1 GBP = 94.20 INR                       

BREAKING NEWS

അബ്ദുള്ളയുടേയും ഖദീജയുടേയും മകള്‍ രാജേശ്വരിയെ ക്ഷേത്ര നടയില്‍ വച്ച് വിഷ്ണു പ്രസാദ് മിന്നുകെട്ടിയപ്പോള്‍ നിറഞ്ഞൊഴുകിയത് അനേകം കണ്ണുകള്‍; എല്ലാം ഒരുക്കിയത് സഹോദരങ്ങളായ ഷമീമും നജീബും ഷെറീഫും; കാക്കമാര്‍ കൊത്തിക്കൊണ്ട് പോകുമെന്ന് ഭയന്ന് സിന്ദൂരം തേപ്പിക്കുന്ന കാലത്ത് ഇതാ ഒരു അപൂര്‍വ്വ കഥ

Britishmalayali
kz´wteJI³

കാഞ്ഞങ്ങാട്: മതസൗഹാര്‍ദത്തിന്റെ മനോഹരമായ ആ മുഹൂര്‍ത്തത്തില്‍ വിഷ്ണു രാജേശ്വരിക്കു മിന്നുകെട്ടി. ഭഗവതിയുടെ തിരുനടയില്‍ കാഞ്ഞങ്ങാട്ടെ വിഷ്ണുപ്രസാദ് മേല്‍പ്പറമ്പ് 'ഷമീംമന്‍സി'ലിലെ രാജേശ്വരിയുടെ കഴുത്തില്‍ മിന്നുകെട്ടി. അബ്ദുള്ള-ഖദീജ ദമ്പതിമാരുടെ വളര്‍ത്തുമകളാണ് തഞ്ചാവൂരുകാരിയായ രാജേശ്വരി. ചെറുപ്പത്തിലേ രാജേശ്വരിയുടെ അച്ഛനും അമ്മയും മരിച്ചു. പിന്നെ അബ്ദുള്ളയും ഖദീജയുമായിരുന്നു രാജേശ്വരിയുടെ മതാപിതാക്കള്‍.

രാജേശ്വരിയുടെ കഴുത്തില്‍ വിഷ്ണു താലിചാര്‍ത്തുമ്പോള്‍ അബ്ദുള്ളയുടെയും ഖദീജയുടെയും കണ്ണു നിറഞ്ഞു. വളര്‍ത്തച്ഛനും അമ്മയും ആനന്ദക്കണ്ണീര്‍തുടച്ച് വധൂവരന്മാരെ അനുഗ്രഹിച്ചു. എല്ലത്തിനും സാക്ഷ്യം വഹിച്ച് വധുവിന്റെ മറ്റ് മുസ്ലിം സഹോദരങ്ങളുമുണ്ടായിരുന്നു. ഷമീമിനും നജീബിനും ഷെറീഫിനും സഹോദരിയുടെ വിവാഹം മറക്കാനാവാത്ത അനുഭവവുമായി. രാജേശ്വരിയെ കുറിച്ച് ഈ കുടുംബത്തിനുള്ളത് എന്നും കരുതല്‍ മാത്രമായിരുന്നു. ഇതാണ് വിവാഹത്തിലും നിറഞ്ഞത്.

''ഏഴോ എട്ടോ വയസ്സായപ്പോള്‍ വന്നതാണ്. അച്ഛനും അമ്മയും മരിച്ചശേഷം ഇവള്‍ നാട്ടിലേക്ക് പോയില്ല. ഇപ്പോള്‍ വയസ്സ് 22 കഴിഞ്ഞു'' -വളര്‍ത്തുമകളെ കുറിച്ച് അബ്ദുള്ള പറഞ്ഞു. അച്ഛന്‍ ശരവണന്‍ കാസര്‍കോട്ടും മേല്‍പ്പറമ്പിലും കൂലിപ്പണിയെടുത്താണ് ജീവിച്ചത്. ഏറെക്കാലം അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും പണിയെടുത്തു. അങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടിലെത്തിയത്. ഇതിനിടെ അച്ഛനും അമ്മയും മരിച്ചു. തിരിച്ചു പോയില്ല. മക്കള്‍ ഷമീമിനും നജീബിനും ഷെറീഫിനുമൊപ്പം അവരുടെ സഹോദരിയായി രാജേശ്വരിയും വളര്‍ന്നു.

വിവാഹ പ്രായമായപ്പോള്‍ രാജേശ്വരിയുടെ മതത്തില്‍ നിന്ന് തന്നെ വരനെ കണ്ടെത്താന്‍ തീരുമാനിച്ചു. വിവാഹാലോചനവന്നപ്പോള്‍ അബ്ദുള്ളയും വീട്ടുകാരും വിഷ്ണുവിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. പുതിയകോട്ടയിലെ ബാലചന്ദ്രന്‍-ജയന്തി ദമ്പതിമാരുടെ മകനാണ് വിഷ്ണു. കല്യാണം ക്ഷേത്രത്തില്‍ വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. മുസ്ലിം സമുദായക്കാര്‍ക്കുകൂടി കയറാവുന്ന കാഞ്ഞങ്ങാട്ടെ മന്യോട്ട് ക്ഷേത്രത്തില്‍ നടത്താമെന്ന് തീരുമാനിച്ചു. കാരണം മിന്നുകെട്ട് അബ്ദുള്ളയ്ക്കും കാണണമായിരുന്നു.

ഞായറാഴ്ച രാവിലെ അബ്ദുള്ളയുടെ 84-കാരിയായ മാതാവ് സഫിയുമ്മ ഉള്‍പ്പെടെ ബന്ധുക്കളെല്ലാം വിവാഹത്തിനെത്തി. വിഷ്ണുവിന്റെ അമ്മയുടെ സഹോദരി പൂര്‍ണിമയും കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ എച്ച്.ആര്‍. ശ്രീധരനും ബിജെപി. ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധനും വിഷ്ണുവിന്റെ സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് വധുവിനൊപ്പമെത്തിയവരെ നാലമ്പലത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു.

ശ്രീകോവിലിനുമുന്നില്‍ ചടങ്ങ് തുടങ്ങുമ്പോള്‍ തെല്ലകലെ മാറിനിന്ന അബ്ദുള്ളയെയും സഹോദരന്‍ മുത്തലീബിനെയും ഭാര്യാസഹോദരന്‍ ബഷീര്‍ കുന്നരിയത്തിനെയും വരന്റെ ആളുകള്‍ കൈപിടിച്ച് അടുപ്പിച്ചു. അങ്ങനെ മനുഷ്യ സ്നേഹത്തിന്റെ വേറിട്ട കാഴ്ചകള്‍ക്ക് വിവാഹം വേദിയായി. കാക്കമാര്‍ കൊത്തിക്കൊണ്ട് പോകുമെന്ന് ഭയന്ന് സിന്ദൂരം നെറ്റിയില്‍ ഇടുന്നുവെന്ന് പറയുന്നവരുടെ കാലത്താണ് ഈ സംഭവവും. മതത്തിന്റെ വേലിക്കെട്ടുകളെ സ്നേഹം തകര്‍ക്കുകയാണ് ഇവിടെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category