1 GBP = 92.00INR                       

BREAKING NEWS

മുടി പഴയതു പോലെ നീട്ടി വളര്‍ത്താം; പ്രതിഫലമായി 24 ലക്ഷം മതി; 40 ലക്ഷത്തില്‍ തരാനുള്ള 16 കിട്ടിയില്ലെങ്കിലും കുഴപ്പമില്ല; എങ്ങനെ എങ്കിലും സിനിമ പൂര്‍ത്തിയായാല്‍ മതി... ലേലു അല്ലു... ലേലു അല്ലു.. ലേലു അല്ലു: ഒടുവില്‍ നിര്‍മ്മാതാവിന് മുമ്പില്‍ മുട്ടു മടക്കി ഷെയ്ന്‍ നിഗം; വെയില്‍ സിനിമയുമായി സഹകരിക്കാമെന്ന് കാട്ടി ജോബി ജോര്‍ജിന് നായക നടന്റെ കത്ത്; ബൈക്കുമായി സെറ്റുവിട്ട് പോയ യുവ നടന്‍ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒത്തുതീര്‍പ്പിന്; ഇനി നിര്‍ണായകം നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിലപാട്

Britishmalayali
kz´wteJI³

കൊച്ചി: വെയില്‍ സിനിമ വിവാദം കെട്ടൊഴിയാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറായി വീണ്ടും ഷെയിന്‍ നിഗം. വെയില്‍ സിനിമ പൂര്‍ത്തിയാക്കാന് സന്നദ്ധത അറിയിച്ച് ഷെയെിന്‍ നിഗം രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബദ്ധിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു. നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് താന്‍ അഭിനയിക്കാന്‍ തയ്യാറാണെന്നാണ് ജോബി ജോര്‍ജിന് കത്തയച്ചത്. ശേഷിക്കുന്ന തുക തനിക്ക് വേണ്ടെന്നും ഷെയിന്‍ കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തിയ ശേഷം ആലോചിക്കാമെന്നാണ് സംഭവത്തില്‍ ജോബി ജോര്‍ജ് പ്രതികരിച്ചിരിക്കുന്നത്.

46 ലക്ഷം രൂപയാണ് മുന്‍പ് ഷെയിന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല് ചില്ലി കാശ് പോലും നല്‍കില്ലെന്നായിരുന്നു നിര്‍മ്മാതാക്കളുടെ തീരുമാനം. വെയില്‍ സിനിമാ സെറ്റിലുണ്ടായ അസ്വാഭിവിക സംഭവങ്ങളുടെ പേരില്‍ ഭീമമായ നഷ്ടം തങ്ങള്‍ക്ക് ഉണ്ടായെന്ന് കാട്ടിയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തുകയും തുടര്‍ന്ന് ഷെയിന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നത്. എന്നാല്‍ പ്രശ്നങ്ങള്‍ക്ക് ശേഷം നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നെങ്കിലും ഈ ചര്‍ച്ച വേണ്ടത്ര സമവായത്തിലെത്തിയിരുന്നില്ല.

വെയില്‍ സിനിമയുമായി തയ്യാറാക്കിയ ചിത്രത്തിന്റെ ഷൂട്ടിങ് കരാര്‍ ലംഘിച്ചെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ഷെയിന്റെ മാതാവിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ പ്രശ്നം രമ്യതയിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും അവിടേയും പ്രശ്നം അവസാനിച്ചില്ല.

ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചുവെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചിരുന്നു. അതേസമയം സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരെ ഷെയ്ന്‍ നിഗം രംഗത്ത് എത്തിയിരുന്നു. ശരത് മേനോനെ സൂക്ഷിക്കണം എന്നായിരുന്നു ഷെയ്ന്‍ നിഗം പറഞ്ഞത്. വെയില്‍ സിനിമ ഗെറ്റപ്പില്‍ നിന്ന് മാറിയിരുന്നു. മുടി മുറിച്ചതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുകയായിരുന്നു. വെയില്‍ സിനിമയുടെ വിവാദമായി മാറിയത് ഷെയിന്‍ മുടിവെട്ടിയതായിരുന്നു. കുര്‍ബാനി സിനിമയുടെ ഷൂട്ടിംഗിനിടെ ഷെയിന്‍ പ്രശ്‌നമുണ്ടാക്കിയ വെളിപ്പെടുത്തലാണ് ശബ്ദരേഖയുടെ രൂപത്തില്‍ പുറത്തുവന്നിരിക്കുന്നു. വെയില്‍ വിവാദത്തില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിനെതിരെ നിലകൊണ്ട നിര്‍മ്മാതാവാണ് മഹാസുസൈബര്‍. കുര്‍ബാനി സിനിമയിലെ പ്രതിസദ്ധിയും ഇതിനിടയില്‍ ചര്‍ച്ചയായി കടന്നെത്തിയിരുന്നു.

താരസംഘടനായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയുമായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇരുവരെയും ചര്‍ച്ചയ്ക്ക് വിളിക്കുകയും വെയിലിലെ പ്രശ്നങ്ങള്‍ ആദ്യഘട്ടത്തില്‍ ഒത്തുതീര്‍പ്പിലേക്കും എത്തിച്ചിരുന്നു. ഷെയ്ന്‍ നിഗം വീണ്ടും വെയില്‍ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയത്. എന്നാല്‍ ഷെയ്ന്‍ നിഗവും സംവിധായകന്‍ ശരത് മേനോനും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ത്തത് വീണ്ടും പ്രശ്നം ഉലച്ചു. താരസംഘടനയായ അമ്മ ഇടപെട്ടതോടെ പ്രശ്നത്തില്‍ അയവ് വരികയായിരുന്നു. മൂന്ന് കോടിയാണ് ജോബി ജോര്‍ജ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് താരസംഘടന വ്യക്തമാക്കിയിരുന്നത്. നിര്‍മ്മാതാക്കളുമായി തംരസംഘടന നടത്തിയ ധാരണ പ്രകാരം ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിന്‍ പൂര്‍ത്തീകരിച്ച് നല്‍കിയിരുന്നു. കഴിഞ്ഞ ക്രിസതുമസിനോട് അടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും രമ്യതയിലെത്തിയിരുന്നില്ല. ഇതിനിടയില്‍ ക്രിസതുമസ് റിലീസായി എത്തിയ വലിയ പെരുന്നാള്‍ എന്ന സിനിമ പ്രതീക്ഷിച്ച വിജയവും കൈവരിച്ചില്ല.

ഷെയിന്‍ നിഗമുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ വധഭീഷണി മുഴക്കിയെന്ന ആരോപണം നിഷേധിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് നടത്തിയ പ്രതികരണവും വിവാദമായിരുന്നു. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ലെന്നും തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായതെന്നും ജോബി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഷെയിന്‍ ആദ്യം ചിത്രത്തിന് പ്രതിഫലമായി 30 ലക്ഷം രൂപ ചോദിച്ചെന്നും പിന്നെ അത് 40 ലക്ഷമാക്കിയെന്നും ലോണ്‍ എടുത്താണ് താന്‍ സിനിമയ്ക്ക് കാശിറക്കിയതെന്നും ജോബി പ്രതികരിച്ചിരുന്നത്.

'മൂന്ന് വര്‍ഷമായി സാമ്പത്തികമായി പ്രതിസന്ധിയിലാണ്. വെയില്‍ സിനിമയ്ക്കു വേണ്ടി ഇപ്പോള്‍ തന്നെ 4 കോടി 82 ലക്ഷം മുടക്കി കഴിഞ്ഞു. ലോണ്‍ എടുത്താണ് സിനിമയ്ക്കു വേണ്ടി പൈസ ഇറക്കിയത്. ഈ രീതിയില്‍ ഇനി ചിത്രം മുന്നോട്ടുപോയാല്‍ സാമ്പത്തികമായി ബാധിക്കും. അതുകൊണ്ടാണ് ഈ ചിത്രത്തിലെ നായകനോട് കൂടുതല്‍ സമയം ഈ പടവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടത്.'

'സിനിമ തുടങ്ങുന്ന സമയത്ത് 30 ലക്ഷം രൂപ പ്രതിഫലം വേണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ കുറച്ച് അഭിനയിച്ച ശേഷം 40 ലക്ഷമാണ് ചോദിച്ചത്. 30 ലക്ഷം രൂപ ഇപ്പോള്‍ കൈപ്പറ്റി കഴിഞ്ഞു. പക്ഷേ പടം പൂര്‍ത്തിയാക്കി തന്നിട്ടില്ല. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നായകനെ അറിയിച്ചിരുന്നു.' -ജോബി പ്രതികരിച്ചത്.

ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് പോയത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് മാങ്കുളത്താണ് നടക്കുന്നു. ഈ രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഞാന്‍ വരുന്നത്. വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി.

ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണെന്നും തന്നോടും, കുര്‍ബാനിയുടെ നിര്‍മ്മാതാവിനോടും വളരെ മോശമായ ഭാഷയിലാണ് ജോബി പെരുമാറിയതെന്നും ഷെയിന്‍ പ്രതികരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category