1 GBP = 93.00 INR                       

BREAKING NEWS

തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കോഴിക്കോടെത്തിയ കെ. സുരേന്ദ്രന് ഉജ്ജ്വല സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍: എതിരേറ്റത് ജയ് വിളിച്ചും പൂക്കള്‍ വിതറിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ; സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് യുവമോര്‍ച്ചയുടെ അധ്യക്ഷനായതോടെ; ശബരിമല യുവതീ പ്രവേശനത്തിനെതിരായുള്ള പ്രതിഷേധത്തില്‍ 22 ദിവസം ജയില്‍വാസം; തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടി സജ്ജമാവുന്ന സാഹചര്യത്തില്‍ ബിജെപിയുടെ പുതിയ അധ്യക്ഷന്‍ എത്തുമ്പോള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റായി കെ.സുരേന്ദ്രനെ തിരഞ്ഞെടുത്ത വിവരമറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ വന്‍ ആവേശത്തിലായിരുന്നെങ്കിലും ഉള്ളിയേരി ദാസന്‍ എന്‍ജിനീയറിങ് കോളജിനു സമീപത്തെ കുന്നുമ്മല്‍ വീട്ടില്‍ അമിത വലിയ ആഹ്ലാദപ്രകടനങ്ങളൊന്നും ഉണ്ടായില്ല. പക്ഷെ. കുന്നുമ്മല്‍ വീട്ടില്‍ ഇന്നലെയും പതിവുകള്‍ക്ക് മാറ്റമില്ലായിരുന്നു. കെ. സുരേന്ദ്രന്‍ എന്ന ഈ വീടിന്റെ ഗൃഹനാഥനാണ് ബിജെപിയെ കേരളത്തില്‍ നയിക്കുക.

ഈ പ്രഖ്യാപനത്തിന്റെ അലയൊലികളൊന്നും കുന്നുമ്മല്‍ വീടിനെ ബാധിച്ചിട്ടില്ല താനും. നാട്ടിലെ സുരേന്ദ്രന്റെ സഹപ്രവര്‍ത്തകര്‍ ആവേശത്തോടെ എത്തിയപ്പോഴാണ് വീട് തിരക്കിലേക്കും ആഘോഷത്തിമര്‍പ്പിലേക്കും കടന്നതും. ചാനല്‍ വാര്‍ത്തയിലൂടെ ഭാര്യ ഷീബ ഭര്‍ത്താവിന്റെ സ്ഥാനകയറ്റത്തെ കുറിച്ച് അറിയുന്നതും. എന്നാല്‍ വീട്ടില്‍ എത്തിയ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിലാണ് ലഡു വിതരണം ചെയ്തതും. സംഘടനാ പ്രവര്‍ത്തനത്തിനായാലും എത്ര തിരക്കിലാണെങ്കിലും കുടുംബത്തിനായി കെ. സുരേന്ദ്രന്‍ സാധാരണ കുടുംബനാഥനായി മാറുമെന്ന് ഷീബ പറയുന്നു.

വീട്ടുപറമ്പിലെ കൃഷിയെയും തൊഴുത്തിലെ പശുക്കളേയും പരിചരിക്കുന്ന നാട്ടിന്‍പുറത്തെ കുടുംബനാഥന്റെ പതിവുകളിലേക്ക് സുരേന്ദ്രന്റെ തിരക്കുകള്‍ മാറും. അതുപോലെ എത്ര തിരക്കുണ്ടായാലും അധികം ദിവസം വീട്ട് വിട്ട് നില്‍ക്കില്ലെന്ന് ഭാര്യ ഷീബ പറയുന്നു. വീട്ടില്‍ ഇല്ലാത്ത ദിവസങ്ങളിലാണെങ്കില്‍ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കും. ലാന്റ് ഫോണാണ് വീട്ടില്‍ ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ തവണ വീട്ടിലേക്ക് വിളിക്കും അതാണ് പതിവ്. തെരഞ്ഞെടുപ്പ് കാലമൊഴിച്ചാല്‍ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട സമയത്താണ് കൂടുതല്‍ ദിവസം വീട്ടില്‍ നിന്ന് വിട്ടുനിന്നത്. ആ സമയങ്ങളില്‍ കുറച്ചു വിഷമം തോന്നിയിരുന്നു. എന്നാല്‍ സുരേന്ദ്രന്റെ സഹപ്രവര്‍ത്തകര്‍ പകര്‍ന്നുതന്ന ആത്മവിശ്വാസവും കേരളത്തിലൊട്ടാകെയുള്ള അയ്യപ്പഭക്തര്‍ നല്‍കിയ സ്നേഹപ്രകടനവും കണ്ടപ്പോള്‍ മനസിലെ വേദന അകന്നതായി ഷീബ വ്യക്തമാക്കുന്നു.

പത്തനംതിട്ട തെരെഞ്ഞടുപ്പ് പ്രചാരണ സമയത്താണ് സുരേന്ദ്രനെ ജനങ്ങള്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ഏറെ ആഴത്തില്‍ മനസിലായത്. വീട്ടുകാര്‍ക്ക് നഷ്ടപ്പെടുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് ആ സമയം ഉപയോഗപ്പെടുന്നുവെന്ന തിരിച്ചറിവ് ഏറെ സന്തോഷകരമായിരുന്നു. നാടൊന്നാകെ സുരേന്ദ്രനൊപ്പമുണ്ടെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അതെല്ലാം. കാസര്‍കോട് തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് തോറ്റപ്പോള്‍ തനിക്ക് വിഷമം തോന്നിയിരുന്നു. എന്നാല്‍ അതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നാണ് സുരേന്ദ്രന്‍ പറയാറെന്ന് ഭാര്യ ഷീബ പറയുന്നു.

ഷീബയും മകള്‍ ഗായത്രിയും സുരേന്ദ്രന്റെ സഹോദരിമാരും ഷീബയുടെ അച്ഛന്‍ കണാരനുമാണ് ഇന്നലെ വീട്ടിലുണ്ടായിരുന്നത്. മകന്‍ കെ.എസ്. ഹരികൃഷ്ണന്‍ വീട്ടിലുണ്ടായിരുന്നില്ല. പത്തനംതിട്ടയിലായിരുന്ന സുരേന്ദ്രനെ വാര്‍ത്തയറിഞ്ഞയുടന്‍ ഷീബ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സുരേന്ദ്രന്‍ തിരിച്ചു വിളിക്കുമ്പോഴേയ്ക്കും പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരും അവിടെയെത്തി. പ്രവര്‍ത്തകരുടെ നിര്‍ബന്ധം കാരണം മധുരം വിതരണം ചെയ്യുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റായാലും കുന്നുമ്മല്‍ വീട്ടിലെത്തിയാല്‍ അദ്ദേഹം സാധാരണ കുടുംബനാഥനാവുമെന്ന് ഷീബ പറഞ്ഞുവെക്കുന്നു. സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയത് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍. നാട്ടിലെത്തുന്ന പാര്‍ട്ടി വന്‍സ്വീകരണം നല്‍കാനാണ് ആലോചിക്കുന്നത്.

ഇത് ആഘോഷിക്കേണ്ട സന്തോഷമാണെന്ന് സന്തോഷകരമായ നിമിഷങ്ങളാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വികെ സജീവനും പറഞ്ഞു. കെ.സുരേന്ദ്രന്‍ സംഘടനയെ സംസ്ഥാനതലത്തില്‍ മുന്നില്‍നിന്നു നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം സ്വന്തം ജില്ലയായ കോഴിക്കോടിന് പ്രത്യേക പരിഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജീവന്‍ പറഞ്ഞു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണു ഡല്‍ഹിയില്‍ കെ സുരേന്ദ്രന്റെ അധ്യക്ഷ പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. പാര്‍ട്ടിയെ ശക്തമായി മുന്നോട്ടു നയിക്കുമെന്നും അവസരം ഫലപ്രദമായി വിനിയോഗിക്കുമെന്നും ഏല്‍പ്പിച്ച ദൗത്യം കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. പി.എസ്.ശ്രീധരന്‍പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ച ശേഷം മാസങ്ങളായി ഒഴിഞ്ഞുകിടന്ന അധ്യക്ഷ പദവിയിലേക്കാണു സുരേന്ദ്രന്‍ എത്തുന്നതെന്ന് ഏറെ പ്രത്യേകതയും ഉണ്ട്.

1970 മാര്‍ച്ച് 10ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി ജനനം. ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ സുരേന്ദ്രന്‍ എബിവിപിയിലൂടെയാണു രാഷ്ട്രീയ പ്രവേശം നടത്തിയത്. യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു. കോവളം കൊട്ടാരം, കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ്, ടോട്ടല്‍ ഫോര്‍ യു, മലബാര്‍ സിമന്റ്സ്, സോളര്‍ തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ചു.

യുവമോര്‍ച്ചയില്‍നിന്നു ബിജെപിയിലെത്തിയ അദ്ദേഹം ലോക്സഭയിലേക്കു കാസര്‍കോട് മണ്ഡലത്തില്‍നിന്ന് രണ്ടു തവണയും നിയമസഭയിലേക്കു മഞ്ചേശ്വരത്തുനിന്നു രണ്ടു തവണയും മത്സരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണു പരാജയപ്പെട്ടത്. ശബരിമല യുവതീ പ്രവേശനത്തിനെതിരായുള്ള പ്രതിഷേധത്തില്‍ 22 ദിവസം ജയില്‍വാസമനുഷ്ഠിച്ചിരുന്നു സുരേന്ദ്രന്‍. ഇത് ഒരു വിഭാഗം വിശ്വാസികളില്‍ വലിയ സ്വാധീനമുണ്ടാക്കി.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംത്തിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ചു. ആറുമാസത്തിന് ശേഷം കോന്നിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 40,000 ഓളം വോട്ട് നേടിയ സുരേന്ദ്രന്‍ കേരളരാഷ്ട്രീയത്തിലെ തന്റെ സ്ഥാനം ഉറപ്പിച്ചു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടി സജ്ജമാവുന്ന സാഹചര്യത്തില്‍ കൂടിയാണ് മികച്ച സംഘാടകന്‍ കൂടിയായ സുരേന്ദ്രന്‍, പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദത്തിലേക്ക് നിയുക്തനാവുന്നത് എന്നതും ശ്രദ്ധേയമാണ്. ഭാര്യ: ഷീബ, മകന്‍ ഹരികൃഷ്ണന്‍ ബിടെക് ബിരുദധാരിയാണ്. മകള്‍ ഗായത്രി പ്ലസ്ടുവിന് പഠിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category