1 GBP = 92.00INR                       

BREAKING NEWS

പോര്‍ട്ടോയ്ക്ക് വേണ്ടി ഗോള്‍ അടിച്ചത് മാത്രമേ മാലിക്കാരന്‍ മൂസാ മരേഗക്കു ഓര്‍മയുള്ളു; പിന്നെ അയാളുടെ സമനില തെറ്റും വരെ കേട്ടതും കണ്ടതും കുരങ്ങന്മാരുടെ ചേഷ്ടകളും ഇഡിയറ്റു വിളിയും; സഹികെട്ടു കളിക്കളം വിട്ടുപോയപ്പോള്‍ കോച്ചും സഹ കളിക്കാരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു; ആ നേരവും ഗ്യാലറിയില്‍ അധിക്ഷേപങ്ങളായിരുന്നു; യൂറോപ്പില്‍ ഒരിടത്തും കറുത്തവര്‍ഗക്കാരനു മനസമാധാനത്തോടെ കളിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍; ഡോ മുഹമ്മദ് അഷറഫ് എഴുതുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: യൂറോപ്പിലെ കളിക്കിടയിലെ വംശവെറി ചര്‍ച്ചയാക്കി ഡോ മുഹമ്മദ് അഷറഫിന്റെ പോസ്റ്റ്. യൂറോപ്പില്‍ ഒരിടത്തും കറുത്തവര്‍ഗക്കാരനു മനസമാധാനത്തോടെ കളിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍ എന്ന് വിശദീകരിക്കുകയാണ് അദ്ദേഹം. എഫ് സി പോര്‍ട്ടോ വിക്റ്റോറിയ ഗുമേറസു മത്സരത്തില്‍ പോര്‍ട്ടോക്കു വേണ്ടി അറുപതാം മിനിറ്റില്‍ ഗോളടിച്ചതു മാത്രമേ മാലിക്കാരന്‍ മൂസാ മരേഗക്കു നേരിട്ട അധിക്ഷേപമാണ് മുഹമ്മദ് അഷറഫ് ചര്‍ച്ചയാക്കുന്നത്.

ഡോ മുഹമ്മദ് അഷറഫിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

'വര്‍ണ്ണവെറി ഇല്ലാത്ത ഒരുദിവസവും ഇല്ലല്ലോ.. !'

ഇന്ന് പോര്‍ട്ടുഗലില്‍ ഒരു കളിക്കാരന്‍ കരഞ്ഞുകൊണ്ട് പുറത്തുപോയി

എഫ് സി പോര്‍ട്ടോ വിക്റ്റോറിയ ഗുമേറസു മത്സരത്തില്‍ പോര്‍ട്ടോക്കു വേണ്ടി അറുപതാം മിനിറ്റില്‍ ഗോളടിച്ചതു മാത്രമേ മാലിക്കാരന്‍ മൂസാ മരേഗക്കു ഓര്‍മയുള്ളു

പിന്നെ അയാളുടെ സമനില തെറ്റും വരെ കേട്ടതും കണ്ടതും കുരങ്ങന്മാരുടെ ചേഷ്ടകളും ഇഡിയറ്റു വിളിയും... സഹികെട്ടു അയാള്‍ കളിക്കളം വിട്ടുപോയപ്പോള്‍ കോച്ചു സെര്‍ജിയോ കോണ്‍സസോവയും സഹ കളിക്കാരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.. ആ നേരവും ഗ്യാലറിയില്‍ അയാള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളായിരുന്നു

യൂറോപ്പില്‍ ഒരിടത്തും കറുത്തവര്‍ഗക്കാരനു മനസമാധാനത്തോടെ കളിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category