1 GBP = 93.00 INR                       

BREAKING NEWS

സൂപ്പര്‍മാര്‍ക്കറ്റിലെ കള്ളത്തരങ്ങള്‍ എന്തൊക്കെ? കടക്കാരെ എങ്ങനെ വിശ്വസിക്കും? അപ്പം ഉണ്ടാക്കാന്‍ അരി വെള്ളത്തിലിട്ടു യീസ്റ്റ് തേടിച്ചെല്ലുമ്പോള്‍ സ്റ്റോക്ക് ഇല്ലെന്നു പറയുന്നത് സത്യമോ? ഷെല്‍ഫിലെ വിലയും യഥാര്‍ത്ഥ വിലയും പൊരുത്തപ്പെടാത്തതിന്റെ രഹസ്യമെന്ത്? അറിയാം ചില കള്ളത്തരങ്ങള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒക്കെ ഉപയോക്താക്കളെ മനഃപൂര്‍വം പറ്റിക്കുമോ? ഏയ്, സാധ്യതയില്ല. കോടിക്കണക്കിനു പണം നിക്ഷേപിച്ചു വര്‍ഷങ്ങളായി വിശ്വാസം നേടിയ ബ്രാന്‍ഡിന്റെ നല്ല പേര് കളയാന്‍ ആരെങ്കിലും തയാറാകുമോ? ഇതാണ് വലിയ കടകളെ സംബന്ധിച്ച് ഭൂരിഭാഗം ജനങ്ങളുടെയും വിശ്വാസം. ഇത് മിക്കപ്പോഴും ശരിയായിരിക്കും. എന്നാല്‍ ആയിരക്കണക്കിന് ജീവനക്കാര്‍ ജോലി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയില്‍ പല വിധത്തില്‍ ഉപയോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നു എന്നതാണ് വാസ്തവം.

ഇതില്‍ പലതും മനഃപൂര്‍വം അല്ലാത്തതും എന്നാല്‍ ചിലതൊക്കെ വില്‍പന ടാര്‍ജറ്റ് ഒപ്പിക്കാന്‍ മനപൂര്‍വ്വം ജീവനക്കാര്‍ തയ്യാറാക്കുന്ന തിരക്കഥയുമാണ്. ഫലമോ, താന്‍ ഒരിക്കലും കബളിപ്പിക്കപ്പെടില്ല എന്ന ചിന്തയില്‍ ഇത്തരം കടകളില്‍ എത്തുന്ന ഉപയോക്താവ് നൈസായി വഞ്ചിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ എല്ലാ കടക്കാരും ഒന്നിനൊന്നു കേമന്മാര്‍ ആണെന്നതാണ് രസകരം. കാരണം, ഈ തന്ത്രങ്ങള്‍ പലപ്പോഴും മെനയുന്നത് കടകളുടെ മാനേജ്‌മെന്റല്ല, പകരം ജീവനക്കാര്‍ തന്നെയാണ്.

ഔട്ട് ഓഫ് സ്റ്റോക്കിലെ സത്യമെന്ത്?
തിരക്കു പിടിച്ചു ഓടി ചെന്ന് എന്തെങ്കിലും സാധനം തിരഞ്ഞു കിട്ടാതെ വരുമ്പോള്‍ ജീവനക്കാരുടെ സഹായം തേടി ചെല്ലുന്നവര്‍ക്കു മിക്കവാറും കേള്‍ക്കേണ്ടി വരുന്ന മറുപടിയാണ് ഔട്ട് ഓഫ് സ്റ്റോക്ക്. എന്നാല്‍ ഇതില്‍ സത്യം ഉണ്ടോ? ഉദാഹരണമായി രാവിലെ അപ്പം ഉണ്ടാക്കാന്‍ അരി വെള്ളത്തിലിട്ട മലയാളി വീട്ടമ്മ യീസ്റ്റ് തീര്‍ന്നെന്നു കണ്ടു അതുമേടിക്കാന്‍ കടയില്‍ ചെല്ലുമ്പോള്‍ ബേക്കിങ് സെക്ഷനില്‍ യീസ്റ്റ് ഇരുന്നിടത്തു സാധനം കാണുന്നില്ലെങ്കില്‍ തീര്‍ച്ചയായും ജീവനക്കാരുടെ സഹായം തേടാതെ നിവൃത്തിയില്ല.

എന്നാല്‍ ഷിഫ്റ്റില്‍ ഉള്ള ആള്‍ മടിയന്‍ ആണെങ്കില്‍ ആദ്യം കിട്ടുന്ന ഉത്തരം സ്റ്റോക്ക് ഇല്ലെന്നാകും. പക്ഷെ ഇത് പലപ്പോഴും സത്യം ആകണം എന്നില്ല. അതേ ഷെല്‍ഫിന്റെ മുകള്‍ തട്ടില്‍ ആവശ്യം പോലെ യീസ്റ്റ് സ്റ്റോക്ക് കാണും. അതെടുത്തു പുറത്തു വയ്ക്കാന്‍ ഉള്ള മടിയില്‍ നിന്നുമാണ് മിക്കവാറും ഔട്ട് ഓഫ് സ്റ്റോക്ക് മറുപടി ഉണ്ടാകുന്നത്. ഇതുകേട്ട് വേറെ കട തേടി പോകുന്നതിനു പകരം മറ്റൊരു ജീവനക്കാരന്റെ സഹായം തേടിയാല്‍ ഇല്ലാത്ത യീസ്റ്റ് അതേ കടയില്‍ നിന്നും തന്നെ വാങ്ങാന്‍ കഴിഞ്ഞെന്നു വരാം.

ഹാഫ് പ്രൈസ് എല്ലായ്പ്പോഴും ഹാഫ് ആയിരിക്കില്ല
ഹാഫ് പ്രൈസ് ഓഫര്‍ കണ്ടാല്‍ മിക്കവാറും ഉപയോക്താക്കള്‍ ഒന്ന് ട്രൈ ചെയ്യാതിരിക്കില്ല. ഈ മനഃശാസ്ത്രം നന്നായി അറിയുന്നവരാണ് ഷൂറൂം മാനേജര്‍മാര്‍. പലപ്പോഴും ഓവര്‍ സ്റ്റോക് വരുന്ന ഉല്‍പന്നങ്ങളോ സീസണല്‍ സ്റ്റോക്ക് വിറ്റഴിക്കുന്നതിന്റെ ഭാഗമോ ആകാം ഇത്തരം ഓഫറുകള്‍. മാത്രമല്ല ഈ ഓഫറുകളില്‍ പലപ്പോഴും ഹാഫ് പ്രൈസ് എന്ന് പറയുന്നത് മുന്‍പ് ഉണ്ടായിരുന്ന വിലയുടെ ഏകദേശ വില തന്നെ ആയിരിക്കുകയും ചെയ്യും.

അപൂര്‍വ്വം ചില കടകളില്‍ പഴയ വിലയുടെ മുകളില്‍ ഇരട്ടിവിലയുടെ പുതിയ സ്റ്റിക്കര്‍ ഒട്ടിച്ച ശേഷവും ഹാഫ് പ്രൈസ് എന്ന് രേഖപ്പെടുത്താറുണ്ട്. തുണിക്കടകളിലും മറ്റുമാണ് ഇത്തരം തന്ത്രങ്ങള്‍ കൂടുതല്‍ കാണപ്പെടുക. ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകളിലും ഈ തന്ത്രം ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നുണ്ട്. ക്രിസ്മസ് വില്‍പ്പനക്ക് എത്തിയ ചോക്ലേറ്റും മറ്റും ഹാഫ് പ്രൈസ് എന്ന് പറഞ്ഞു വില്‍ക്കുന്നത് യഥാര്‍ത്ഥ ഉല്‍പ്പന്ന വിലയുടെ അടുത്തെത്തി നില്‍ക്കുന്ന വിലയില്‍ തന്നെയാകും എന്നതാണ് രസകരം.

ഷെല്‍ഫിലെ വിലയും ടില്ലിലെ വിലയും മാച്ചാകാതെ പോകുന്നതെങ്ങനെ?
സൂപ്പര്‍ മാര്‍ക്കറ്റുകളുടെ മറ്റൊരു തന്ത്രമാണ് ഷെല്‍ഫില്‍ ഒരു വില കാണിച്ച ശേഷം ബാര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ കൂടുതല്‍ വില ഈടാക്കല്‍. ഇത് ഒരുപാക്ഷേ പലപ്പോഴും ഉപയോക്താക്കള്‍ തിരിച്ചറിയുകയുമില്ല. ടില്ലിലെ സ്‌കാന്‍ മോണിറ്ററില്‍ തെളിയുന്ന വില സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉപയോക്താവിന് മാത്രമേ ഈ തട്ടിപ്പു പിടികിട്ടൂ. ഒരു ദിവസം ആയിരക്കണക്കിന് ആളുകള്‍ കയറി ഇറങ്ങുന്ന കടയില്‍ നൂറു പേരെങ്കിലും ആ ഉല്‍പനം വാങ്ങുമ്പോള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരിക്കും ഈ വില വ്യത്യാസം തിരിച്ചറിയുക.

ചുളുവില്‍ ഉപയോക്താവിനെ പറ്റിക്കുന്ന ഈ തന്ത്രം വഴി ചിലവാകാതെ കിടക്കുന്ന വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ വിറ്റഴിക്കാന്‍ സാധിക്കും. കുശാഗ്ര ബുദ്ധികളായ ഫ്ലോര്‍ മാനേജര്‍മാര്‍ ചെയ്യുന്ന കുതന്ത്രമാണിത്. ഇതിനെ ചോദ്യം ചെയ്യുന്ന ഉപയോക്താവിനോട് ഒരു സോറിയും പറഞ്ഞ് ഏതോ ജീവനക്കാരന്‍ അറിയാതെ ചെയ്ത കൈയബദ്ധം ആണെന്നും പറഞ്ഞാല്‍ പ്രശ്നം സോള്‍വ്ഡ്. ഇതോടൊപ്പം ഉള്ള മറ്റൊരു തന്ത്രമാണ് തൂക്കം കുറവും വിലയും കുറവും ഉള്ള ഉല്‍പ്പന്നത്തിന്റെ ലേബല്‍ വച്ച ശേഷം അതേ സ്ഥലത്തു തന്നെ തൂക്കം കൂടിയതും വിലകൂടിയതുമായ സാധനം പ്രദര്‍ശിപ്പിക്കല്‍.

ടില്ലില്‍ ഉപയോക്താവ് ഈ തന്ത്രം തിരിച്ചറിഞ്ഞാലും ഉപയോഗം ഉള്ള സാധനം അല്ലേ, അല്‍പം കൂടുതല്‍ ഇരുന്നോട്ടെ എന്ന് കരുതി മാറ്റിയെടുക്കാന്‍ ഒന്നും മിനക്കേടുകയുമില്ല. നിത്യോപയോഗ സാധനങ്ങള്‍ ആയിരിക്കും ഇങ്ങനെ വിലയും തൂക്കവും മാച്ചാകാതെ പ്രദര്‍ശനത്തിന് വയ്ക്കുന്നതില്‍ ഭൂരിഭാഗവും.

റെഡ്യൂസ്ഡ് വിലയില്‍ കിട്ടുന്നത് വെറുതെ വാങ്ങികൂട്ടരുത്
മിക്ക കടകളിലും വില്‍പ്പന സമയം അവസാനിക്കുന്നതിന്റെയോ ഏറ്റവും തിരക്കേറിയ സമയത്തിന് ശേഷമോ അന്നത്തെ തീയതിയില്‍ വില്‍പ്പന അവസാനിപ്പിക്കേണ്ട ഇനങ്ങള്‍ വളരെ വിലക്കുറവില്‍ വില്‍ക്കാനിടയുണ്ട്. ഇതില്‍ ഭക്ഷണ വസ്തുക്കള്‍ ആണെങ്കില്‍ അന്നത്തെ ഉപയോഗത്തിന് മാത്രം ഉള്ളത് വാങ്ങുകയാകും ബുദ്ധിപരമായ തീരുമാനം. വിലക്കുറവുണ്ടല്ലോ എന്ന് കരുതി കൂടുതല്‍ സ്റ്റോക്ക് ചെയ്യാന്‍ തീരുമാനിച്ചാല്‍ അവ പഴകിയതു മൂലം എടുത്തു കളയാന്‍ മാത്രമേ സഹായിക്കൂ. മത്സ്യം, മാംസം എന്നിവയൊക്കെ ഇങ്ങനെ വിലക്കുറവില്‍ കിട്ടിയാലും അവ യഥാര്‍ത്ഥ രുചിയും മേന്മയും ആ സമയത്തിനകം തന്നെ നഷ്ടമായി കഴിഞ്ഞിരിക്കും.

അഴകുള്ള ചക്കയില്‍ ചുള കാണില്ലെന്നോര്‍ക്കുക
പല കടക്കാരും പരീക്ഷിച്ചു വിജയിക്കുന്ന തന്ത്രമാണ് പാക്കറ്റുകളുടെ വലിപ്പം കൂട്ടുക എന്നത്. എന്നാല്‍ പലപ്പോഴും ഇതില്‍ ഉപയോക്താവിന് ഒരു നേട്ടവും കാണില്ല. വലിപ്പം കൂടിയ പായ്ക്കറ്റില്‍ കൂടുതല്‍ തൂക്കത്തില്‍ സാധനം ഉണ്ടാകണം എന്നും നിര്‍ബന്ധമില്ല. ചിലപ്പോഴെങ്കിലും തൂക്കം കുറഞ്ഞ പായ്ക്കറ്റാകും ലാഭകരം. ചീസ് പോലെയുള്ളവ വലിയ പായ്ക്കറ്റ് വാങ്ങിയാല്‍ വീട്ടില്‍ എല്ലാവരും ഇഷ്ടപ്പെടുന്നില്ലെങ്കില്‍ പാതി ഉപയോഗിക്കുമ്പോഴേക്കും ചീത്തയാകാനും ഇടയുണ്ട്. വലിയ പായ്ക്കറ്റില്‍ എത്തുന്നതില്‍ പലതിലും ഓഫര്‍ എന്നും വലിയ അക്ഷരങ്ങളില്‍ പ്രിന്റ് ചെയ്യുക സാധാരണമാണ്. അതില്‍ ഉപയോക്താവിനെ ആകര്‍ഷിക്കുക എന്നതില്‍ കവിഞ്ഞു മറ്റൊന്നും നിര്‍മ്മാതാവ് ഉദ്ദേശിക്കുന്നുമുണ്ടാകില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category