1 GBP = 100.50 INR                       

BREAKING NEWS

ദുബായ് ഭരണാധികാരി ഷേയ്ഖ് മുഹമ്മദിനൊപ്പം അതിസുന്ദരിയായ ഇവാന്‍ക ട്രംപ്; യുഎഇയിലെയും സൗദിയിലെയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പുകഴ്ത്തി ട്രംപിന്റെ മകള്‍; ഇവാന്‍കയുടെ വാക്കുകള്‍ അസത്യമെന്ന് ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍; തലമുണ്ടണിയാതെയുള്ള അമേരിക്കന്‍ സുന്ദരിയുടെ നടത്തവും ചര്‍ച്ചയാവുന്നു

Britishmalayali
kz´wteJI³

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സൗദി അറേബ്യയും യുഎഇയും നടത്തുന്ന നിര്‍ണായകമായ പരിഷ്‌കരണങ്ങളെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍ക രംഗത്തെത്തി. ദുബായില്‍ വച്ച് നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെയാണ് ഇവാന്‍ക യുഎസിന്റെ പ്രധാനപ്പെട്ട സഖ്യകക്ഷികളായ യുഎഇയെയും സൗദിയെയും ഇത്തരത്തില്‍ വാഴ്ത്തിയിരിക്കുന്നത്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ദുബായ് ഭരണാധികാരി ഷേയ്ഖ് മുഹമ്മദിനൊപ്പം അതിസുന്ദരിയായിട്ടാണ് ഇവാന്‍ക എത്തിച്ചേര്‍ന്നിരുന്നത്.

യുഎഇയിലെയും സൗദിയിലെയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ മതിമറന്ന് പുകഴ്ത്തുകയാണ് ട്രംപിന്റെ മകള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സൗദിയിലും യുഎഇയിലും സ്ത്രീകളുടെ സ്ഥിതി യഥാര്‍ത്ഥത്തില്‍ മഹാ കഷ്ടമാണെന്നും അതിനാല്‍ ഇവാന്‍കയുടെ വാക്കുകള്‍ അസത്യമെന്നും ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ രംഗത്തെത്തിയിട്ടുമുണ്ട്. ദുബായ് സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ സുന്ദരിയുടെ  തലമുണ്ടണിയാത്ത നടപടിയും നടത്തവും ചര്‍ച്ചയാവുന്നുണ്ട്.ദുബായിലെ പേര്‍ഷ്യന്‍ ഗള്‍ഫ് തീരത്തുള്ള ആഢംബര റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന രണ്ട് ദിവസത്തെ ഗ്ലോബല്‍ വിമണ്‍സ് ഫോറത്തില്‍ ഇന്നലെയാണ് ഇവാന്‍ക സൗദിയെയും യുഎഇയെയും പ്രശംസിച്ച് പ്രസംഗിച്ച് കസറിയിരിക്കുന്നത്.

സൗദി , യുഎഇ അടക്കമുള്ള നിരവധി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള സംരംഭകരും പ്രാദേശിക നേതാക്കളും ഇവാന്‍കയുടെ പ്രസംഗം കേള്‍ക്കാന്‍ സദസ്യരായുണ്ടായിരുന്നു.എവിടെയാണോ സ്ത്രീകള്‍ക്ക് വിജയത്തിനായി സ്വാതന്ത്ര്യം അനുവദിക്കുന്നത് അവിടങ്ങളിലെ കുടുംബങ്ങള്‍ പുഷ്ടിപ്പെടുമെന്നും സമൂഹം സമൃദ്ധമാകുമെന്നും രാജ്യങ്ങള്‍ ശക്തമാകുമെന്നും നമുക്കറിയാവുന്ന കാര്യമാണെന്ന് ഇവാന്‍ക തന്റെ പ്രസംഗത്തില്‍ സദസ്യരെ ഓര്‍മിപ്പിച്ചിരുന്നു.വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സൗദി സമീപകാലത്ത് വരുത്തിയ പരിഷ്‌കാരങ്ങളെ പുകഴ്ത്താന്‍ ഇവാന്‍ അമിതമായ ആവേശമാണ് പ്രകടിപ്പിച്ചത്.

എന്നാല്‍ സൗദിയില്‍ വനിതകളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന ആക്ടിവിസ്റ്റുകള്‍, കാംപയിനര്‍മാര്‍, തുടങ്ങിയവര്‍ തടവിലാക്കപ്പെടുകയോ വിചാരണക്കായി നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യുന്ന വേളയില്‍ ഇത്തരം സ്തുതിപാടലിന് അടിസ്ഥാനമില്ലെന്ന് ആരോപിച്ചാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ഇവാന്‍കയ്ക്കെതിരെ ഇപ്പോള്‍ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പുരുഷ ബന്ധുവിന്റെ സമ്മതമില്ലാതെ സൗദിയിലെ സ്ത്രീക്ക് വിദേശത്തേക്ക് പോകാന്‍ പാസ്പോര്‍ട്ട് നേടാന്‍ അനുവദിച്ച് കൊണ്ടുള്ള സമീപകാലത്തെ നിയമ ഇളവിനെ ഇവാന്‍ക വാനോളം പുകഴത്തിയിരുന്നു.

സൗദിയില്‍ വനിതള്‍ക്ക് കാറോടിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 2018ല്‍ സൗദി കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നീക്കം ചെയ്തതിനെയും ഇവാന്‍ക ഈ ദുബായ് കോണ്‍ഫറന്‍സില്‍ വച്ച് പുകഴ്ത്തിയിരുന്നു.മറ്റ് മിഡില് ഈസ്റ്റ് രാജ്യങ്ങളില്‍ വനിതകളുടെ അവകാശ സംരക്ഷണത്തിനായി വരുത്തിയ പരിഷ്‌കാരങ്ങളെയും ഇവാന്‍ക ഈ അവസരത്തില്‍ പ്രശംസിച്ചിരുന്നു. ഉദാഹരണമായി ജോലി സ്ഥലത്തെ ലിംഗവിവേചനത്തിനെതിരെ ബഹറിന്‍ കൊണ്ടു വന്ന പുതിയ നിയമത്തെ ഇവാന്‍ക എടുത്ത് കാട്ടിയിട്ടുണ്ട്.

രാത്രിയില്‍ സ്ത്രീകള്‍ ജോലി ചെയ്യരുതെന്ന നിയമപരമായ നിരോധനം ജോര്‍ദാന്‍ സമീപകാലത്ത് റദ്ദാക്കിയതും ഇവാന്‍കയുടെ പ്രശംസക്ക് പാത്രമായിട്ടുണ്ട്. ഭൂമിയുടെ മേല്‍ സ്ത്രീകള്‍ക്കുള്ള അവകാശം വര്‍ധിപ്പിക്കാന്‍ മൊറോക്കോ തീരുമാനിച്ചതിനെയും ട്രംപ് പുത്രി സ്തുതിച്ചിരിക്കുന്നു. ഗാര്‍ഹിക പീഡനത്തിനെതിരെ ടുണീഷ്യ കൊണ്ടു വന്ന നിയമങ്ങളും ഇവാന്‍ക ഈ അവസരത്തില്‍ എടുത്ത് കാട്ടിയിരിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ തലമറച്ച് സഞ്ചരിക്കണമെന്ന മിക്ക ഗള്‍ഫ് രാജ്യങ്ങളിലെയും നിയമം ലംഘിച്ച് ഇവാന്‍ക ദുബായിലൂടെ വിലസിയത് മുസ്ലീം മാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനാത്മകമായ ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നു. അബുദാബിയിലെ പ്രശസ്തമായ ഷെയ്ഖ് സയിദ് ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ മാത്രമാണ് ഇവാന്‍ക ശിരോവസ്ത്രം ധരിച്ചിരുന്നത്. ഇതിന് പുറമെ ഫാഷന്‍ തുളുമ്പുന്ന ഇവാന്‍കയുടെ നടത്തത്തെക്കുറിച്ചും ചര്‍ച്ച കൊഴുത്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category