1 GBP = 93.00 INR                       

BREAKING NEWS

ബാങ്ക് അക്കൗണ്ടുകള്‍ സ്വിച്ച് ചെയ്താല്‍ കാഷ് ബാക്ക് ഓഫറുമായി പ്രമുഖ ബാങ്കുകള്‍; നിങ്ങളുടെ മോര്‍ട്ട്ഗേജ് ഈ ബാങ്കുകളില്‍ ആണെങ്കി ല്‍ പണി കിട്ടാതിരിക്കാന്‍ ചെയ്യേണ്ടത്

Britishmalayali
kz´wteJI³

നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ സ്വിച്ച് ചെയ്താല്‍ ആകര്‍ഷകമായ കാഷ്ബാക്ക് ഓഫറുകളുമായി നിരവധി ബാങ്കുകള്‍ മത്സരിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. എച്ച്എസ്ബിസി, ഫസ്റ്റ് ഡയറക്ട് എന്നീ ബാങ്കുകള്‍ക്കൊപ്പം നാറ്റ് വെസ്റ്റും ഇത്തരം ആകര്‍ഷകമായ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. കറന്റ് അക്കൗണ്ടുകള്‍ സ്വിച്ച് ചെയ്യുന്നവര്‍ക്ക് ആകര്‍ഷമായ കാഷ് ബോണസുകളാണ് ഇവ കസ്റ്റമര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത്തരം പ്രലോഭനങ്ങളില്‍ അകപ്പെട്ട് ബാങ്ക് മാറുന്നവര്‍ തങ്ങളുടെ മോര്‍ട്ട്ഗേജുകള്‍ സ്വിച്ച് ചെയ്യുന്ന ബാങ്കില്‍ ആണെങ്കില്‍ പണി കിട്ടാതിരിക്കാന്‍ ചില നിര്‍ണായകമായ കാര്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്.

അക്കൗണ്ട് സ്വിച്ച് ചെയ്യുന്നതിലൂടെ കരഗതമാകുന്ന അധിക പണം മിക്കവരുടെയും വാരാന്ത്യ ബഡ്ജറ്റില്‍ അല്ലെങ്കില്‍ സമ്പാദ്യത്തില്‍ മുതല്‍ക്കൂട്ടാകുമെന്നതില്‍ തര്‍ക്കമില്ലെങ്കിലും മോര്‍ട്ട്ഗേജുളളവര്‍ അക്കൗണ്ട് മാറ്റുമ്പോള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത് എക്സ്പീരിയനിലെ കണ്‍സ്യൂമര്‍ അഫയേര്‍സ് എക്സ്പര്‍ട്ടായ ജോണ്‍ വെബാണ്.  ബാങ്ക് അക്കൗണ്ട് സ്വിച്ച് ചെയ്യുന്നതിലൂടെ സാമ്പത്തിക നേട്ടമുണ്ടാവുമെങ്കിലും എന്നാല്‍ ഇത് ക്രെഡിറ്റ് സ്‌കോറില്‍ ഇടിവുണ്ടാകുമെന്നോര്‍ക്കുന്നത് നന്നായിരിക്കുമെന്നും ഇതിനെ തുടര്‍ന്നുള്ള മറ്റ് പ്രത്യാഘാതങ്ങള്‍ ഓര്‍ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

പ്രത്യേകിച്ച് മോര്‍ട്ട്ഗേജ് ഉള്ളവരെയാണിത് കൂടുതല്‍ ബാധിക്കുകയെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.ഇത്തരത്തില്‍ സ്വിച്ച് ചെയ്യുന്നതിലൂടെ ക്രെഡിറ്റ് സ്‌കോറില്‍ ആറ് മാസത്തോളം ഇടിവുണ്ടാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. അതായത് ഇത്തരത്തില്‍ അക്കൗണ്ട് സ്വിച്ച് ചെയ്യുന്നതിലൂടെ സമീപഭാവിയില്‍ നിങ്ങള്‍ മോര്‍ട്ട്ഗേജിന് ശ്രമിക്കുമ്പോള്‍ അതിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വെബ് പറയുന്നത്. അതിനാല്‍ പുതിയൊരു ബാങ്ക് അക്കൗണ്ടിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

അതായത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന്റെ നിലവിലെ അവസ്ഥ പരിശോധിക്കേണ്ടതാണെന്നര്‍ത്ഥം. നിങ്ങള്‍ മോര്‍ട്ട്ഗേജിന് അപേക്ഷിക്കുമ്പോള്‍ ലെന്‍ഡര്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നതാണ്. അപ്പോള്‍ അക്കൗണ്ട് സ്വിച്ച് ചെയ്തിനെ തുടര്‍ന്ന് ക്രെഡിറ്റ് സ്‌കോര്‍ താണ നിലയിലാണെങ്കില്‍ നിങ്ങള്‍ ക്രെഡിറ്റ് സ്‌കോറിനോട് അമിത വിധേയത്വം പുലര്‍ത്തുന്നയാളാണെന്ന് തിരിച്ചറിയുന്നത് മോര്‍ട്ട്ഗേജ് ലഭിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് വെബ് മുന്നറിയിപ്പേകുന്നത്.

നിങ്ങള്‍ ഇടക്കിടെ അക്കൗണ്ട് സ്വിച്ച് ചെയ്യുന്ന ആളാണെന്ന് ലെന്‍ഡര്‍ക്ക് മനസിലായാല്‍ കുറഞ്ഞ നിരക്കിലുള്ള മോര്‍ട്ട്ഗേജ് അല്ലെങ്കില്‍ മറ്റ് ലോണുകള്‍ തുടങ്ങിയവ ലഭിക്കുന്നതിനുള്ള സാധ്യത കുറയുമെന്നുറപ്പാണ്. അതിനാല്‍ നിലവിലെ പ്രലോഭനങ്ങളില്‍ മനസിടറി തിരക്ക് പിടിച്ച് അക്കൗണ്ട് സ്വിച്ച് ചെയ്യരുതെന്നും ഓരോരുത്തരുടെയും വ്യക്തിപരമായ സാഹചര്യങ്ങള്‍ ഏറ്റവും അനുകൂലമായ സമയത്ത് മാത്രം അക്കൗണ്ട് സ്വിച്ച് ചെയ്യണമെന്നുമാണ് വെബ് നിര്‍ദേശിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category