1 GBP = 93.00 INR                       

BREAKING NEWS

സ്റ്റേഡിയത്തിന് വേണ്ടി നല്‍കിയ കത്തില്‍ പറയുന്നത് ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിന് സംഗീതനിശ എന്ന്; ആഷിഖ് അബു വിശദീകരിച്ചത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാത്ത പൂര്‍ണമായും ഫൗണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്ക് നല്‍കിയ പരിപാടിയെന്നും; പ്രളയത്തിലെ ദുരിതം മാര്‍ക്കറ്റ് ചെയ്ത പരിപാടി തട്ടിപ്പെന്ന സന്ദീപ് വാര്യരുടെ വാദത്തില്‍ അന്വേഷണം; ആഷിഖ് അബുവിനും ബിജിബാലിനുമെതിരെ പൊലീസ് അന്വേഷണത്തിന് കളക്ടര്‍ സുഹാസിന്റെ ഉത്തരവ്; കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ വെട്ടില്‍

Britishmalayali
kz´wteJI³

കൊച്ചി: സംഗീത പരിപാടി നടത്തിയത് പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന ആഷിഖ് അബുവിന്റെ വാദത്തെ തുടര്‍ന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരെ പൊലീസ് അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്. യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരുടെ പരാതി പരിഗണിച്ചാണ് അന്വേഷണത്തിന് കളക്ടര്‍ സുഹാസ് ഉത്തരവിട്ടത്. കളക്ടറായിരുന്നു പരിപാടിയുടെ രക്ഷാധികാരിയെന്ന് മ്യൂസിക് ഫൗണ്ടേഷന്‍ സെക്രട്ടറി ബിജിബാല്‍ പറഞ്ഞിരുന്നു. ഇത് കളക്ടര്‍ നിഷേധിച്ചു. ഇതിന് പിന്നാലെ സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് ബിജി ബാല്‍ വിശദീകരിക്കുകയും ചെയ്തു. തൊട്ട് പിന്നാലെയാണ് പൊലീസ് അന്വേഷണത്തിനുള്ള കളക്ടറുടെ ഉത്തരവ്.

തട്ടിപ്പുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് കളക്ടര്‍ പൊലീസിന് കൈമാറുന്നത്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് മനസ്സിലാക്കിയാണ് ഇടപെടല്‍. കൊച്ചി റേഞ്ച് ഐജിക്കും കമ്മീഷണര്‍ക്കുമാണ് പരാതി കൈമാറിയത്. അന്വേഷണം ഉള്‍പ്പെടെയുള്ള അനിവാര്യമായ നടപടികള്‍ വേണമെന്ന് പൊലീസിനോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള പരിപാടി നടത്തുന്നതിനായി, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജിപാല്‍ നല്‍കിയ കത്ത് പുറത്തു വന്നിരുന്നു. താന്‍ മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും തന്റെ പേര് ദുരുപയോഗം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി കളക്ടര്‍ എസ്.സുഹാസ്, ബിജിപാലിന് കത്തയച്ചു. ഇതിന് പിന്നാലെയാണ് കേസെടുക്കല്‍. സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. ഇതോടെ കണക്കുകളിലും മറ്റും ക്രിമിനല്‍ പരിശോധന നടക്കുന്ന അവസ്ഥ വരികയാണ്.

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനല്ല സംഗീത പരിപാടി നടത്തിയതെന്നായിരുന്നു ആഷിഖ് അബു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് വെള്ളിയാഴ്ച പണം കൈമാറിയ ചെക്കിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ടിക്കറ്റിലൂടെ കിട്ടിയ വരുമാനം സംഭാവന നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചതാണെന്നും സ്റ്റേഡിയം സൗജന്യമായി കിട്ടിയതില്‍ തട്ടിപ്പില്ലെന്നുമാണ് ആഷിക് അബു അവകാശപ്പെട്ടത്. ഇതിന് പിന്നാലെയാണ് സുഹാസ് ഉത്തരവിട്ടത്.

അങ്ങനെയെങ്കില്‍ സ്റ്റേഡിയത്തിന് അനുമതി വാങ്ങാന്‍ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിനെ സംഘാടകര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ എംപിയും രംഗത്തെത്തിയിരുന്നു. തെളിവായി സ്‌പോര്‍ട്‌സ് സെന്ററിന് ബിജിപാല്‍ നല്‍കിയ കത്തും പുറത്തുവിട്ടു. സ്‌പോര്‍ട്‌സ് സെന്ററിന്റെ എക്സിക്യൂട്ടീവ് സമിതി പലതവണ തള്ളിയ അപേക്ഷ, മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലം അംഗീകരിക്കുകയായിരുന്നുവെന്നും ഹൈബി ഈഡന്‍ ആരോപിച്ചിരുന്നു. പിന്നാലെയാണ് താന്‍ കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്റെ രക്ഷാധികാരി അല്ലെന്ന് വ്യക്തമാക്കി കളക്ടര്‍ എസ്.സുഹാസ് ബിജിപാലിന് കത്തയച്ചു.

അനുമതിയില്ലാതെ തന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പും നല്‍കി. യുഡിഎഫും ബിജെപിയും വിഷയം ശക്തമായി ഏറ്റെടുക്കാനൊരുങ്ങവേ, കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ സംഘാടകര്‍ കടുത്ത പ്രതിരോധത്തിലായി. ഇതിനൊപ്പമാണ് പൊലീസിനോട് തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ രക്ഷാധികാരി എന്ന നിലയില്‍ കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്ന് ബിജിബാല്‍ വ്യക്തമാക്കുന്നു. എല്ലാം സത്യസന്ധമായാണ് ചെയ്തത്. ആരോപണം ഉന്നയിക്കുന്നവര്‍ നിയമപരമായി നീങ്ങുകയാണ് വേണ്ടത്. നിയമപരമായി ആവശ്യപ്പെട്ടാല്‍ കണക്കുകള്‍ പുറത്തുവിട്ടാല്‍ മതിയല്ലോ. പരിപാടിക്ക് ചെലവായ പണം കൊടുത്ത് തീര്‍ത്ത ശേഷം ഭാരവാഹികളുടെ കയ്യില്‍ നിന്നും പണം എടുത്ത് ദുരിതാശ്വാസ ഫണ്ടില്‍ അടക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നും ബിജിബാല്‍ പറയുന്നു.

കൊച്ചി രാജ്യാന്തര സംഗീതോത്സവത്തിന്റെ പ്രഖ്യാപനത്തിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചെലവില്‍ നടത്തിയ പരിപാടിയാണ് ഇതെന്നായിരുന്നു ആഷിഖ് അബുവിന്റെ വിശദീകരണം. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാത്ത, പൂര്‍ണമായും ഫൗണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്ക് നല്‍കിയ പരിപാടി തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതായി എന്ത് അടിസ്ഥാനത്തിലാണ് ഹൈബി പറയുന്നത് കണ്ടെത്തിയ തട്ടിപ്പ് എന്താണെന്ന് അറിയാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും അത് തെളിവുസഹിതം എല്ലാവരെയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്തുവിട്ട ചെക്കിന്റെ തിയതി ആരോപണം വന്നതിന് ശേഷമുള്ള 14.02.2020 ആണെന്ന് സന്ദീപ് വാര്യര്‍ വിശദീകരിച്ചിരുന്നു. ഒക്ടോബര്‍ 16ന് ബിജിബാല്‍ റീജനല്‍ സ്‌പോര്‍ട്‌സ് സെന്ററിന് നല്‍കിയ കത്തില്‍ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് സംഗീതനിശ എന്ന് വ്യക്തമായി പറയുന്നുണ്ടെന്ന് ഹൈബി വിശദമാക്കി. ഇതോടെ തട്ടിപ്പ് വ്യക്തമായി. ഈ സാഹചര്യത്തിലാണ് അന്വേഷണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category