1 GBP = 93.00 INR                       

BREAKING NEWS

ബെന്നി കൊള്ളിയില്‍ പ്രസിഡന്റ്, ജിമ്മി തോമസ് സെക്രട്ടറി; താള മേളങ്ങളുമായി ലണ്ടന്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ വാ ര്‍ഷികവും ക്രിസ്മസ് ആഘോഷവും

Britishmalayali
സാജന്‍

ഹാര്‍ലോയില്‍ വെച്ച് നടത്തിയ എല്‍കെസിഎയുടെ ക്രിസ്മസ് ആഘോഷവും വാര്‍ഷിക പൊതുയോഗവും രാവിലെ 10 മണിക്ക് ഫാ: ജോഷി കൂട്ടുങ്കലിന്റെ  കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ആരംഭിച്ചു. തുടര്‍ന്ന് യൂണിറ്റ് അടിസ്ഥാനത്തില്‍ നടത്തിയ ചന്തം ചാര്‍ത്തല്‍ മല്‍സരം ക്‌നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു. യുകെകെസിഎ ഭാരവാഹികള്‍ പങ്കെടുത്ത പബ്ലിക് മീറ്റിംഗ് പ്രസിഡന്റ് മാത്യു വില്ലൂത്തറയുടെ അധ്യക്ഷതയില്‍ കൂടുകയും ജോയിന്‍ സെക്രട്ടറി റെനി ഇല്ലിക്കാട്ടില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടും ട്രഷറര്‍ ജോര്‍ജ് കാഞ്ഞിരത്തിങ്കല്‍ അവതരിപ്പിച്ച കണക്കുകളും പാസ്സാക്കിയതിനെ തുടര്‍ന്നു ഫാദര്‍ ജോഷി കൂട്ടുങ്കല്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

യുകെകെസിഎ പ്രസിഡന്റ് തോമസ് ജോണ്‍ വാരിക്കാട്ട്, സെക്രട്ടറി ജിജി വരിക്കാശ്ശേരി, ട്രഷറര്‍ മാത്യു പുളിക്കതൊട്ടി, വനിതാ പ്രതിനിധി ലിസി ടോമി, കെ സി വൈ എല്‍ പ്രസിഡന്റ് മനീഷ് മാത്യു, കിഷോര്‍ ബേബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചും യുകെകെസിഎ ജോയിന്‍ സെക്രട്ടറി ലുബി വെള്ളാപ്പളളിയില്‍, ജോയിന്‍ ട്രഷറര്‍ എബി കുടിലില്‍, ഹാര്‍ലോ യൂണിറ്റ് പ്രസിഡന്റ് ജോബി കരിയാറ്റുപുഴ എന്നിവര്‍ പങ്കെടുത്ത മീറ്റിംഗില്‍ സെക്രട്ടറി സാജന്‍ പടിക്കമ്യാലില്‍ സ്വാഗതവും ജോബി ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ലെസ്ലി അജു ചേത്തലില്‍ അവതാരകയായി എത്തിയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ വളരെ ആസ്വാദ്യകരമായിരുന്നു. 

25 വര്‍ഷത്തില്‍ മേല്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച കുടുംബങ്ങളെ വേദിയില്‍ ആദരിക്കുകയുണ്ടായി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത രണ്ട് വര്‍ഷക്കാലം സംഘടനയെ നയിക്കുവാനായി കമ്മറ്റിയേയും തെരഞ്ഞെടുത്തു.
President: Benny Kolliyil
Vice. President: Bibin Simon Machanickal
Secretary: Jimmy Thomas klacky
Jt Secretary: Reny Mathew Illikattil
Treasurer: Savi Ulahannan
Jt. Treasurer: Sam Simon pallattumadathil
Advisors: Mathew Villoothara
               : Sajan Mathew Padickamalil
Auditor: Francis Simon Machanickal

പരിപാടികളുടെ വിജയത്തിനായി മാത്യു വില്ലുത്തറ, സാജന്‍ പടിക്കമ്യാലില്‍, ജോര്‍ജ് കാഞ്ഞിരത്തിങ്കല്‍, മിനി സൈമണ്‍ റെനി ഇല്ലിക്കാട്ടില്‍, ജോബി ജോസഫ് ചരളയില്‍, മധു മാത്യു പുല്ലാട്ട് കാലായില്‍, ഫ്രാന്‍സിസ് സൈമണ്‍ മച്ചാനിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇതില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category