1 GBP = 93.00 INR                       

BREAKING NEWS

വാലന്റൈന്‍സ് ഡേ മൂക്കുത്തിയണിഞ്ഞ് കറുത്ത ബുര്‍ഖയ്ക്ക് പകരം മെറൂണ്‍ സ്‌കാര്‍ഫ് ധരിച്ച് ബ്രിട്ടീഷ് പതാക ചേര്‍ത്ത് വച്ച് പുഞ്ചിരിക്കുന്ന ചിത്രം പുറത്ത് വിട്ട് ഷമീമ ബീഗം; ഇനി പ്രതീക്ഷ ബ്രിട്ടീഷുകാരുടെ കരുണയില്‍ എന്ന് തിരിച്ചറിഞ്ഞുള്ള സൈക്കോളജിക്കല്‍ മൂവിനെ ട്രോളി സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

2015ല്‍ തന്റെ 15ാം വയസില്‍ ലണ്ടനില്‍ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐസിസ് ഭീകരനെ വിവാഹം കഴിക്കുകയും പിന്നീട് ജിഹാദി വിധവയായിത്തീരുകയും ചെയ്ത ഷമീമ ബീഗം എന്ന ബ്രിട്ടീഷ് യുവതി വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നു. ഇപ്രാവശ്യം വാലന്റൈന്‍സ് ഡേ മൂക്കുത്തിയണിഞ്ഞ് കറുത്ത ബുര്‍ഖയ്ക്ക് പകരം മറൂണ്‍ സ്‌കാര്‍ഫ് ധരിച്ചു ബ്രിട്ടീഷ് പതാക ചേര്‍ത്തു വച്ചു പുഞ്ചിരിച്ചു കൊണ്ടുള്ള ചിത്രം പുറത്തു വിട്ട് ഷമീമ ബീഗം ഏവരുടെയും ശ്രദ്ധ കവര്‍ന്നിരിക്കുന്നത്. സിറിയയില്‍ ഐസിസ് വേരോടെ പിഴുതെറിയപ്പെടുകയും താന്‍ തടവിലാവുകയും ചെയ്തതിനെ തുടര്‍ന്ന് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തിരിച്ച് വരാന്‍ ഷമീമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ യുവതിയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിക്കൊണ്ട് അവര്‍ക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടച്ചായിരുന്നു. ഹോം ഓഫീസ് ഇതിനോട് പ്രതികരിച്ചിരുന്നത്. എന്നാല്‍ എങ്ങനെയെങ്കിലും ബ്രിട്ടനിലേക്ക് തിരിച്ചെത്താന്‍ ഷമീമ പലവിധ അടവുകള്‍ പയറ്റുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് പുതിയ വേഷത്തിലൂടെ വാലന്റൈന്‍സ് ദിനത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നുമുള്ള ആരോപണം ശക്തമാണ്. ലണ്ടനിലെ സുഖജീവിതം വെടിഞ്ഞ് ഭീകരന്റെ വധുവാകാന്‍ സിറിയക്ക് പോയ ഷമീമയുടെ ലണ്ടനിലേക്ക് തിരിച്ചെത്താനുള്ള ഈ അവസാന അടവും വിജയിക്കുമോ? എന്ന ചോദ്യവും ഇപ്പോള്‍ പലരും ഉയര്‍ത്തുന്നുണ്ട്.

ബ്രിട്ടീഷ് പൗരത്വം എടുത്ത് കളഞ്ഞതോടെ ഇനി പ്രതീക്ഷ ബ്രിട്ടീഷുകാരുടെ കരുണയില്‍ എന്ന് തിരിച്ചറിഞ്ഞുള്ള സൈക്കോളജിക്കല്‍ മൂവാണ് ഈ യുവതി നടത്തുന്നതെന്ന് ട്രോളി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ കറുത്ത ബുര്‍ഷ ഇല്ലാതെ ഇതാദ്യമായിട്ടാണ് 20കാരിയായ ഷമീമയുടെ ഫോട്ടോകള്‍ പുറത്ത് വന്നിരിക്കുന്നത്. ക്യാമ്പിലെ സ്ത്രീകളെയും കുട്ടികളെയും കടുത്ത മതതീവ്രവാദത്തില്‍ നിന്നും മോചിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ക്യാമ്പില്‍ ഇപ്പോള്‍ ബുര്‍ഖ നിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ യുഎസ്-കനേഡിയന്‍ പൗരത്വമുള്ള കിംബര്‍ലെ പോള്‍മാനൊപ്പമാണ് ടെന്റ് പങ്കിടുന്നത്.

വാലന്റൈന്‍സ് ദിനം പ്രമാണിച്ച് നോര്‍ത്തേണ്‍ സിറിയയിലെ അല്‍ റോജ് ക്യാമ്പിലെ തന്റെ ടെന്റ് ഷമീമ അലങ്കരിച്ചതായി ഫോട്ടോയില്‍ കാണാം. നിലവില്‍  ഷമീമയുടെ ടെന്റില്‍ അത്യാവശ്യത്തിന് സൗകര്യങ്ങളൊക്കെയുണ്ട്. അതായത് ഇവിടെ ഹീറ്റിംഗ് സൗകര്യങ്ങള്‍, വൈദ്യുതി, സാറ്റലൈറ്റ് ടിവി, പാചകത്തിനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാമുണ്ട്. വാലന്റൈന്‍സ് ദിനം പ്രമാണിച്ച് ഹാര്‍ട്സ്, ഫെയറി ലൈറ്റുകളാല്‍ തന്റെ ക്യാമ്പ് ഷമീമ അലങ്കരിച്ചിട്ടുണ്ട്. സ്നേഹത്തെക്കുറിച്ചുള്ള കവിതകളും പ്രചോദനപരമായ വാചകങ്ങളും ഈ ക്യാമ്പില്‍ യുവതി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

താന്‍ ഇസ്ലാമിക് ഭീകരത ഉപേക്ഷിച്ചുവെന്നും വീണ്ടും ബ്രിട്ടീഷുകാരിയാത്തീര്‍ന്നിരിക്കുന്നുവെന്നും വെളിപ്പെടുത്തിയ ബ്രിട്ടീഷുകാരുടെ മനസ്സില്‍ ഇടം നേടി എങ്ങനെയെങ്കിലും നഷ്ടപ്പെട്ട ബ്രിട്ടീഷ് പൗരത്വം നേടിയെടുത്ത് ലണ്ടനിലേക്ക് തിരിച്ച് വരാനുള്ള ഷമീമയുടെ അവസാനത്തെ അടവാണിതെന്നാണ് നിരവധി സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ആരോപിച്ചിരിക്കുന്നത്. ചിലര്‍ ഷമീമയ്ക്കെതിരെ കടുത്ത ട്രോളുകള്‍ ഇറക്കി പരിഹാസം ചൊരിയുന്നുമുണ്ട്. തന്റെ സ്‌കൂള്‍ സുഹൃത്തുക്കളായ കദീസ സുല്‍ത്താന, അമിറ, അബാസ് എന്നിവര്‍ക്കൊപ്പമായിരുന്നു അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷമീമ തന്റെ 15ാം വയസില്‍ ഐസിസില്‍ ചേരാനായി സിറിയയിലേക്ക് മുങ്ങിയിരുന്നത്.

ഡച്ചുകാരനായ ഐസിസ് ഭീകരനെ ഭര്‍ത്താവായി സ്വീകരിച്ച ഷമീമയ്ക്ക് അയാളില്‍ ജനിച്ച മൂന്ന് കുട്ടികളും മരിച്ചിരുന്നു. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഷമീമയുടെ ഭര്‍ത്താവും കൊല്ലപ്പെട്ടിരുന്നു. മുന്‍ ഹോം സെക്രട്ടറി സാജിദ് ജാവിദാണ് ഷമീമയുടെ ബ്രിട്ടീഷ് പാസ്പോര്‍ട്ട് റദ്ദാക്കി യുവതി ഇവിടേക്ക് തിരിച്ച് വരുന്നതിന് എന്നെന്നേക്കുമായി തടയിട്ടിരുന്നത്. ഇതിനെതിരെ ഷമീമ അപ്പീലിന് പോയെങ്കിലും അത് തള്ളിക്കൊണ്ട് ഇക്കഴിഞ്ഞ ദിവസമാണ് വിധിയുണ്ടായിരുന്നത്. സിറിയയില്‍ മൂന്ന് വര്‍ഷക്കാലം ഐസിസ് ഭരണം നിലനിന്നപ്പോള്‍ ഷമീമ ഐസിസിന്റെ സജീവ പ്രവര്‍ത്തകയമായി വര്‍ത്തിച്ചിരുന്നു.

ഐസിസിനെ സിറിയയില്‍ നിന്നും തൂത്തെറിഞ്ഞപ്പോള്‍ പിടികൂടിയ ഭീകരരെ പാര്‍പ്പിച്ചിരുന്ന സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ചായിരുന്നു മൂന്നാമത്തെ കുട്ടിക്ക് ഇപ്പോള്‍ 20 വയസുള്ള ഷമീമ ജന്മമേകിയിരുന്നത്. ഈ ക്യാമ്പിലെ ജീവിതം നരകസമാനമാണെന്നും അതിനാല്‍ മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തന്റെ കുട്ടിയെയും കൊണ്ട് വരാന്‍ അനുവദിക്കണമെന്നുമായിരുന്നു ഷമീമ ഹോം ഓഫീസിന് മുന്നില്‍ അപേക്ഷിച്ചിരുന്നത്. എന്നാല്‍ ഭീകരവാദത്തിനായി നാടുവിട്ട ഷമീമയെ ബ്രിട്ടനില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടായിരുന്നു ഹോം ഓഫീസ് എടുത്തിരുന്നത്. തുടര്‍ന്ന് സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് ഷമീമയുടെ മൂന്നാമത്തെ കുട്ടി മരിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടന്‍ പൗരത്വം നിഷേധിച്ചാല്‍ ഷമീമ പൗരത്വമില്ലാത്ത ആളായിത്തീരുമെന്ന് ഷമീമയ്ക്ക് വേണ്ടി നിരവധി പേര്‍ വാദിച്ചിരുന്നു. എന്നാല്‍ ഷമീമയുടെ മാതാപിതാക്കള്‍ ബംഗ്ലാദേശി പൗരന്മാരാണെന്നും അതിനാല്‍ പരമ്പരാഗതമായി ഷമീമയ്ക്ക് ബംഗ്ലദേശി പൗരത്വം ലഭിക്കാന്‍ അവകാശമുണ്ടെന്നും സ്‌പെഷ്യല്‍ ഇമിഗ്രേഷന്‍ അപ്പീല്‍സ് കമ്മീഷന്‍ നയിച്ച ട്രൈബ്യൂണല്‍ ഈ മാസം ഏഴാം തിയതിയായിരുന്നു ഉത്തരവിട്ടത്. ഇതോടെ സിറിയയില്‍ തന്നെ കഴിയാന്‍ വിധിക്കപ്പെട്ട ഷമീമ എങ്ങനെയെങ്കിലും ബ്രിട്ടനിലേക്ക് തിരിച്ചെത്തുന്നതിന് ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും സൂചനയുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വാലന്റൈന്‍സ് ദിനത്തിന് പുതിയ വേഷപ്പകര്‍ച്ചയുമായി ഏവരുടെയും സഹതാപം കവരാന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category