1 GBP = 92.00INR                       

BREAKING NEWS

സൈന്യത്തിലെ സ്ത്രീ പുരുഷ വിവേചനത്തില്‍ വാളെടുത്ത് സുപ്രീംകോടതി; സൈന്യത്തിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍ പദവികള്‍ നല്‍കണം; പുരുഷന്മാര്‍ക്ക് നല്‍കുന്ന പദവികള്‍ വനിതകള്‍ക്കും നല്‍കാന്‍ തയ്യാറാകണമെന്ന് സുപ്രീം കോടതി ഉത്തരവ്; വനിതാ ഉദ്യോഗസ്ഥര്‍ക്ക് യൂണിറ്റ് മേധാവിയാകാമെന്ന നിര്‍ദ്ദേശം ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ശരിവച്ച്; സര്‍ക്കാരിന്റെ മന: സ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്നും കോടതിയുടെ വിമര്‍ശനം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സൈന്യത്തിലെ സ്ത്രീ പുരുഷ വിവേചനത്തില്‍ കേന്ദ്രത്തിന് മറുപടി നല്‍കി സുപ്രീംകോടതി. സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് യൂണിറ്റ് മേധാവികളാകാമെന്ന ഡല്‍ഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി രംഗത്തെത്തിയിരിക്കുന്നത്. പുരുഷന്മാര്‍ക്ക് നല്‍കുന്ന പദവികള്‍ വനിതകള്‍ക്കും നല്‍കാന്‍ തയാറാകണമെന്നും സേവന-വേതന വ്യവസ്ഥകളില്‍ വനിതകളോട് വിവേചനം പാടില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

നാവികസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍ പദവികള്‍ നല്‍കാന്‍ 2010-ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പ്രതിരോധമന്ത്രാലയം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി.ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അജയ് രസ്‌തോഗി എന്നിവരടങ്ങിയബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സൈന്യത്തില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും അവരുടെ സര്‍വീസ് കാലയളവ് പരിഗണിക്കാതെ സ്ഥിരം കമ്മീഷന്‍ പദവിനല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം.സ്ത്രീകളുട ശാരീരിക സവിശേഷതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ എതിര്‍പ്പിനെ കോടതി നിരാകരിച്ചു. സര്‍ക്കാരിന്റെ മനഃസ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്നും കോടതി പറഞ്ഞു.സൈന്യത്തിലെ സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത്അവരെയും സൈന്യത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.കഴിഞ്ഞാഴ്ച ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും സുപ്രീംകോടകി അഭിപ്രായം പറഞ്ഞിരുന്നു. പ്രാപ്തിയുള്ള വനിതാ ഉദ്യോഗാര്‍ത്ഥികളെ വനിതാ കമാന്റ്ന്റായി നിയമിക്കുന്നത് സംബന്ധിച്ച ഹര്‍ജിലാണ് സുപ്രിം കോടതി അഭിപ്രായം രേഖപ്പെടുത്തിയത്.

സൈന്യത്തിന്റെ ഉയര്‍ന്ന പദവിയില്‍ സ്ത്രീകളെ നിയമിക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.സൈന്യത്തിലെ സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അവരെയും സൈന്യത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ സൈന്യത്തിനകത്ത് വനിതകളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് പ്രത്യേക സംവിധാനങ്ങളില്ല. സ്ത്രീകളുടെ ശാരീരിക സവിശേഷതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ എതിര്‍പ്പിനെയും കോടതി നിരാകരിച്ചു. സര്‍ക്കാരിന്റെ മനഃസ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്നും കോടതി പറഞ്ഞു.

സൈന്യത്തില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും അവരുടെ സര്‍വീസ് കാലയളവ് പരിഗണിക്കാതെ സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നേരത്തെ, നാവികസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍ പദവികള്‍ നല്‍കാന്‍ 2010-ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദരത്തിന്റെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ചരിത്രപരമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category