1 GBP = 93.00 INR                       

BREAKING NEWS

ആരാണ് വേലുത്തമ്പി ദളവ? ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയ ധീരന്‍ ഒടുവി ല്‍ ആത്മഹത്യ ചെയ്തത് എന്തിന്? മെയ് 24ന് ചരിത്രം നിങ്ങള്‍ക്കു മുന്നില്‍

Britishmalayali
kz´wteJI³

1802 മുതല്‍ 1809 വരെ തിരുവിതാംകൂര്‍ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധന്‍ ചെമ്പകരാമന്‍ തമ്പി എന്ന വേലുത്തമ്പി. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ജീവന്‍ കൊടുത്ത് പ്രതികരിച്ച ധീര ദേശാഭിമാനി. മരണത്തിലല്ലാതെ മറ്റൊരു ശക്തിക്കും കീഴടങ്ങില്ല എന്ന ഉറച്ച തീരുമാനം നടുക്കിയത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ദന്തഗോപുരങ്ങളെയായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് ജീവനോടെ കീഴടങ്ങുകയില്ലെന്ന് പ്രതിജ്ഞ ചെയ്ത്, ആത്മഹത്യ ചെയ്ത വേലുത്തമ്പി ദളവയുടെ ജീവത്യാഗത്തിന്റെ 220 കൊല്ലത്തെ ചരിത്രം യുകെ മലയാളികള്‍ക്കു മുന്നിലേക്ക് എത്തുകയാണ്. കോയ്ഡോണ്‍ ഡ്രാമ തീയേറ്ററിന്റെ വേലുത്തമ്പി ദളവ എന്ന നാടകത്തിലൂടെയാണ് ഈ ജീവചരിത്രം ബ്രിട്ടനിലുള്ള മലയാളികളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.

കന്യാകുമാരി ജില്ലയിലെ തലക്കുളത്ത് വലിയ വീട്ടിലാണ് വേലുത്തമ്പി ദളവ ജനിച്ചത്. ചെറുപ്പത്തില്‍ ആയുധവിദ്യ അഭ്യസിക്കുകയും നാട്ടുകൂട്ടം നേതാവാകുകയും ചെയ്തു. പിന്നീട് മണ്ഡപത്തും വാതില്‍ക്കല്‍ കാവല്‍ക്കാരന്‍, ഇരണിയയിലെ കാവല്‍ക്കാര്‍, മുളകുമടിശ്ശീല (വാണിജ്യം) കാര്യക്കാര്‍ എന്നീ പദവികളിലൂടെ ഉയര്‍ന്ന് 1801ല്‍ ബാലരാമവര്‍മ്മ രാജാവിന്റെ ദളവയായി. ആലപ്പുഴ തുറമുഖം വികസിപ്പിച്ചത് ദളവയാണ്. അങ്ങനെ കേരളത്തിന്റെ വികസന ചരിത്രത്തിലും അദ്ദേഹത്തിന് സ്ഥാനമുണ്ട്.

കപ്പുക്കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരില്‍ ബ്രിട്ടീഷ് കമ്പനിയുമായി ശത്രുതയിലായ തമ്പി കുണ്ടറയില്‍ വച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ 1809 ജനുവരി 11ന് പരസ്യമായി വിളംബരം നടത്തി. തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട തമ്പി ബ്രിട്ടീഷുകാരുമായി പരസ്യമായും രഹസ്യമായും ഏറ്റുമുട്ടി. കൊച്ചിയിലെ പാലിയത്തച്ചനുമായി സമരത്തില്‍ കൂട്ടുണ്ടാക്കി. ജനങ്ങുടെ ശക്തിയെ ഉപയോഗപ്പെടുത്തുന്നതില്‍ പൂര്‍ണമായി വിജയിച്ചെങ്കിലും അത് തിരിച്ചറിഞ്ഞ ആദ്യത്തെ സ്വാതന്ത്ര്യസമരനായകനാണ് വേലുത്തമ്പി. ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങള്‍ സായുധ സമരത്തിനു തയ്യാറായതില്‍ കുണ്ടറ വിളംബരത്തിന്‍ വലിയ പങ്കുണ്ട്.

ബ്രിട്ടീഷുകാര്‍ക്ക് ജീവനോടെ കീഴടങ്ങുകയില്ലെന്ന് പ്രതിജ്ഞ ചെയ്ത്, കൊല്ലം ജില്ലയിലെ മണ്ണടി ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചിരുന്ന തമ്പി ഒടുവില്‍ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ സാമ്രാജ്യ ശക്തികള്‍ക്കെതിരെ പോരാട്ടം നടത്തിയ ധീര ദേശാഭിമാനികളുടെ ചരിത്രം, ക്രോയിഡോണ്‍ ഡ്രാമാ തീയേറ്റര്‍ പുതിയ തലമുറയുമായി പങ്കിടുമ്പോള്‍, മനുഷ്യരാശിക്കു പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യുവാന്‍, ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന രാജാവിനേക്കാള്‍ ഉത്തരവാദിത്തം, ദളവ അഥവാ മന്ത്രിക്കാണ് എന്ന ആത്യന്തികമായ ദാര്‍ശിനിക തത്വ ശാസ്ത്രം കൂടി ഈ നാടകത്തിലൂടെ ആളുകളുടെ ഇടയില്‍ എത്തിക്കുവാന്‍ കഴിയുമെന്ന് ക്രോയിഡോണ്‍ ഡ്രാമാ തീയേറ്റര്‍ പ്രതീക്ഷിക്കുന്നു.

വേലുത്തമ്പി പോലുള്ള മഹാത്മാക്കളുടെ ഐതിഹാസിക ജീവിതം, അവതരിപ്പിക്കുന്നതിലൂടെ കേരളത്തെ കുറിച്ചും, കേരളത്തിലെ ആദര്‍ശ പുരുഷന്‍മാരെ കുറിച്ചും യുവതലമുറക്കിടയില്‍ അഭിമാനം പകര്‍ന്നു നല്‍കുന്നതാണ്. പിന്‍തലമുറയെയും, വരും തലമുറയെയും കോര്‍ത്തിണക്കുക എന്ന ദൗത്യം, ചരിത്രത്തിന്റെ സുവര്‍ണ്ണ രേഖയില്‍ മായാതെ തിളങ്ങി നില്‍ക്കുന്ന വേലുത്തമ്പി ദളവ എന്ന നാടകത്തിലൂടെ സാധിക്കും എന്നാണ് ക്രോയിഡോണ്‍ ഡ്രാമാ തീയേറ്റര്‍, സംഗീതാ ഓഫ് ദി യുകെ എന്നീ സംയുക്ത സംഘടനകളുടെ പ്രതീക്ഷ.

ഫെയര്‍ഫീല്‍ഡ് ഹാള്‍സില്‍ മെയ് 24ന് അവതരിപ്പിക്കുന്ന നാടകത്തോടൊപ്പം, സംഗീത ഓഫ് ദ യുകെ തെന്നിന്ത്യന്‍ സംഗീത മേഖലയിലെ പ്രശസ്തരായ മധു ബാലകൃഷ്ണന്‍, മൃദുല വാര്യര്‍, സുഷാന്ത് എന്നിവരും അണിനിരക്കും. ബ്രിട്ടനിലെ എല്ലാ കലാസ്നേഹികളുടെയും സാന്നിധ്യവും സഹകരണവും ഈ അവസരത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
JAYAPRAKASH - 07917361127, VIJAYAKUMAR - 077477 84843

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category