1 GBP = 93.00 INR                       

BREAKING NEWS

ഋഷി സുനകിനും പ്രീതി പട്ടേലിനും ശേഷം മന്ത്രിസഭയിലെ മൂന്നാമന്‍ ഇന്ത്യയില്‍ ജനിച്ച അലോക് തന്നെ; സുപ്രധാനമായ വ്യവസായ വകുപ്പിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി ചുമതല ഏല്‍പ്പിച്ചത് ഇന്ത്യക്കാരുടെ അഭിമാനത്തെ

Britishmalayali
kz´wteJI³

ബോറിസ് മന്ത്രിസഭയിലെ ഒന്നാമനും രണ്ടാമനും ഋഷി സുനകും പ്രീതി പട്ടേലുമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലാതിരിക്കവെ മൂന്നാമനും ഇന്ത്യക്കാരന്‍ തന്നെയാണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സുപ്രധാനമായ ബിസിനസ് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ച അലോക് ശര്‍മക്ക് മറ്റൊരു സുപ്രധാനമായ വകുപ്പിന്റെ ചുമതല കൂടി നല്‍കിയതോടെയാണ് ഇത് സ്ഥിരീകരിക്കപ്പെട്ടത്.

ഇതിനെ തുടര്‍ന്ന് ഈ വര്‍ഷം അവസാനം ഗ്ലാസ്‌കോയില്‍ വച്ച് നടക്കുന്ന നിര്‍ണായകമായ യുഎന്‍ ക്ലൈമറ്റ് ചര്‍ച്ചയില്‍ ശര്‍മ പങ്കെടുക്കുന്നതായിരിക്കും. സിഒപി 26 സമ്മിറ്റിലേക്കുള്ള മന്ത്രിയായി ബോറിസ് മുന്‍ ഇന്റര്‍നാഷണല്‍ എയ്ഡ് മിനിസ്റ്ററായ അലോക് ശര്‍മയെ നിയോഗിച്ചിരിക്കുന്നതില്‍ യുകെയിലെ ഇന്ത്യന്‍ സമൂഹം ഏറെ സന്തോഷമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഈ ഇവന്റിന്റെ മുന്‍ പ്രസിഡന്റ് ക്ലാരി ഓ നെയിലിന് പകരക്കാരനായിട്ടാണ് ശര്‍മ അവരോധിക്കപ്പെട്ടിരിക്കുന്നത്. ബോറിസ് മന്ത്രിസഭയില്‍ ബിസിനസ്, എനര്‍ജി, ഇന്റസ്ട്രിയല്‍ സ്ട്രാറ്റജി എന്നിവയുടെ ചുമതലയാണ് ശര്‍മ വഹിക്കുന്നത്.

ശര്‍മയെ ബ്രിട്ടനിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വകുപ്പിന്റെ ചുമതല കൂടി ഏല്‍പ്പിച്ചതിനെ സ്വാഗതം ചെയ്ത് കൊണ്ട് ഗ്ലോബല്‍ ക്ലൈമറ്റ് ലീഡ് ഫോര്‍ ചാരിറ്റി ക്രിസ്റ്റിയന്‍ എയ്ഡായ കാറ്റ് ക്രാമര്‍ മുന്നോട്ട് വന്നിട്ടുണ്ട്.ഇത് നേരത്തെ ചെയ്യേണ്ടുന്ന കാര്യമായിരുന്നുവെന്നാണ് ക്രാമര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗൗരവത്തെക്കുറിച്ച് മറ്റ് രാജ്യങ്ങളെയും ബോധവല്‍ക്കരിക്കാന്‍ ശര്‍മയ്ക്ക് കെല്‍പുണ്ടെന്നും ക്രാമര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. യുകെയിലെ ഡികാര്‍പബണൈസേഷന്‍ പ്രക്രിയകള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ നിര്‍ദേശിക്കുന്നു.

52 കാരനായ ശര്‍മ ഇന്ത്യയിലാണ് ജനിച്ചതെങ്കിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലാണ് പഠിച്ച് വളര്‍ന്നത്. ഒരു അക്കൗണ്ടന്റായി പരിശീലനം നേടിയ ശര്‍മ 2010ല്‍ ടോറി എംപിയാകുന്നതിന് മുമ്പ് ബാങ്കിംഗ് രംഗത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ജൂലൈയില്‍ ബോറിസ് കാബിനറ്റില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് മിനിസ്റ്ററാകുന്നതിന് മുമ്പ് ശര്‍മ നിരവധി ജൂനിയര്‍ ഗവണ്‍മെന്റ് സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്നു.

ശര്‍മയെ നിര്‍ണായക സ്ഥാനത്ത് നിയമിച്ചതില്‍ എതിര്‍പ്പുകളും ഉയരുന്നുണ്ട്.ക്ലൈമറ്റ് എമര്‍ജന്‍സിക്കെതിരെ പാര്‍ലിമെന്റില്‍ 15 തവണ വോട്ട് ചെയ്തിരിക്കുന്ന ശര്‍മയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത് അനുചിതമാണെന്നാണ് ഗ്രീന്‍ പാര്‍ട്ടി എംപി കരോലിന്‍ ലൂക്കാസ് ആരോപിച്ചിരിക്കുന്നത്. നാം നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തെ വേണ്ടത്ര ഗൗരവത്തോടെ കാണാത്ത ശര്‍മയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത് ഇക്കാര്യത്തില്‍ യുകെയ്ക്കുള്ള ആത്മാര്‍ത്ഥത ചോദ്യം ചെയ്യാനിടയാക്കുമെന്നും ലൂക്കാസ് മുന്നറിയിപ്പേകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category