1 GBP = 93.00 INR                       

BREAKING NEWS

കാക്കേ കാക്കേ കൂടെവിടെ...കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ...! ബീഹാറില്‍ നിന്നെത്തി മലയാളമെഴുതി നൂറില്‍ നൂറ് മാര്‍ക്കും നേടി ചരിത്രം സൃഷ്ടിച്ച് ഇരുപത്തിയാറുകാരി; കൈക്കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷ എഴുതാനിരുന്നെങ്കിലും അവന്‍ കുസൃതി കാണിച്ചപ്പോള്‍ കുഞ്ഞിനെ അദ്ധ്യാപികയെ ഏല്‍പ്പിച്ചു; മറ്റു രണ്ടു മക്കള്‍ ബെഞ്ചില്‍ അടുത്തുതന്നെ ഇടംപിടിച്ചു; രണ്ടുമണിക്കൂര്‍ പരീക്ഷ കഴിഞ്ഞ് ഫലംവന്നപ്പോള്‍ റോമിയോയ്ക്ക് മലയാളത്തില്‍ നൂറില്‍ നൂറ്: ഇനി റോമിയോ മലയാളിയുടെ ചങ്ങാതി

Britishmalayali
kz´wteJI³

കൊല്ലം: വന്നു കണ്ടു കീഴടക്കി....ബീഹാറില്‍ നിന്നെത്തി തുല്യതാ പരീക്ഷയില്‍ നൂറില്‍ നൂറ് നേടി മലയാളത്തിന്റെ 'ചങ്ങാതി'യായി മാറുകയാണ് റോമി. മലയാളത്തെ കീഴടക്കിയ ബീഹാറുകാരി. ''കാക്കേ കാക്കേ കൂടെവിടെ...കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ...'' എന്ന് അഭിനന്ദിക്കാനെത്തുന്നവരോട് പാട്ടിലൂടെ ചോദിക്കുന്ന പരീക്ഷാ വിജയി.

ചങ്ങാതി പരീക്ഷയില്‍ നൂറില്‍ നൂറ് മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനത്തെത്തിയത് ബീഹാര്‍ കട്ടിഹാര്‍ സ്വദേശിനിയായ റോമിയയാണ്. ഭര്‍ത്താവ് സെയ്ഫുള്ള, മക്കളായ തമന്ന, മുഹമ്മദ് തൗഫീഖ് എന്നിവര്‍ക്കൊപ്പം ഉമയനല്ലൂര്‍ എസ്റ്റേറ്റ് റോഡിലെ വാടകവീട്ടിലിരുന്ന് ബിഹാര്‍ കട്ടിഹാര്‍ സ്വദേശിനി റോമിയ കാത്തൂണ്‍ പരീക്ഷാ വിജയം ആഘോഷിക്കുകയാണ്.

റോമിയാ കാത്തൂണ്‍ എന്ന 26 കാരി മലയാളം പഠിച്ച്, പരീക്ഷ എഴുതിയപ്പോള്‍ ഒരു തെറ്റ് പോലും ഉണ്ടായില്ല. കേരളാ സാക്ഷരാത മിഷന്‍ ജോലി തേടി കേരളത്തിലെത്തിയ തൊഴിലാളികള്‍ക്കായി നടത്തുന്ന ഭാഷാ പഠന പദ്ധതിയായ 'ചങ്ങാതി'യുടെ ഭാഗമായാണ് റോമിയായും ഭാഷ പഠിച്ചത്. സാക്ഷരതാ മിഷന്‍ നടത്തിയ പരീക്ഷയില്‍ 100ല്‍ 100 മാര്‍ക്കും നേടിയാണ് റോമിയാ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. നാല് മാസം പ്രായമുള്ള മകളെയും ഒപ്പമിരുത്തിയാണ് ഈ അമ്മ പരീക്ഷയെഴുതാനെത്തിയത്. ജനുവരി 19ന് നടന്ന പരീക്ഷയില്‍ കേരളത്തിലേക്ക് തൊഴില്‍ തേടി വന്ന 1,998 പേര്‍ പരീക്ഷയെഴുതി. സംസ്ഥാനത്തൊട്ടാകെയാണ് പരീക്ഷ നടത്തിയത്.

ഭര്‍ത്താവ് സെയ്ഫുള്ളയ്ക്കൊപ്പം ആറുവര്‍ഷംമുമ്പാണ് റോമിയ കേരളത്തിലെത്തിയത്. സാക്ഷര കേരളത്തില്‍ എത്തിയപ്പോള്‍ മലയാളം പഠിക്കണമെന്ന മോഹം വീണ്ടും സജീവമായി. ഭര്‍ത്താവും കൂടെ നിന്നു. ഇതോടെ പുസ്തകവുമായി വീണ്ടും സ്‌കൂളിലേക്ക്. കേരളത്തിലെത്തുമ്പോള്‍ മക്കളായ ഉമറുല്‍ ഫാറൂഖിനെയും മുഹമ്മദ് തൗസിഫിനെയും തൊട്ടടുത്തുള്ള വാഴപ്പള്ളി സ്‌കൂളില്‍ ചേര്‍ത്തു. ഇതോടെ ഭാഷാ പ്രശ്നും തുടങ്ങി. അദ്ധ്യാപകരുമായി സംസാരിക്കാന്‍ കഴിയുന്നില്ല. ഇതോതോടെയാണ് മലയാളം പഠിക്കാന്‍ തീരുമാനിച്ചത്.

സാക്ഷരതാപ്രവര്‍ത്തകരായ ഷീലജയും വിജയകുമാരിയും സഹായവുമായെത്തി. തുടര്‍ന്ന് ആഴ്ചകള്‍കൊണ്ടുള്ള പഠനം. ഭാഷയെ മനസ്സിലേക്ക് അടുപ്പിക്കാനുള്ള പഠനം. ഗര്‍ഭിണിയായിരുന്നപ്പോഴും പഠനത്തിന് അവധി കൊടുത്തില്ല. ഇപ്പോള്‍ മക്കളുടെ സ്‌കൂളിലെ അദ്ധ്യാപകരെല്ലാം കൂട്ടുകാരാണ്. ഡയറിയില്‍ അവര്‍ എഴുതി കൊടുത്തുവിടുന്ന പഠനപ്രവര്‍ത്തനങ്ങള്‍ നോക്കി മക്കളെ പഠിപ്പിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ട്. നാലുമാസം പ്രായമുള്ള തമന്നയെയും കൊണ്ട് ആശുപത്രിയില്‍ എത്തിയാല്‍ കൃത്യമായ രോഗവിവരങ്ങള്‍ പറഞ്ഞ് ചികിത്സിക്കാനും കഴിയുന്നുണ്ട്- റോമിയ സന്തോഷത്തോടെ പറയുന്നു.

മയ്യനാട് വെള്ളമണല്‍ സ്‌കൂളില്‍ റോമിയ അടക്കം 298 മറുനാട്ടുകാരാണ് സാക്ഷരതാമിഷന്റെ ചങ്ങാതി പരീക്ഷ എഴുതിയത്. റോമിയയായിരുന്നു ഏക വനിത. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല റോമിയയെ അഭിനന്ദിക്കാന്‍ എത്തിയിരുന്നു. തുടര്‍പഠനം എന്ന ആഗ്രഹമാണ് റോമിയയുടെ മനസ്സ് നിറയെ. ഉമയനല്ലൂര്‍ ജങ്ഷനില്‍ ജ്യൂസ് കട നടത്തുന്ന ഭര്‍ത്താവ് സെയ്ഫുള്ള എല്ലാസഹായവുമുണ്ട്.

കേരളത്തില്‍ തൊഴില്‍ തേടിയെത്തിയവരെ നാല് മാസം കൊണ്ട് മലയാള ഭാഷ പഠിപ്പിക്കുന്ന പദ്ധതിയാണ് 'ചങ്ങാതി' ഈ പദ്ധതി 2017 ല്‍ പെരുമ്പാവൂരിലാണ് തുടങ്ങിയത്. ഇതുവരെ 3,700 തൊഴിലാളികള്‍ മലയാളഭാഷ പഠിച്ച് പരീക്ഷ പാസായതായി സാക്ഷരതാ മിഷനെ അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതി ജയിക്കണമെന്നാണ് റോമിയായുടെ ആഗ്രഹം. 'ചങ്ങാതി' പദ്ധതിയുടെ പാഠപുസ്തകങ്ങള്‍ വളരെ സഹായകരമായിരുന്നു.

ദൈനംദിന ജീവിതത്തില്‍ മലയാളം പഠിച്ചത് വളരെ ഗുണം ചെയ്യുന്നുണ്ട്. മലയാളത്തില്‍ ആളുകളോട് സംസാരിക്കാന്‍ സാധിക്കുന്നുണ്ട്. പ്രത്യേകിച്ച്, മാര്‍ക്കറ്റിലും റയില്‍വേ സ്റ്റേഷനിലുമൊക്കെ പോകുമ്പോള്‍ മലയാളം പഠിച്ചത് വലിയ സഹായമാകുന്നുണ്ട്. മക്കളെ മലയാളം പഠിപ്പിക്കണമെന്നും റോമിയ പറഞ്ഞു. കേരളത്തില്‍ എത്തിയ തൊഴിലാളികളെ ക്ലാസിലെത്തിക്കാന്‍ ഒരു സംഘാടകയെപ്പോലെ പ്രവര്‍ത്തിക്കുകയായിരുന്നു റോമിയോ എന്ന് ഇന്‍സ്ട്രക്ടര്‍ ശ്രീലത പറഞ്ഞതായി ശ്രീകല ഫേസ്ബുക്കില്‍ എഴുതി.

കൈക്കുഞ്ഞും രണ്ടുകുട്ടികളുമായി പരീക്ഷാ ഹാളിലെത്തിയ ബീഹാറുകാരിയായ റോമിയോയാണ് ചരിത്രം രചിക്കുന്നത്. കൈക്കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷ എഴുതാനിരുന്നെങ്കിലും അവന്‍ കുസൃതി കാണിച്ചപ്പോള്‍ കുഞ്ഞിനെ അദ്ധ്യാപികയെ ഏല്‍പ്പിച്ചു. മറ്റു രണ്ടു മക്കള്‍ ബെഞ്ചില്‍ അടുത്തുതന്നെ ഇടംപിടിച്ചു. രണ്ടുമണിക്കൂര്‍ പരീക്ഷ കഴിഞ്ഞ് ഫലംവന്നപ്പോള്‍ റോമിയോയ്ക്ക് മലയാളത്തില്‍ നൂറില്‍ നൂറ്. പരീക്ഷ എഴുതിയവരില്‍ ഏറെയും ബംഗാളില്‍നിന്നുള്ളവരാണ്.

അസം, ബീഹാര്‍, ഒഡീഷ ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും എഴുതാനുണ്ടായിരുന്നു. 30 മാര്‍ക്കായിരുന്നു ജയിക്കാന്‍ വേണ്ടത്. പരീക്ഷ കഴിഞ്ഞപ്പോള്‍ ഭായിമാരെല്ലാം ഹാപ്പി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category