1 GBP = 93.00 INR                       

BREAKING NEWS

കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നത് കടല്‍ഭിത്തിയോട് ചേര്‍ന്ന് കടലാക്രമണത്തില്‍ തകര്‍ന്ന ഒറ്റപ്പെട്ട വീട്ടില്‍: രാത്രിയും പകലുമായി വീട്ടില്‍ നിന്നും കേട്ടിരുന്നത് കുട്ടിയുടെ കരച്ചില്‍ മാത്രം; ആക്രമണ സ്വഭാവമുള്ള യുവാവ് യുവതിക്കൊപ്പം എത്തിയത് മൂന്നു മാസം മുമ്പ്; കുട്ടിയെ മര്‍ദ്ദിക്കുന്ന വിലക്കാനോ പ്രതികരിക്കാനോ തയ്യാറാകാതെ അമ്മ; ഇരുവര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

Britishmalayali
kz´wteJI³

അമ്പലപ്പുഴ; ആലപ്പുഴയില്‍ മൂന്നു വയസ്സുകാരന് രണ്ടാനച്ഛനായ വൈശാഖിന്റെ ക്രൂര മര്‍ദ്ദനത്തില്‍ ജനനേന്ദ്രിയത്തിലടക്കം പരിക്കേറ്റ കുഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞ് ആരോഗ്യനിലയില്‍ നേരിയ പുരോഗതി. എന്നാല്‍, സംഭവം നടന്ന് രണ്ട് ദിവസമായിരിക്കെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുട്ടിയെ മര്‍ദ്ദിച്ചിരുന്നത് ആളൊഴിഞ്ഞ വീട്ടില്‍ കടല്‍ഭിത്തിയോട് ചേര്‍ന്ന് കടലാക്രമത്തില്‍ തകര്‍ന്ന ഒറ്റവീട്ടിലായിരുന്നു ക്രൂര മര്‍ദ്ദനം അരങ്ങേറിയത്. ഇതാണ് നാട്ടുകാരോ മറ്റുള്ളവരോ അറിയാതിരിക്കാന്‍ സൗകര്യമായതും. എന്നാല്‍, ആക്രമണ സ്വഭാവമുള്ള യുവാവുമായോ യുവതിയുമായോ ആര്‍ക്കും അടുപ്പമില്ലതാനും ഇതെല്ലാം ഇവര്‍ കുട്ടിയെ ഉപദ്രവിക്കാന്‍ മുതലെടുത്തു.

അമ്മയും രണ്ടാനച്ഛനായ യുവാവും ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയതോടെയാണ് മൂന്ന വയസുകാരന്റെ ദുരിത ജീവിതവും തുടങ്ങിയത്. ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയ അന്ന് മുതല്‍ ഈ ക്രൂരത ആരംഭിക്കുകയായിരുന്നു. കുട്ടിയെ മര്‍ദ്ദിക്കുമ്പോഴും അമ്മ സാക്ഷിയായിരുന്നു. എന്നാല്‍ പ്രതികരിക്കാനോ ഇവര്‍ പൊലീസില്‍ അറിയിക്കാനോ ശ്രമിച്ചില്ല. ഇപ്പോള്‍ കുട്ടി അതിഗുരുതരാവസ്ഥയില്‍ തുടരാനുള്ള കാരണം ജനനേന്ദ്രിയത്തിലെയും താടിയിലെയും മുറിവും വലതു കാലിലെ സ്വാധീനക്കുറവുമെല്ലാം അങ്ങനെയുണ്ടായതാണ്. അറസ്റ്റിലായ യുവാവിന്റെ സഹോദരി 2 ദിവസം മുന്‍പ് കുട്ടിയെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയിരുന്നു.

മുറിവുകള്‍ കണ്ട് അന്വേഷിച്ചപ്പോള്‍ അമ്മയും യുവാവും ചേര്‍ന്നു മര്‍ദ്ദിച്ചെന്നു കുട്ടി പറയുകയും ചെയ്തു. ഇക്കാര്യം യുവാവിന്റെ സഹോദരി പൊലീസിനോടു മൊഴി നല്‍കിയിട്ടുമുണ്ട്. കാക്കാഴത്ത് തീരക്കടലിനോടു ചേര്‍ന്ന് ആള്‍താമസമില്ലാതിരുന്ന വീട്ടില്‍ ഒരാഴ്ച മുന്‍പാണ് കുട്ടിയുമായി ഇവര്‍ താമസം തുടങ്ങിയത്. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.രാജുമോനും പഞ്ചായത്തംഗം കെ.സിനിലും സ്ഥലത്തെത്തി യുവാവിനെ വിളിച്ചുവരുത്തിയിരുന്നു.

തുടര്‍ന്നാണ് കടലില്‍ ചാടി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. സിഐ ടി. മനോജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തതായി ശിശുക്ഷേമ സമിതി സെക്രട്ടറി ജലജ ചന്ദ്രന്‍ അറിയിച്ചു. കലക്ടര്‍ എം.അഞ്ജന കുട്ടിയെ സന്ദര്‍ശിച്ചു. ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛനും കുട്ടിയുടെ അമ്മയ്ക്കും എതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category