1 GBP = 93.00 INR                       

BREAKING NEWS

മസൂദ് അസറിനേയും കുടുംബത്തേയും കാണാനില്ലെന്ന് പാക്കിസ്ഥാന്‍; റാവല്‍പിണ്ടിയില്‍നിന്ന് വെറും പത്തുകിലോമീറ്റര്‍ അകലെ ഐഎസ്എയുടെ സംരക്ഷണത്തില്‍ ഉണ്ടെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍; മുംബൈ ആക്രമണത്തിലെ ആ സൂത്രധാരന്‍ സക്കിയൂര്‍ റഹ്മാന്‍ ലഖ്വി ബര്‍മയില്‍ ഐഎസ്‌ഐ സംരക്ഷണയിലാണെന്ന് ഇന്ത്യ; പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനും ജെയ്ഷെ തലവനുമായ കൊടുംഭീകരനെ ചൊല്ലി വീണ്ടും ഇന്ത്യാ-പാക്ക് പോര്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ജയ്‌ഷേ മുഹമ്മദ് തലവനും പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനുമായ മസുദ് അസറിന് എല്ലാവിധ പിന്തുണയും കൊടുത്ത് ഒളിപ്പിച്ച് താമസിപ്പിച്ചതിന്‌ശേഷം ഒന്നും അറിയാത്തപോലെ കളിക്കുന്ന പാക്കിസ്ഥാനെ നിശിതമായി വിമര്‍ശിച്ച് ഇന്ത്യ. മസൂദ് അസറിനെയും കുടുംബത്തെയും കാണാനില്ലെന്ന പാക്കിസ്ഥാന്‍ നിലപാട് തെറ്റാണെന്നാണ് ഇന്ത്യ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. മസൂദ് അസറിനെ പിടികൂടാന്‍ നടപടിയെടുക്കണമെന്ന് ഫിനാല്‍ഷ്യല്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സിന്റെ നിര്‍ദ്ദേശത്തിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പാക്കിസ്ഥാന്‍ മറുപടിനല്‍കിയപ്പോഴാണ് ഇന്ത്യയുടെ പ്രസ്താവന.

പാക്ക് സര്‍ക്കാര്‍ പിടികൂടിയില്ലെങ്കില്‍ മസൂദ് അസര്‍ ഇപ്പോള്‍ കഴിയുന്ന സ്ഥലം ഇന്റലിജന്‍സിന്റെ സഹായത്തോടെ പറഞ്ഞുതരാമെന്നും ഇന്തന്‍ പ്രതിനിധികള്‍ പറഞ്ഞു. റാവല്‍പിണ്ടിയില്‍നിന്ന് വെറും പത്തുകിലോമീറ്റര്‍ അകലെ ചക്‌സസാദില്‍ ഐഎസ്എയുടെ സംരക്ഷണത്തിലാണ് മസുദ് എന്ന് ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രമണത്തിലെ ആസൂത്രകന്‍ സക്കിയൂര്‍ റഹ്മാന്‍ ലഖ്വിയും ബര്‍മയിലെ ടൗണില്‍ ഐഎസ്‌ഐ സുരക്ഷയിലാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ദീര്‍ഘനാളത്തെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇയാളെ ഐക്യരാഷ്ട്ര രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഇന്ത്യക്കൊപ്പം ലോകരാഷ്ട്രങ്ങള്‍ മഹാഭൂരിപക്ഷവും അണിനിരന്നതോടെ മസൂദ് അസറിനെ എക്കാലവും പിന്തുണച്ചിരുന്ന ചൈന പിന്മാറുകയായിരുന്നു.

ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകനായ ഭീകരനേതാവ് മസൂദ് അസറിനേയും കുടുംബത്തേയും കാണാനില്ല എന്നാണ് ഏറ്റവും ഒടുവിലായി പാക്കിസ്ഥാന്‍ പറയുന്നത്. അന്താരാഷ്ട്ര ഭീകരവാദ ഫണ്ടിങ് നിരീക്ഷണം നടത്തുന്ന എഫ് എ ടി എഫിനോടാണ് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്) പാക് അധികൃതര്‍ ഇക്കാര്യം പറഞ്ഞത്. അസദിനെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ 1267 കമ്മിറ്റി കഴിഞ്ഞ മെയ് ഒന്നിന് ഭീകരപട്ടികയില്‍ പെടുത്തിയിരുന്നു. 16 യുഎന്‍ ഡെസിഗ്നേറ്റഡ് ടെററിസ്റ്റുകളാണ് പാക്കിസ്ഥാനിലുള്ളതെന്നും ഇതില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും പാക്ക് ഗവണ്‍മെന്റ് പറയുന്നു. സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വിലക്കുകളും യാത്രാവിലക്കുകളും നീക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ലഷ്‌കര്‍ ഇ തയിബ തലവന്‍ ഹാഫിസ് സയീദ്, ലഷ്‌കറിന് സാമ്പത്തികസഹായം നല്‍കുന്ന അംഗങ്ങള്‍ ഹാജി മുഹമ്മദ് അഷ്‌റഫ്, സഫര്‍ ഇഖ്ബാല്‍, ഹാഫിസ് അബ്ദുള്‍ സലാം ഭൂട്ടാവി, യഹ്യ മുഹമ്മദ് മുജാഹിദ്, ആരിഫ് ഖാസ്മാനി, അല്‍ ക്വയ്ദ ഫിനാന്‍ഷ്യര്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് ഇവര്‍. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ യുഎന്‍ ലിസ്റ്റ് ചെയ്ത 5500 ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തതായി പാക്കിസഥാന്‍ അറിയിച്ചു. അതേസമയം ജോലി ചെയ്യാന്‍ അനുമതിയുണ്ട്. ഭീകരര്‍ പണം നല്‍കുന്ന 222 ടെററിസ്റ്റ് ഫിനാന്‍ഷ്യര്‍മാരെ പിടികൂടിയതായി പാക്കിസ്ഥാന്‍ അവകാശപ്പെടന്നു. ഇതില്‍ ഭൂരിഭാഗം പേരും ജയിലിലാണ്. ചൈന അധ്യക്ഷത വഹിക്കുന്ന എഫ് എ ടി എഫ് പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നടപടികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഭീകരര്‍ക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച് യുഎന്‍ അന്വേഷിച്ചപ്പോളാണ് മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ല എന്ന് പാക്കിസ്ഥാന്‍ അറിയിച്ചത്. അസ്ഹറിനെതിരെ എന്തുകൊണ്ട് ടെറര്‍ ഫിനാന്‍സിങ് സംബന്ധിച്ച് അന്വേഷണം നടത്തിയില്ല എന്ന് വിശദീകരിക്കാന്‍ പാക്കിസഥാന് കഴിഞ്ഞിട്ടില്ല. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാകി ഉര്‍ റഹ്മാന്‍ ലാഖ്വിക്കും ഹഖാനി നേതൃത്വത്തിനുമെതിരെയും ഇത്തരത്തില്‍ അന്വേഷണമുണ്ടായിട്ടില്ല. ജയ്ഷ് ഇ മുഹമ്മദിന്റെ 38 ഡിസ്ട്രിക്ട് കമാന്‍ഡര്‍മാരേയും വിവിധ ഭീകര ഗ്രൂപ്പുകളേയും അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാന്‍ പറയുന്നു. ഫെബ്രുവരി 12ന് ഹാഫിസ് സയിദിനെ ലാഹോര്‍ കോടതി ഭീകരഫണ്ടിങ് കേസില്‍ അഞ്ചര വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു.

എഫ് എ ടി എഫ് നിര്‍ദ്ദേശിച്ച 27 ഭീകരവിരുദ്ധ നടപടികളില്‍ 14 എണ്ണം നടപ്പാക്കിയതായി പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. 2018 ജൂണില്‍ എഫ് എ ടി എഫ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ പെടുത്തുകയും 2019 ഒക്ടോബറിനകം പൂര്‍ത്തീകരിക്കാനായി ഒരു ആക്ഷന്‍ പ്ലാന്‍ നല്‍കുകയും ചെയ്തിരുന്നു. ഉത്തരകൊറിയയും ഇറാനും ഉള്‍പ്പെട്ട ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഭീഷണി പാക്കിസ്ഥാന്‍ നേരിട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category