1 GBP = 93.00 INR                       

BREAKING NEWS

കുഞ്ഞിച്ചുണ്ടിന് മേല്‍ കട്ടി മീശയും തലയില്‍ ആം ആദ്മിയുടെ തൊപ്പിയും; കെജ്രിവാള്‍ മോഡല്‍ മഫ്ളറണിഞ്ഞ് മുദ്രാവാക്യം വിളിയുമായി സദസ്സിനെ കയ്യിലെടുത്ത് 'ബേബി മഫ്ളര്‍മാന്‍': രാംലീലാ മൈതാനിയില്‍ താരമായത് കുഞ്ഞ് കെജ്രിവാള്‍ തന്നെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെജ്രിവാളിന്റെ വന്‍ വിജയത്തിന് പിന്നാലെ ഉയര്‍ന്ന് കേട്ട പേരാണ് കുഞ്ഞ് കെജ്രിവാളിന്റേത്. ഒരു പക്ഷെ കെജ്രിവാളിനെ പോലെ തന്നെ അവന്‍ ഡല്‍ഹിക്കാര്‍ക്കിടയില്‍ പ്രശസ്തനാവുകയും ചെയ്തു. 'ബേബി മഫ്ളര്‍മാന്‍' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായ കുഞ്ഞ് കെജ്രിവാളിനെ അറിയാത്തവര്‍ ഇന്ന് ഇന്ത്യയില്‍ തന്നെ കുറവായിരിക്കും. ഒന്നര വയസ്സുകാരന്‍ അവ്യാന് അത്ര വലിയ പ്രശസ്തിയാണ് ഡല്‍ഹിയിലെ കെജ്രിവാളിന്റെ വിജയത്തിന് പിന്നാലെ ലഭിച്ചത്.

കെജ്രിവാളിനെ അനുകരിച്ച് അതേ വേഷവും കടിടി മീശയുമായി വിജയാഘോഷങ്ങളില്‍ പങ്കെടുത്ത കുഞ്ഞ് കെജ്രിവാള്‍ ഇന്നലെ നടന്ന അരവിന്ദ് കേജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും താരമായി. രാംലീല മൈതാനിയില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും ഒന്നര വയസ്സുകാരന്‍ ആവ്യാന്‍ ടോമര്‍ പ്രത്യക്ഷപ്പെട്ടത് കെജ്രിവാളിന്റെ വേഷപ്പകര്‍ച്ചയില്‍ തന്നെയായിരുന്നു.

കേജ്രിവാളിനെപ്പോലെ കണ്ണടയും മഫ്ളറും ധരിച്ച് ആം ആദ്മിയുടെ തൊപ്പിയും ധരിച്ചാണ് കുഞ്ഞ് ആവ്യാന്റെ ഇന്നത്തെയും രംഗപ്രവേശം. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എഎപിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് കുഞ്ഞ് കേജ്രിവാള്‍ എത്തിയത്. കേജ്രിവാളിനൊപ്പം തന്നെ താരമായി മാറിയ ആവ്യാനൊപ്പം ഫോട്ടോ എടുക്കാന്‍ നിയമസഭാ അംഗങ്ങള്‍ ഉള്‍പ്പെടെ ക്യൂവിലായിരുന്നു. ഭഗവന്ത് മന്‍, സഞ്ജയ് സിങ് എന്നിവര്‍ ആവ്യാനൊപ്പം ഫോട്ടോ എടുത്തപ്പോള്‍ രാഘവ് ഛദ്ദ ബേബി മഫ്ളറിനൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്യുകയും ചെയ്തു.

'കേജ്രിവാളിനെപ്പോലെ ആവ്യാന്‍ വേഷം ധരിച്ചതിനു പിന്നില്‍ അവന്റെ അമ്മ തന്നെയാണ്. ഈ പ്രായത്തില്‍ അവന് അദ്ദേഹത്തിന്റെ വേഷം മാത്രമേ പകര്‍ത്താന്‍ കഴിയൂ. എന്നാല്‍ വളര്‍ന്നു വരുമ്പോള്‍ കേജ്രിവാളിനെപ്പോലെ സത്യസന്ധനും കഠിനാധ്വാനിയുമായ ഒരാളാക്കി അവനെ മാറ്റാന്‍ ഞങ്ങള്‍ ശ്രമിക്കും. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നയങ്ങളും ഇഷ്ടമാണ് ' ആവ്യാന്റെ അച്ഛന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായതാണ് കുഞ്ഞ് ആവ്യാന്‍. തലയില്‍ ആം ആദ്മിയുടെ തൊപ്പി വച്ച് കുഞ്ഞിച്ചുണ്ടിനു മുകളില്‍ കട്ടിമീശ വരച്ച് ആവേശത്തിലായിരുന്നു കേജ്രിവാളിന്റെ കുരുന്ന് ആരാധകന്‍. എഎപി പ്രവര്‍ത്തകര്‍ക്കൊപ്പവും കേജ്രിവാളിന്റെ വീടിനു മുന്നിലും എത്തി മുദ്രാവാക്യം വിളിച്ചു കുഞ്ഞ് ആവ്യാന്‍.

തലസ്ഥാന നഗരിയില്‍ നടക്കുന്ന ആഘോഷത്തില്‍ പങ്കുചേരാന്‍ പാര്‍ട്ടി പ്രവര്‍ത്തകനായ അച്ഛന്റെ തോളിലേറി എത്തിയതായിരുന്നു ആവ്യാന്‍. തോളത്തിരുന്ന് കേജ്രിവാളിന് ക്യൂട്ടായി ജയ്യും വിളിക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് കുരുന്നിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category