികളെയും പൊലീസിനു മുന്‍പില്‍ ഹാജരാക്കിയത് ജില്ലയിലെ പ്രമുഖ നേതാവായിരുന്നു. ഡമ്മി പ്രതികളെ സിപിഎം പൊലീസിന് നല്‍കുന്നത് ഈ ശൈലിയിലൂടെയാണ്. എവിടെ എങ്കിലും പ്രശ്നമുണ്ടായാല്‍ നേതൃത്വം തന്നെ പൊലീസിന് പ്രതികളെ കൈമാറും. ഈ രീതി ഇവിടേയും നടന്നിരിക്കുന്നു. കൃപേഷിനേയും ശരത്തിനേയും കൊലപ്പെടുത്തിയാല്‍ ആരൊക്കെയാവണ പ്രതികള്‍ എന്ന തരത്തിലും സിപിഎം ചര്‍ച്ച നടത്തിയെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് പ്രതികളെ സിപിഎം നേതാവ് തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കൊലപാതകത്തിനു പിന്നില്‍ പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന വിവരം പ്രചരിപ്പിച്ചാണ് പ്രതികളെ പൊലീസിന് കൈമാറിയത്. ഇതിനിടെ പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ പറയേണ്ട ഉത്തരങ്ങള്‍ അഭിഭാഷകന്റെ സഹായത്തോടെ പഠിക്കാനായി ഒരു ദിവസം മാറ്റിവച്ചു. തുടര്‍ന്നു ജില്ലാ നേതാവ് എസ്പി ഓഫിസില്‍ പ്രതികളെ എത്തിച്ചുവെന്നാണ് ആരോപണം

ശബരിമലയിലെ ആചാര സംരക്ഷണ വിഷയം ആളിക്കത്തിയത് ഒക്ടോബറിലാണ്. അന്ന് തന്നെ ശബരിമലയിലെ ആചാര സംരക്ഷണ മുദ്രാവാക്യം കല്ല്യാട്ടും ഉയര്‍ന്നു. ഇതിനിടെ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ശരത് ലാലും കൃപേഷുംജാഥയും സംഘടിപ്പിച്ചു. ഇതിലേക്ക് രാഷ്ട്രീയം മറന്ന് ആളുകള്‍ പങ്കെടുക്കാനെത്തി. ഇതില്‍ സിപിഎമ്മുകാരും ഉള്‍പ്പെട്ടു. ഈ ജാഥയാണ് പീതാംബരന്റെ ശരത്തിനോടുള്ള വൈരാഗ്യത്തിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. ജാഥയില്‍ പങ്കെടുത്ത രണ്ടു പേരെ പീതാംബരന്‍ സിപിഎമ്മുകാരെ വച്ചു തല്ലി. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പങ്കെടുത്തതു കൊണ്ടായിരുന്നു ഇത്. ഇതിനെ ശരത് ലാല്‍ ചോദ്യം ചെയ്തു. ഇതായിരുന്നു കല്ല്യാട്ടെ പ്രശ്‌നങ്ങളുടെ മൂലകാരണം. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു പീതാംബരന്റെ കൈ തല്ലിയൊടിക്കലും. ഇതിന് ശേഷം ശരത് നാട്ടില്‍ നിന്ന് മാറി നിന്നു. കലാകാരനായിരുന്നു ശരത്ത് നാട്ടിലെ വാദ്യ സംഘത്തിലുണ്ടായിരുന്നു. സിപിഎമ്മുകാരെ ഭയന്നാണ് മംഗാലപുരത്ത് പഠിച്ചിരുന്ന ശരത് പോണ്ടിച്ചേരിക്ക് മാറിയത്. എന്നാല്‍ എന്ന് നാട്ടിലേക്ക് വന്നാലും ശരത്തിനെ വകവരുത്താന്‍ തീരുമാനിച്ചു. ഇതിനിടെയാണ് ക്ഷേത്രത്തിലെ ഉത്സവത്തില്‍ സജീവമാകാന്‍ വാദ്യകലാകാരനായ ശരത്ത് എത്തിയത്. കുടുംബത്തിന്റെ ഈ സംശങ്ങള്‍ ബോധപൂര്‍വ്വം വിട്ടുകളയുകയാണ് പൊലീസ് ചെയ്തത്. ക്രൈംബ്രാഞ്ചും ഉന്നതരെ തൊട്ടില്ല.

തെളിവുകള്‍ കണ്ടില്ലെന്ന് നടിച്ച് പൊലീസ്
അന്വേഷണം പ്രാദേശിക തലത്തില്‍ ഒതുങ്ങിയപ്പോള്‍ അവഗണിക്കപ്പെട്ടത് ആദ്യഘട്ടത്തില്‍ നിര്‍ണായകമെന്ന് അന്വേഷണസംഘം വിലയിരുത്തിയ തെളിവുകളാണ്. പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പുറത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിഗമനം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും ശേഖരിച്ചു. എന്നാല്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ളവരെ ഉന്നതനേതാക്കള്‍ ഇടപെട്ടു ഹാജരാക്കിയതോടെ അന്വേഷണത്തിന്റെ ഗതിമാറി. കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടന്ന സംഘാടക സമിതി യോഗത്തില്‍ ശരത്‌ലാലും കൃപേഷും പങ്കെടുത്തിരുന്നു. ഇവരുടെ നീക്കങ്ങള്‍ കണ്ണൂര്‍ രജിസ്റ്റ്രേഷനിലുള്ള ജീപ്പിലെത്തിയ സംഘം നിരീക്ഷിച്ചിരുന്നു. ഇത് പൊലീസിനും അറിയാം. എന്നാല്‍ കണ്ണൂരിലെ ക്വട്ടേഷന്‍ ഗുണ്ടകളിലേക്ക് അന്വേഷണമെത്തിയാല്‍ സിപിഎം പ്രതിക്കൂട്ടിലാകും. അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിച്ചു.

സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവ് ശരത്‌ലാലിനെയും സംഘത്തെയും ജീപ്പിലെത്തിയവര്‍ക്കു കാണിച്ചു കൊടുത്തെന്നും ചിലര്‍ മൊഴി നല്‍കി. അന്നു രാത്രിയായിരുന്നു കൊലപാതകം. രാത്രി കണ്ണൂര്‍ രജിസ്റ്റ്രേഷനിലുള്ള വാഹനം അമിതവേഗത്തില്‍ ചെറുവത്തൂര്‍ വഴി കണ്ണൂര്‍ ഭാഗത്തേക്കു പോകുന്നതു ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതു കല്യോട്ട് ഭാഗത്തു നിന്നു വന്നതാകാന്‍ സാധ്യതയുണ്ടെന്നു പൊലീസ് കരുതുന്നു. കൊല്ലപ്പെട്ട യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്നു 2 വിരലടയാളങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതും പൊലീസ് ഇപ്പോള്‍ അവഗണിക്കുകയാണ്. കൊലപാതകം നടന്ന സ്ഥലത്തു നിന്നു 3 മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. ഇതില്‍ രണ്ടെണ്ണം കൊല്ലപ്പെട്ട യുവാക്കളുടേതായിരുന്നു. ശേഷിക്കുന്ന ഫോണ്‍ ആരുടേതെന്നു കണ്ടു പിടിക്കാനും പൊലീസ് താല്‍പ്പര്യം കാട്ടിയില്ല.

കൃപേഷിനെ ആദ്യം വെട്ടിയത് മൂന്നാംപ്രതി കെ.എം. സുരേഷ് ആണെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. സംഘത്തിലെ പ്രതികളെല്ലാം സുഹൃത്തുക്കളും മുന്‍പരിചയക്കാരുമാണ്. തന്നെ ആക്രമിച്ചവരോടു പക വീട്ടാനായി രാഷ്ട്രീയ ബന്ധം ഉപയോഗിച്ചു മറ്റുള്ള പ്രതികളെയെല്ലാം ചേര്‍ത്ത് ഒന്നാംപ്രതി പീതാംബരന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എം. സുരേഷ്, ജി.ഗിജിന്‍, എ.അശ്വിന്‍, ആര്‍.ശ്രീരാഗ്, കെ.അനില്‍കുമാര്‍ എന്നീ 5 പ്രതികളും കൊലപാതകത്തില്‍ നേരിട്ടു പങ്കാളികളായവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കഥയില്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു പൊലീസ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസില്‍ പ്രതികളായ 2 പേര്‍ സംഭവദിവസം കല്യോട്ട് എത്തിയിരുന്നതായി സൂചനയുണ്ട്. കൊലപാതകങ്ങള്‍ ഉണ്ടായ അന്നു മുതല്‍ ഇവര്‍ അപ്രത്യക്ഷരാണെന്നു പൊലീസ് കണ്ടെത്തി. ഇവര്‍ കൊലപാതക സമയത്ത് കല്യോട്ട് എത്തിയിരുന്നോ എന്നതു സ്ഥിരീകരിക്കാന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിച്ചാല്‍ മതി.

കറുത്ത നിറമുള്ള കാറില്‍ അതിവേഗം ദേശീയപാതവഴി കടന്നു പോയത് ഇവരാണെന്നു സംശയിക്കുന്നു. കൊലപാതകം നടത്തിയതിനു ശേഷം പീതാംബരന്‍ ഉള്‍പ്പെടെയുള്ള സംഘം കാഞ്ഞങ്ങാട് ഭാഗത്തുള്ള ചാലിങ്കാല്‍-മൊട്ട-രാവണീശ്വരം വരെ ആദ്യം സഞ്ചരിച്ചിട്ടുണ്ട്. അവിടെ ആരെയെങ്കിലും എത്തിച്ചതാകാനാണ് സാധ്യത. അതിനു ശേഷമാണ് ഇവര്‍ തിരിച്ചു പാര്‍ട്ടി ഓഫിസില്‍ എത്തിയത്. പ്രതികളില്‍ ചിലര്‍ കണ്ണൂരിലെ പാര്‍ട്ടിഗ്രാമത്തിലെത്തി ആയുധപരിശീലനം നേടിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതും പൊലീസ് ഗൗരവത്തില്‍ എടുത്തില്ല. സിബിഐ എത്തിയാല്‍ ഇതിലേക്കെല്ലാം അന്വേഷണം പോകും. അതുകൊണ്ടാണ് വില കൂടിയ അഭിഭാഷകരെ കൊണ്ടു വന്ന് സര്‍ക്കാര്‍ തന്നെ നിയമ പോരാട്ടം തുടരുന്നത്.

എല്ലാ കുറ്റവും ഏറ്റെടുത്ത് പീതാംബരന്‍
കൊലപാതകം കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തിലേക്ക് അന്വേഷണം കടക്കാതിരിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുമായി പ്രതികള്‍ രംഗത്ത് വന്നിരുന്നു. എല്ലാ കുറ്റവും പീതാംബരന്‍ സ്വയം ഏറ്റെടുക്കുകയാണ്. കൊലപാതകം നടത്തിയത് കഞ്ചാവ് ലഹരിയിലെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ എല്ലാം ഏറ്റെടുത്തു. കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയത് താനാണെന്നാണ് പീതാംബരന്റെ കുറ്റ സമ്മതം.

പ്രതികളെല്ലാം ഒരേ പോലെയാണ് മൊഴി നല്‍കുന്നത്. പഠിച്ച മൊഴി പറയുകായണെന്ന് പൊലീസിനും അറിയാം. എന്നാല്‍ പ്രതികളുടെ സിപിഎം ബന്ധം മൂലം ഉന്നത തല ഗൂഢാലോചന അന്വേഷിക്കാന്‍ പൊലീസിന് കഴിയില്ല. പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുറ്റസമ്മത മൊഴി. സംഘര്‍ഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് നിഗമനം. പാര്‍ട്ടി നേതൃത്വം അറിയാതെ ഇത്തരത്തില്‍ കണ്ണൂരിലെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് എല്ലാം പീതാംബരന്‍ ഏറ്റെടുക്കുന്നത്. കൊല നടത്തിയത് പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരും ചേര്‍ന്നാണെന്നാണു മൊഴി. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നില്‍ക്കുകയാണ്.

കഞ്ചാവ് ലഹരിയിലാണ് താന്‍ കൊല നടത്തിയതെന്നാണ് പീതാംബരന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൃപേഷും ശരത്തും ചേര്‍ന്ന് തന്നെ ആക്രമിച്ചതില്‍ പാര്‍ട്ടി നടപടി എടുക്കാതിരുന്നതില്‍ നിരാശയുണ്ടായിരുന്നു. തന്നെ ആക്രമിച്ചതിലുള്ള അപമാനവും പകയും നിരാശയുമാണ് കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പീതാംബരന്റെ മൊഴിയില്‍ പറയുന്നതും. അന്വഷണ സംഘത്തിന്റെ വിലയിരുത്തല്‍. തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടി കാര്യാമായി ഇടപെട്ടില്ല. നേരത്തെ ശരത്തും കൃപേഷും പീതംബാരനെ ആക്രമിച്ച് കൈ ഒടിഞ്ഞിരുന്നു. ഈ കേസില്‍ ശരത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. എന്നാല്‍ കൃപേഷ പീതംബാരനെ ആക്രമിചിട്ടില്ലെന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കൃപേഷിനെയും പ്രതിയാക്കാന്‍ പീതാംബരന്‍ പൊലീസിനോടും പാര്‍ട്ടിയിലും ആവശ്യപ്പെട്ടെങ്കിലും പൊലീസും പാര്‍ട്ടിയും ഇത് നിരാകരിക്കുകയായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയെന്നാണ് പീതാംബരിന്റെ മൊഴി. അതായത് സിപിഎമ്മിനെ കുറ്റവിമുക്തമാക്കും വിധമാണ് മൊഴി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category