1 GBP = 93.00 INR                       

BREAKING NEWS

ഹീത്രൂവിലുംബര്‍മിങാമിലും ഇറങ്ങിയ പല വിമാനങ്ങളും അപകടത്തില്‍ നിന്നൊഴിവായത് തലനാരിഴയ്ക്ക്; ബ്രിട്ടീഷ് എയര്‍പോര്‍ട്ടുകളില്‍നിന്നും അനേകം വിമാനങ്ങള്‍ റദ്ദാക്കി; സ്‌കോട്ട്‌ലന്റ് മുതല്‍ കോണ്‍വാള്‍ വരെ വെള്ളപ്പൊക്കം; ഡെന്നീസ് കൊടുങ്കാറ്റ് ഭീതി മാറാതെ ബ്രിട്ടന്‍

Britishmalayali
kz´wteJI³

ന്നലെ മണിക്കൂറില്‍ 91 മൈല്‍ വേഗതയില്‍ വീശിയടിച്ചിരിക്കുന്ന ഡെന്നീസ് കൊടുങ്കാറ്റ് ബ്രിട്ടന്റെ നിരവധി ഭാഗങ്ങളില്‍ വന്‍ നാശനഷ്ടങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. കടുത്ത കാറ്റ് കാരണം ഹീത്രൂവിലും ബര്‍മിംങാമിലും ഇറങ്ങിയ പല വിമാനങ്ങളും അപകടത്തില്‍ നിന്നൊഴിവായത് തലനാരിഴയ്ക്കായിരുന്നു. ബ്രിട്ടീഷ് എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള അനേകം വിമാനങ്ങളാണ് കടുത്ത കാറ്റ് കാരണം റദ്ദ് ചെയ്തിരിക്കുന്നത്. കാറ്റിനൊപ്പം കടുത്ത മഴ പെയ്തിറങ്ങിയതിന്റെ ഫലമായി സ്‌കോട്ട്ലന്‍ഡ് മുതല്‍ കോണ്‍വാള്‍ വരെ വെള്ളപ്പൊക്കവും സംജാതമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍  ഡെന്നീസ് കൊടുങ്കാറ്റ് ഭീതി മാറാതെ ബ്രിട്ടന്‍ വലയുകയാണിപ്പോള്‍.

ഇന്നലെ കടുത്ത കാറ്റുയര്‍ത്തിയ വെല്ലുവിളിയില്‍ തികച്ചും സാഹസികമായി വിമാനം ഹീത്രൂ എയര്‍പോര്‍ട്ടിലേക്ക് പൈലറ്റ് ലാന്‍ഡ് ചെയ്യിപ്പിക്കുന്നതിന്റെ പേടിപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എത്തിഹാദ് എയര്‍വേസിന്റെ വിമാനമാണ് കാറ്റിനോട് മല്ലടിച്ച് ഈ എയര്‍പോര്‍ട്ടിലിറങ്ങിയിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി വിമാനങ്ങള്‍ കാറ്റിനോട് പൊരുതിയാണ് ഇന്നലെ നിലത്തിറങ്ങിയിരിക്കുന്നത്. കടുത്ത കാറ്റുയര്‍ത്തിയ വെല്ലുവിളി കാരണം നൂറ് കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ശക്തമായ കാറ്റു കാരണം ചില വിമാനങ്ങള്‍ ബെര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ വളരെ സാവധാനത്തിലും ബുദ്ധിമുട്ടിയും ഇന്നലെ ലാന്‍ഡ് ചെയ്യുന്ന വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.

നിരവധി ജെറ്റ് വിമാനങ്ങള്‍ കടുത്ത കാറ്റ് കാരണം ഇറങ്ങാനാവാതെ എയര്‍പോര്‍ട്ടിന് മുകളില്‍ വട്ടം കറങ്ങിയിരുന്നു. തുടര്‍ന്ന് കടുത്ത അപകടസാധ്യതയെ അവഗണിച്ച് ഇവയില്‍ പലതും രണ്ടും കല്‍പിച്ച് ലാന്‍ഡ് ചെയ്യുകയായിരുന്നു. യാത്രക്കാര്‍ക്ക് ഇതിനെ കുറിച്ച് മുന്നറിയിപ്പുകളുമേകിയിരുന്നു. ഈ വീക്കെന്‍ഡില്‍ യുകെയില്‍ ശക്തമായ ഡെന്നീസ് കൊടുങ്കാറ്റ് കാരണം ഇതുവരെയായി  മൂന്ന് പേരാണ് മരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെയോടെ കടുത്ത കാറ്റ് കാരണം ഏതാണ്ട് 170ഓളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടതും ഇവിടെ ഇറങ്ങേണ്ടതുമായ വിമാനങ്ങളില്‍ 50 ശതമാനവും കടുത്ത കാറ്റ് കാരണം റദ്ദാക്കിയിരുന്നു. ഗ്വാത്വിക്കില്‍ 30 ശതമാനം വിമാന സര്‍വീസുകളാണ് റദ്ദാക്കിയതെന്നാണ് ട്രാവല്‍ ന്യൂസ് സര്‍വീസായ ഇന്റിക്സ് വെളിപ്പെടുത്തുന്നത്.

കാറ്റിനൊപ്പമുണ്ടായ കടുത്ത മഴകാരണമുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ ഒരു 60 കാരന്റെ മൃതദേഹം സൗത്ത് വെയില്‍സിലെ ഒരു നദിയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ഇതോടെ ഡെന്നീസ് കാരണം ബ്രിട്ടനില്‍ മൂന്നാമത്തെ മരണം സ്ഥിരീകരിക്കപ്പെടുകയായിരുന്നു. അതിന് മുമ്പ് കഴിഞ്ഞ ദിവസം കെന്റില്‍ ഒരു 18 കാരനും മാര്‍ഗററ്റ് ഹാര്‍ബറില്‍ മറ്റൊരാളും വെള്ളപ്പൊക്കത്തില്‍ പെട്ട് മരിച്ചിരുന്നു. ഈ വീക്കെന്‍ഡില്‍ 48 മണിക്കൂറിനുള്ളില്‍ ബ്രിട്ടനില്‍ ഒരു മാസം പെയ്യേണ്ടുന്ന അളവിലുള്ള വര്‍ഷപാതമുണ്ടായതിനെ തുടര്‍ന്നാണ് മിക്കയിടങ്ങളിലും അപകടകരമായ തോതില്‍ വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് രാജ്യമാകമാനം കടുത്ത വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് അധികൃതര്‍ ഉയര്‍ത്തിയിരിക്കുന്നത്. സ്‌കോട്ട്ലന്‍ഡ് മുതല്‍ കോണ്‍ വാള്‍ വരെ കടുത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. സൗത്ത് വെയില്‍സിലെ അവസ്ഥ ജീവന് കടുത്ത ഭീഷണിയുയര്‍ത്തുന്നതാണ്. സൗത്ത് വെയില്‍സിലെ താവെ നദിയിലേക്ക് വീണാണ് ഇന്നലെ ഒരാള്‍ മരിച്ചിരിക്കുന്നത്. തുടര്‍ന്ന് ഇയാളുടെ മൃതദേഹം ഒഴുക്കില്‍ പെട്ട് കാണാതാവുകയും ഇയാള്‍ വെള്ളത്തില്‍ വീണിടത്ത് നിന്നും എട്ട് മൈലുകള്‍ക്കപ്പുറം പിന്നീട് കണ്ടെത്തുകയുമായിരുന്നു. വൂസ്റ്റര്‍ഷെയറില്‍ ഒരു സ്ത്രീയും ഇന്നലെ ഒഴുക്കില്‍ പെട്ടിരുന്നു. ഇവര്‍ക്കായുളള തെരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category