1 GBP = 93.00 INR                       

BREAKING NEWS

നിങ്ങള്‍ക്ക് ബിടിയുടെ ബ്രോഡ്ബാന്‍ഡോ ലാന്‍ഡ് ലൈനോ മൊബൈലോ ഉണ്ടോ? എങ്കില്‍ അടുത്ത മാസം മുതല്‍ പോക്കറ്റ് കീറും; അതിജീവിക്കാനുള്ള വഴികള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

യുകെയിലുടനീളം അടുത്ത മാസം മുതല്‍ ബിടി ഉപഭോക്താക്കള്‍ക്ക് വന്‍ ചാര്‍ജ് വര്‍ധനവ് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ശക്തമായി. തങ്ങളുടെ ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ലൈന്‍ എന്നിവ ഉപയോഗിക്കുന്നവര്‍ക്കുള്ള ബില്‍ അടുത്ത മാസം മുതല്‍ വര്‍ധിപ്പുമെന്ന കാര്യം ബിടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു പ്രകാരം നിങ്ങള്‍ ബിടിയുടെ ബിടിയുടെ ബ്രോഡ്ബാന്‍ഡോ ലാന്‍ഡ് ലൈനോ മൊബൈലോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ പോക്കറ്റ് കീറുമെന്നുറപ്പാണ്. ഇത്തരത്തിലുള്ള കുത്തനെയുള്ള ചാര്‍ജ് വര്‍ധനവിനെ അതിജീവിക്കാനുള്ള വഴികള്‍ ഇവിടെ പ്രതിപാദിക്കുന്നു.

ഇത് പ്രകാരം മാര്‍ച്ച് മാസം മുതല്‍ നിങ്ങളുടെ ബിടി ബില്ലില്‍ 1.3 ശതമാനമായിരിക്കും വര്‍ധനവുണ്ടാകുന്നത്. തങ്ങളുടെ ഏറ്റവും ചുരുങ്ങിയ കോണ്‍ടാക്ട് ടേമിലുള്ളവരെ ഇത് ബാധിക്കുമെന്നാണ് ബിടി സ്ഥിരീകരിച്ചിരിക്കുന്നത്.ജനുവരിയിലെ പണപ്പെരുപ്പത്തിന്റെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്സിനോട് പൊരുത്തപ്പെടുന്ന വിധത്തിലാണ് ഈ ചാര്‍ജ് വര്‍ധനവ് ബിടി നടപ്പിലാക്കുന്നത്. ബിടിയുടെ സബ് ബ്രാന്‍ഡായ ഇഇ ഇതിന് മുമ്പ് തന്നെ ചാര്‍ജ് വര്‍ധനവ് നടപ്പിലാക്കിയിരുന്നു. എന്നാല്‍ നിലവില്‍ ബിടി നടപ്പിലാക്കുന്ന ചാര്‍ജ് വര്‍ധനവ് ഇഇയുടെ ചാര്‍ജ് വര്‍ധനവില്‍ നിന്നും വ്യത്യസ്തമാണ്.

അതായത് ഇഇയുടെ ചാര്‍ജ് വര്‍ധനവ് പണപ്പെരുപ്പത്തിന്റെ റീട്ടെയില്‍ പ്രൈസ് ഇന്‍ഡെക്സിന് പൊരുത്തപ്പെടുന്ന വിധത്തിലാണ് വരുത്തിയിരിക്കുന്നത്. ഈ പണപ്പെരുപ്പ നിരക്ക് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓരോ വര്‍ഷവും ജനുവരിയിലാണ് പ്രസിദ്ധീകരിക്കുന്നത്. 2020 ജനുവരി 11നും 16നും ഇടയില്‍ ബിടിയുമായി കോണ്‍ട്രാക്ട് ഒപ്പിടുകയോ അല്ലെങ്കില്‍ സൈന്‍ അപ് ചെയ്യുകയോ ചെയ്യുന്ന ബിടി ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ് ലൈന്‍, മൊബൈല്‍ കസ്റ്റമര്‍മാരെയാണ് പുതിയ ചാര്‍ജ് വര്‍ധനവ് ബാധിക്കാന്‍ പോകുന്നത്. എന്നാല്‍ എത്ര പേരെ ഈ ചാര്‍ജ് വര്‍ധനവ് ബാധിക്കുമെന്ന് ബിടി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ കമ്പനിയുടെ വ്യത്യസ്തമായ സര്‍വീസുകളെ ചാര്‍ജ് വര്‍ധനവ് വന്‍ തോതില്‍ ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ മാസം നിങ്ങള്‍ ബിടിയുടെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പാക്കേജിനായി ഒപ്പ് വച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അടുത്ത മാസം മുതല്‍ ഇതിനായി 7.08 പൗണ്ട് കൂടി വര്‍ഷത്തില്‍ അധികമായി നല്‍കേണ്ടി വരും. ഇതിനെ തുടര്‍ന്ന് നിങ്ങളുടെ മാസാന്ത ബില്‍ 45.49 പൗണ്ടില്‍ നിന്നും 46.08 പൗണ്ടായി വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ ഈ വര്‍ഷംജനുവരി 17ന് ശേഷമാണ് നിങ്ങളുടെ കോണ്‍ട്രാക്ട് ആരംഭിക്കുന്നതെങ്കില്‍ അടുത്ത മാസം മുതല്‍ ചാര്‍ജ് വര്‍ധനവുണ്ടാകില്ലെന്ന് പ്രത്യേകം ഓര്‍ക്കുക.

ഇതിന്റെ ചാര്‍ജ് 2021 മാര്‍ച്ചിലെ പണപ്പെരുപ്പത്തിന് അനുസൃതമായിട്ടായിരിക്കും വര്‍ധിപ്പിക്കുന്നത്. 2019ല്‍ ബിടിയുടെ ലാന്‍ഡ് ലൈന്‍ ബ്രോഡ് ബാന്‍ഡ് കസ്റ്റമര്‍മാര്‍ക്ക് ഒരു വര്‍ഷക്കാലം തീരെ ചാര്‍ജ് വര്‍ധനവുണ്ടായിരുന്നില്ല. എന്നാല്‍ 2018ല്‍ രണ്ട് വട്ടം ചാര്‍ജ് വര്‍ധനവുണ്ടായിരുന്നു. 2019 ജനുവരി 11 മുതല്‍ കോണ്‍ട്രാക്ട് ആരംഭിച്ചവര്‍ക്ക് സിപിഐയുമായി ബന്ധപ്പെട്ട ചാര്‍ജ് വര്‍ധനവ് എല്ലാ മാര്‍ച്ചിലും അനുഭവിക്കേണ്ടി വരുമെന്നാണ് ബിടി മുന്നറിയിപ്പേകിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category