1 GBP = 93.00 INR                       

BREAKING NEWS

ഇപ്പോഴും തുടരുന്നത് ബ്രിട്ടീഷുകാരുടെ ഫയര്‍ ലൈന്‍; കാട്ടുതടി രക്ഷിക്കാനുള്ള പഴഞ്ചന്‍ രീതിയില്‍ മറക്കുന്നത് കാടിനെയാണ് രക്ഷിക്കേണ്ടതെന്ന യാഥാര്‍ത്ഥ്യം; തീ അണയ്ക്കാന്‍ വനപാലകരുടെ കൈയിലുള്ളത് നീളമുള്ള പൈപ്പിന്റെ അറ്റത്ത് റബ്ബര്‍വള്ളി പിടിപ്പിച്ചുള്ള സംവിധാനം; ഫയര്‍ ബീറ്റര്‍ ലഭ്യമല്ലെങ്കില്‍ മരങ്ങളുടെ ഇലയുള്ള കമ്പുകളൊടിച്ച് തീകെടുത്തണം; കാട്ടിലെ അഗ്‌നിയെ നേരിടുന്നവര്‍ക്ക് അഗ്‌നിശമനത്തില്‍ പരിശീലനവുമില്ല; കൊറ്റമ്പത്തൂരില്‍ കാട്ടുതീ ചര്‍ച്ചയാക്കുന്നത് വനംവകുപ്പിലെ അശാസ്ത്രീയതകളെ

Britishmalayali
kz´wteJI³

തൃശൂര്‍: ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഫയര്‍ലൈന്‍ നയം മാത്രമാണ് കാട്ടുതീ തടയാന്‍ ഇപ്പോഴും സ്വീകരിക്കുന്നത്. കാട്ടുതടി രക്ഷിക്കുക എന്നതു മാത്രമായിരുന്നു ബ്രിട്ടീഷ് നയം. കാട് രക്ഷിക്കുക എന്നത് നയമല്ലായിരുന്നു. 'ഫയര്‍ ലൈനുകള്‍' ഇടാനായി ലക്ഷങ്ങളാണ് ഓരോവര്‍ഷവും ചെലാവകുന്നത്. ഇതാണ് വച്ചര്‍മാരുടേയും ജീവനെടുക്കുന്നത്. പൊള്ളം കൊറ്റമ്പത്തൂരില്‍ കാട്ടുതീ തടയാന്‍ ശ്രമിക്കവേ മൂന്ന് വനംവകുപ്പ് വാച്ചര്‍മാര്‍ വെന്തുമരിച്ചത് അതിദാരുണമായാണ്.

വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബല്‍ വാച്ചറുമായ കെ.വി. ദിവാകരന്‍(43), താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്പ് എടവണ വളപ്പില്‍വീട്ടില്‍ എം.കെ. വേലായുധന്‍(55) താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ വി.എ. ശങ്കരന്‍ (46) എന്നിവരാണ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവന്‍ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരന്‍ ഞായറാഴ്ച രാത്രി 11 മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സി.ആര്‍. രഞ്ജിത്ത്(37) കാട്ടുതീയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. രഞ്ജിത്തിന്റെ നെറ്റിക്ക് ചെറുതായി പൊള്ളലേറ്റു.

കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ വനംവകുപ്പു ജീവനക്കാരുടെ ജീവന്‍ പൊലിഞ്ഞ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. 2 വര്‍ഷം മുന്‍പു വയനാട് പുല്‍പ്പള്ളി വന്യജീവി സങ്കേതത്തോടു ചേര്‍ന്നുണ്ടായ കാട്ടുതീയില്‍ ഗാര്‍ഡ് ബീജാപ്പൂര്‍ സ്വദേശി മുനിയപ്പ വെന്തുമരിച്ചിരുന്നു. 2 ഫയര്‍ വാച്ചര്‍മാര്‍ക്കും അന്നു ഗുരുതര പരുക്കേറ്റു. വനം കണ്‍സര്‍വേറ്ററുടെ ഔദ്യോഗിക വാഹനത്തിനു തീപിടിക്കുകയും ചെയ്തു.

കുളത്തൂപ്പുഴ വനത്തില്‍ തീയണയ്ക്കാന്‍ പോയ സംഘത്തിലെ വാച്ചര്‍ കുളത്തൂപ്പുഴ അടിപറമ്പു സ്വദേശി ഗംഗാധരനെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത് ഏതാനും വര്‍ഷം മുന്‍പാണ്. നെടുങ്കണ്ടത്ത് കാട്ടുതീ കെടുത്തുന്നതിനിടെ തമിഴ്നാട് വനംവകുപ്പിലെ വാച്ചര്‍ നമ്മാള്‍വാര്‍ പൊള്ളലേറ്റു മരിച്ചതും ഏതാനും വര്‍ഷം മുന്‍പാണ്. വനയാത്രയ്ക്കു പോയ 37 അംഗ സംഘത്തിലെ 5 സ്ത്രീകളടക്കം 8 പേര്‍ തമിഴ്നാട് കേരള അതിര്‍ത്തിയിലെ കൊരങ്ങിണിയില്‍ കാട്ടുതീയില്‍പ്പെട്ടു മരിച്ചത് കഴിഞ്ഞ വര്‍ഷമാണ്.

നീളമുള്ള പൈപ്പിന്റെ അറ്റത്ത് റബ്ബര്‍വള്ളി പിടിപ്പിച്ചുള്ള സംവിധാനമാണ് തീകെടുത്താന്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് കൊടുത്തിട്ടുള്ളത്. ആറടി നീളമുള്ള ഇരുമ്പ് പൈപ്പിന്റെ അറ്റത്ത് മൂന്നിഞ്ച് വീതിയില്‍ കീറിയ റബ്ബര്‍ ഷീറ്റ് പിടിപ്പിച്ചാണിത് ഉണ്ടാക്കിയിരിക്കുന്നത്. ചെറിയ തീയുണ്ടായാല്‍ തല്ലിക്കെടുത്താം എന്നതൊഴിച്ചാല്‍ ഇതുകൊണ്ട് പ്രയോജനമില്ല. ഫയര്‍ ബീറ്റര്‍ എന്നാണ് ഇതിന്റെ പേര്. ഫയര്‍ ബീറ്റര്‍ ലഭ്യമല്ലെങ്കില്‍ മരങ്ങളുടെ ഇലയുള്ള കമ്പുകളൊടിച്ച് തീകെടുത്തും. തീ ആളികത്തിയാല്‍ ഒന്നും ചെയ്യാനാകില്ല. അപരിഷ്‌കൃതവും അശാസ്ത്രീയവുമായ സംവിധാനമാണിത്. വെള്ളം നിറച്ച ബാഗും അതില്‍നിന്ന് പമ്പ് ചെയ്ത് ചീറ്റിക്കാവുന്നതുമായ സംവിധാനം ഈയിടെ ഓസ്‌ട്രേലിയയില്‍ കാട്ടുതീ ഉണ്ടായപ്പോള്‍ ഉപയോഗിച്ചിരുന്നു. വണ്ടിയെത്താത്തതും വെള്ളം ഇല്ലാത്തതുമായ സ്ഥലത്ത് ഇത് ഒരാള്‍ക്ക് തോളില്‍ തൂക്കി കഴിവതും വേഗം എത്താന്‍ സാധിക്കുന്ന സംവിധാനമാണ്. ജീവനക്കാര്‍ക്ക് തീ അണയ്ക്കുന്നതില്‍ പ്രത്യേക പരിശീലനവും ആര്‍ക്കും ഇല്ല.

സാഹചര്യങ്ങള്‍ മനസ്സിലാക്കി സ്വയം ജീവനക്കാര്‍ ഒരു സാധ്യത കണ്ടെത്തി തീ അണയ്ക്കുന്നു. അഗ്‌നിശമനം എന്നത് അവിടെ പാഠ്യവിഷയമേ അല്ല. തീ അണയ്ക്കാന്‍ കാട്ടിനുള്ളിലേക്കെത്താനുള്ള മൂന്ന് വാഹനങ്ങള്‍ വകുപ്പ് വാങ്ങിയെങ്കിലും അത് കൃത്യമായി ഉപയോഗിക്കുന്നുമില്ല. കാട്ടുതീയില്‍ ഏറിയപങ്കും തനിയെ ഉണ്ടാകുന്നതല്ല. പലതും മനുഷ്യസൃഷ്ടിയാണ്. വേനലില്‍ ഉണങ്ങിയ പുല്ലുകള്‍ക്ക് തീയിടുന്നു. പിന്നെ തിരിഞ്ഞുനോക്കില്ല. അത് പടര്‍ന്ന് വലിയ കാട്ടുതീയായി മാറുന്നു. ഇത് പലപ്പോഴും കെടുത്താന്‍ അസാധ്യമാണ്. അടിക്കാടിനു തീപിടിക്കുന്നതാണ് കാട്ടിലെ തീ അപകടകരമാക്കുന്നത്. ഉണങ്ങിയ പുല്ലുകളില്‍ അതിവേഗത്തില്‍ പടരുന്നതിനാല്‍ തീയണയ്ക്കുക ഏറെ ശ്രമകരമാണ്. അടിക്കാടിന് തീപിടിക്കുന്നത് മണ്ണിനെ ദുര്‍ബലമാക്കുകയും ഈ ഭാഗങ്ങളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടാവുകയും ചെയ്യുന്നു. പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ പല പ്രദേശങ്ങളിലും അതിനുമുമ്പേ കാട്ടുതീ നാശം വിതച്ചിടമായിരിക്കും.

കൊറ്റമ്പത്തൂര്‍ വനത്തില്‍ 3 പേരുടെ ജീവനെടുത്തിട്ടും ഏക്കര്‍ കണക്കിനു ഭൂമി തിന്നൊടുക്കിയിട്ടും അണയാതെ തീ പടരുകയാണ്. 3 ദിവസമായി കാടിനെ വിഴുങ്ങുന്ന തീ ഒരുപരിധി വരെ നിയന്ത്രിക്കാന്‍ വനംവകുപ്പ് ജീവനക്കാര്‍ക്കു കഴിഞ്ഞെങ്കിലും പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. ജനവാസമേഖലയായ പള്ളിക്കര മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് അഗ്നിരക്ഷാസേനയും ജനപ്രതിനിധികളും. രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന സേനാംഗങ്ങള്‍ പുകയും ചൂടും മൂലം വലയുന്നു. ചെറുതുരുത്തി പൊലീസ് സ്റ്റേഷനില്‍ നിന്നെത്തിയ ജയരാജിന് അസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വനംവകുപ്പിന്റെ ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങളും അഗ്നിരക്ഷാസേനയും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മധ്യമേഖല സിസിഎഫ് ദീപക് മിശ്ര, ഡിഎഫ്ഒമാരായ എ. രഞ്ജന്‍, എസ്.വി. വിനോദ്, ത്യാഗരാജന്‍, നരേന്ദ്രബാബു, സെന്‍ട്രല്‍ സര്‍ക്കിള്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് സുര്‍ജിത്, വടക്കാഞ്ചേരി റേഞ്ച് ഓഫിസര്‍ ഡല്‍ട്ടോ എല്‍ മറോക്കി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. തൃശൂരിലെ അഗ്‌നി രക്ഷാസേനയ്ക്കു പുറമേ ഷൊര്‍ണൂരില്‍ നിന്നുള്ള സംഘവും എത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category