1 GBP = 93.00 INR                       

BREAKING NEWS

ജപ്പാനീസ് ആഢംബര കപ്പലിലെ 44 അമേരിക്കന്‍ പൗരന്മാര്‍ക്കും രോഗബാധ; ഒഴിപ്പിക്കുന്നതിനിടയില്‍ ബാക്കിയുള്ളവര്‍ക്ക് രോഗം പടര്‍ത്തി അമേരിക്കക്കാര്‍; ഇന്ത്യക്കാര്‍ അടക്കം 355 യാത്രക്കാരും കൊറോ ണയുടെ പിടിയിലായതോടെ ഡയമണ്ട് പ്രിന്‍സസില്‍ ആഘോഷിക്കാന്‍ പോയവരെല്ലാം രോഗികളാവുമെന്ന് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

കൊറോണ വൈറസ് ബാധിച്ച് ജപ്പാനില്‍ ക്വോറന്റ്റീന് വിധേയമാക്കിയ ആഢംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ലൈനറില്‍ കുടുങ്ങിപ്പോയ തങ്ങളുടെ 380 പൗരന്‍മാരെ യുഎസ് പ്രത്യേക വിമാനങ്ങള്‍ അയച്ചു രക്ഷിച്ചത് വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ കപ്പലിലെ 44 അമേരിക്കന്‍ പൗരന്‍മാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇവരെ അമേരിക്ക വിമാനത്തില്‍ കൊണ്ടു പോയിട്ടില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. കപ്പലില്‍ നിന്നും ഒഴിപ്പിക്കല്‍ നടത്തുമ്പോള്‍ അഹങ്കാരികളായ അമേരിക്കക്കാരില്‍ ചിലര്‍ ബാക്കിയുള്ളവര്‍ക്ക് കൂടി രോഗം പടര്‍ത്തിയെന്ന ആരോപണവും ശക്തമാണ്.

കപ്പലില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ അടക്കം 355 യാത്രക്കാരും നിലവില്‍ കൊറോണയുടെ പിടിയിലായെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ഡയമണ്ട് പ്രിന്‍സസില്‍ ആഘോഷിക്കാന്‍ പോയവരെല്ലാം രോഗികളാവുമെന്നാണ് മുന്നറിയിപ്പ്. ഈ കപ്പലില്‍ കൊറോണ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഇന്നലെ അമേരിക്ക നാടകീയമായ നീക്കത്തിലൂടെ പ്രത്യേക വിമാനങ്ങളയച്ച് കപ്പലില്‍ നിന്നും സ്വന്തം പൗരന്‍മാരെ രക്ഷിച്ച് കൊണ്ടു പോയിരുന്നത്. ഈ കപ്പലിലെ ഒരു മുന്‍ യാത്രക്കാരന് കൊറോണ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ കപ്പല്‍ ഫെബ്രുവരി ആദ്യം മുതല്‍ 14 ദിവസത്തേക്ക് ക്വോറന്റ്‌റീന് വിധേയമാക്കാന്‍ തുടങ്ങിയത്.

തങ്ങളുടെ പൗരന്‍മാരെ ഈ കപ്പലില്‍ നിന്നും കൊണ്ടു പോകുമെന്നും അവരെ യുഎസിലെത്തിച്ച് 14 ദിവസത്തെ ഐസൊലേഷന് വിധേയമാക്കുമെന്നും ശനിയാഴ്ചയായിരുന്നു അമേരിക്ക പ്രസ്താവിച്ചത്. ഒഴിപ്പിക്കലിന് വിധേയമായ അമേരിക്കക്കാരില്‍ ഏതാണ്ട് 300 പേരെ ടോക്കിയോവിലെ ഹനെഡ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടു പോയത് ബസുകളിലാണെന്നാണ് ജപ്പാനീസ് ഡിഫെന്‍സ് മിനിസ്ട്രി വെളിപ്പെടുത്തുന്നത്. മാസ്‌കുകള്‍ ധരിച്ച യാത്രക്കാരില്‍ ചിലര്‍ ബസിന്റെ വിന്‍ഡോയിലൂടെ യാത്രമൊഴി നല്‍കി കൈ വീശിയിരുന്നു. ഇത്തരത്തില്‍ കപ്പലില്‍ നിന്നും രക്ഷിച്ച് വിമാനത്തില്‍ കൊണ്ടു പോകുന്നതിന് മുമ്പ് അവരെ ഒരു മേയ്ക്ക്ഷിഫ്റ്റ് പാസ്പോര്‍ട്ട് കണ്‍ട്രോളിലൂടെ കടത്തി വിട്ടിരുന്നു. എന്നാല്‍ അവരെ യാതൊരു ഹെല്‍ത്ത് ചെക്കുകള്‍ക്കും വിധേയരാക്കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

കപ്പലിലെ ചില അമേരിക്കക്കാര്‍ ഇത്തരത്തില്‍ തങ്ങളെ വിമാനത്തില്‍ ഒഴിപ്പിച്ച് കൊണ്ടു പോകുന്നതിന് വഴങ്ങാതെ കപ്പലില്‍ തന്നെ കഴിയുന്നുണ്ട്. ഇവരില്‍ നിരവധി പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇവര്‍ രണ്ടാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും കൊറോണ ഇല്ലെന്ന നെഗറ്റീവ് ഫലം പരിശോധനകളിലൂടെ സ്ഥിരീകരിക്കപ്പെട്ടതിന് ശേഷം മാത്രമേ ഇനി യുഎസിലേക്ക് കടക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് മുന്നറിയിപ്പേകുകയും ചെയ്തിട്ടും അവര്‍ വിമാനത്തില്‍ പോകാന്‍ കൂട്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ രക്ഷപ്പെട്ട് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഈ കപ്പലിലുള്ള അമേരിക്കന്‍ ലോയറായ മാറ്റ് സ്മിത്ത് ചോദിക്കുന്നത്. അമേരിക്ക വിമാനത്തില്‍ രക്ഷിച്ച് കൊണ്ടു പോയ ചിലര്‍ക്കും കൊറോണ വരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ഈ അവസരത്തില്‍ ശക്തമാകുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category