1 GBP = 92.00INR                       

BREAKING NEWS

കൊറോണ വൈറസ് ഉണ്ടായത് വുഹാനിലെ ടെക്നോളജി യൂണിവേഴ്സിറ്റിയില്‍ നിന്ന് തന്നെ; വവ്വാലുകളും മൃഗങ്ങളും വൈറസ് പരത്തുന്നതിനെ കുറിച്ചുളള ഗവേഷണശാലയിലെ പിശകിന് ലോകം വില കൊടുക്കേണ്ടി വരുമെന്ന് തന്നെ സൂചന; എല്ലാം അതീവ രഹസ്യമാക്കി വച്ച് സ്ഥിതിഗതികള്‍ വഷളാക്കിയതും ചൈനീസ് അധികൃതര്‍; കൊലയാളി വൈറസ് പടര്‍ന്നതിന്റെ ഉത്തരവാദിത്വം ചൈനയ്ക്ക് മാത്രം

Britishmalayali
kz´wteJI³

ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊലയാളി കോറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന കാര്യത്തില്‍ ഇത്രയും നാളും ഊഹാപോഹങ്ങളായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ അക്കാര്യത്തിലുള്ള അവ്യക്തത നീങ്ങിയെന്നും കൊറോണ വൈറസ് ഉണ്ടായത് വുഹാനിലെ ടെക്നോളജി യൂണിവേഴ്സിറ്റിയില്‍ നിന്ന് തന്നെയാണെന്നും ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.   വവ്വാലുകളും മൃഗങ്ങളും വൈറസ് പരത്തുന്നതിനെ കുറിച്ചുളള ഗവേഷണശാലയിലെ പിശകിന് ലോകം വില കൊടുക്കേണ്ടി വരുമെന്ന് തന്നെ സൂചനയുണ്ട്.

എല്ലാം അതീവ രഹസ്യമാക്കി വച്ച് സ്ഥിതിഗതികള്‍ വഷളാക്കിയതും ചൈനീസ് അധികൃതര്‍ തന്നെയാണെന്ന ആരോപണവും ശക്തമാണ്.  കൊലയാളി വൈറസ് പടര്‍ന്നതിന്റെ ഉത്തരവാദിത്വം ചൈനയ്ക്ക് മാത്രമാണെന്നും ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. വുഹാനിലെ ഫിഷ് മാര്‍ക്കറ്റില്‍ നിന്നും 300 യാര്‍ഡുകള്‍ മാത്രം അകലത്തുള്ള വുഹാന്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോളില്‍ നിന്നാണ് ഈ വൈറസ് ഉത്ഭവചിച്ചിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇവിടെ നിന്നും ഇത് ഹുബെയ് പ്രൊവിന്‍സിലേക്ക് വ്യാപിച്ചിരിക്കാമെന്നു കണക്കാക്കപ്പെടുന്നു.

ഈ ഗവേഷണ ശാലയില്‍ സൂക്ഷിച്ചിരുന്ന വവ്വാല്‍ ഇവിടെയുള്ള ഒരു ഗവേഷകനെ ആക്രമിക്കുകയും അത് വഴി കൊറോണ അയാളുടെ ശരീരത്തിലെത്തുകയും അത് മറ്റുള്ളവരിലേക്ക് പടരുകയുമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കൊറോണ ബാധിച്ച രോഗികളില്‍ നിന്നെടുത്ത ജെനോം സീക്വന്‍സുകളും ഈ വവ്വാലുകളിലെ ജെനോം സ്വീക്വന്‍സുകളും ഭൂരിഭാഗവും പൊരുത്തമുള്ളവയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നും 600 മൈല്‍ അകലത്താണ് നാറ്റീവ് വവ്വാലുകളെ കാണപ്പെടുന്നുള്ളുവെന്നും അവ ഇത്രയും ദൂരം താണ്ടി ഇവിടേക്ക് പറന്നെത്താന്‍ യാതൊരു സാധ്യതയും ഇല്ലെന്നിരിക്കെ പ്രസ്തുത ഗവേഷണ ശാലയിലെ വവ്വാലുകളില്‍ നിന്ന് തന്നെയാണ് കൊറോണ പടര്‍ന്നതെന്നുറപ്പാണെന്നും ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്.

അതിനിടെ കൊറോണ പടരുന്നത് നേരത്തെ അറിഞ്ഞിട്ടും ചൈനീസ് പ്രസിഡന്റ് ജിന്‍ പിന്‍ഗ് അടക്കമുള്ളവര്‍ ഇക്കാര്യം മറച്ച് വയ്ക്കാനാണ് ശ്രമിച്ചിരുന്നതെന്നും അതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണമായെന്നുമുള്ള ആരോപണവും ശക്തമാണ്. താന്‍ വളരെ നേരത്തെ തന്നെ കൊറോണയെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും അതിനെതിരെ പ്രവര്‍ത്തിക്കുന്നതിന് നേതൃത്വവും നിര്‍ദേശവുമേകിയിരുന്നുവെന്നും ഫെബ്രുവരി മൂന്ന് നടത്തിയ ഒരു പ്രസംഗത്തിലൂടെ ജിന്‍പിന്‍ഗ് വെളിപ്പെടുത്തിയതാണ് അദ്ദേഹത്തിന് തന്നെ വിനയായിരിക്കുന്നത്.  

ഇത്തരത്തില്‍ കൊറോണയെക്കുറിച്ച് നേരത്തെ അറിഞ്ഞിട്ടും ഇതിനെക്കുറിച്ച് ജനത്തോട് വെളിപ്പെടുത്താത്ത പ്രസിഡന്റിന്റെയും ഭരണകൂടത്തിന്റെയും നടപടിയെയാണ് ലോകം ഇപ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നത്. ജനുവരി ഏഴിന് തന്നെ വൈറസിനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ താന്‍ ഉത്തരവിട്ടിരുന്നുവെന്നും ജനുവരി 23ന് തന്നെ കൊറോണ ബാധിച്ച നഗരങ്ങള്‍ അടച്ച് പൂട്ടാന്‍ ഉത്തരവിട്ടിരുന്നുവെന്നും ജിന്‍പിന്‍ഗ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സ്റ്റേറ്റ് മീഡിയയില്‍ ഇത് സംബന്ധിച്ച ജിന്‍പിന്‍ഗിന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇതോടെ അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങളും ശക്തമായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category