1 GBP = 92.00INR                       

BREAKING NEWS

ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങി ഇമിഗ്രേഷന്‍ ഡെസ്‌കിലെത്തിയപ്പോള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പെരുമാറിയത് വളരെ ദേഷ്യത്തോടെ; ഇന്ത്യയ്ക്ക് ആകെ നാണക്കേടായി ബ്രിട്ടീഷ് എംപിക്ക് വിസ നിഷേധിച്ച സംഭവം; ദെബ്ബി എബ്രഹാംസിനെ അധിക്ഷേപിച്ചതില്‍ ബ്രിട്ടനിലും പ്രതിഷേധം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: 'എല്ലാവരുടെയും ഒപ്പം ഞാന്‍ ഇമിഗ്രേഷന്‍ ഡെസ്‌കില്‍ ഹാജരായി. അധികൃതര്‍ എന്റെ ഫോട്ടോ എടുക്കുകയും തന്നെ നോക്കി തലയാട്ടുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ ഉദ്യോഗസ്ഥന്‍ എന്റെ വിസ നിഷേധിച്ചു എന്ന് പറയുകയും പാസ്‌പോര്‍ട്ടുമായി 10 മിനിട്ട് നേരത്തേക്ക് അപ്രത്യക്ഷനാവുകയും ചെയ്തു. പിന്നീട് തിരിച്ചു വന്ന ഇദ്ദേഹം വളരെ ദേഷ്യത്തോടെ പെരുമാറുകയും ഒപ്പം ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ പെരുമാറരുതെന്ന് ഞാനയാളോട് പറഞ്ഞു,'- ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ബ്രിട്ടീഷ് എംപി ദെബ്ബി എബ്രഹാംസിന് നേരെ നടന്ന അധിക്ഷേപത്തെ കുറിച്ച് അവര്‍ ട്വിര്ററില്‍ കുറിച്ചതാണ് ഇങ്ങനെ. എന്നും അതിഥി ദേവോ ഭവ എന്ന നിലപാട് സ്വീകരിക്കുന്ന ഇന്ത്യയ്ക്ക് മൊത്തത്തില്‍ നാണക്കേട് ഉണ്ടാക്കിയിരിക്കയാണ് ലേബര്‍ പാര്‍ട്ടി എംപിക്ക് വിസ നിഷേധിച്ച് തിരിച്ചയച്ച സംഭവം. സംഭവത്തില്‍ ബ്രിട്ടനില്‍ കടുത്ത രോഷമാണ് ഉടലെടുത്തിരിക്കുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ശക്തായായ വിമര്‍ശകയായിരുന്നു ബ്രിട്ടീഷ് എംപി ദെബ്ബി. ബ്രിട്ടനിലെ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ കശ്മീരിന്റെ ചെയര്‍പേഴ്‌സണ്‍ ആണ് ദെബ്ബി എബ്രഹാംസ്. ഒരു ക്രിമിനലിനോട് പെരുമാറുന്നത് പോലെയാണ് തന്നോട് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്നാണ് ദെബ്ബി പ്രതികരിച്ചത്. എബ്രഹാംസിന്റെ വിസ സ്വീകാര്യമല്ല എന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ 2020 ഒക്ടോബര്‍ വരെ കാലാവധിയുള്ളതാണ് ഇവരുടെ ഇ-വിസയെന്നാണ് അധികൃതരുടെ വിശദീകരണം എങ്കിലും അത് തൃപ്തികരമായിട്ടില്ല.

സംഭവത്തില്‍ കടുത്ത അമര്‍ഷത്തോടയാണ് എംപി ട്വീറ്റു ചെയ്തത്. 'സാമൂഹ്യ നീതിയും മനുഷ്യാവകാശവും ഉറപ്പു വരുത്താന്‍ വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തിലെത്തിയത്. അനീതിയും അധികാര ദുര്‍വിനിയോഗവും കണ്ടില്ലെന്ന് നടിച്ചാല്‍ എന്റെ സര്‍ക്കാരിനെയും മറ്റു സര്‍ക്കാരിനെയും ചോദ്യം ചെയ്യുന്നത് ഞാന്‍ തുടരും,' ദെബ്ബി ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലുള്ള തന്റെ കുടുംബാംഗങ്ങളെ കാണാന്‍ എത്തിയതായിരുന്നു എബ്രഹാംസ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിക്കെതിരെ ദെബ്ബി എബ്രഹാംസ് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് അറിയിച്ച് യു.കെയിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് ഇവര്‍ കത്തയച്ചിരുന്നു.

വിമാനത്താവളത്തില്‍ വെച്ച് വിസ നിഷേധിക്കപ്പെട്ടെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്ന് സഹായി ഹര്‍പ്രീത് ഉപല്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു. ദുബായിയില്‍ നിന്ന് രാവിലെ ഒമ്പതിനാണ് ഇരുവരും ഡല്‍ഹിയിലെത്തിയത്. വിസക്ക് ഒക്ടോബര്‍ 20വരെ കാലാവധിയുണ്ടെന്നും എന്നാല്‍, കാരണമൊന്നും കാണിക്കാതെ വിസ നിഷേധിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. 2011 മുതല്‍ ഇവര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിയാണ്. എന്തുകൊണ്ടാണ് വിസ നിഷേധിച്ചതെന്ന് അറിയില്ല. വിസ ഓണ്‍ അറൈവലിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കൃത്യമായ മറുപടിയില്ലെന്നും ഡെബ്ബി പറഞ്ഞു. എന്നെ തിരികെ ബ്രിട്ടനിലേക്ക് അയക്കുന്നതിന് കാത്തിരിക്കുകയാണ്. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നേതാവാണ് ദെബ്ബി എബ്രഹാം. ജനവിശ്വാസത്തെ വഞ്ചിച്ചുവെന്ന് ഇന്ത്യയെ അറിയിക്കാന്‍ അവര്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ നടപടി ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്നതാണെന്നായിരുന്നു അവരുടെ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ 20 ലധികം വിദേശ നയതന്ത്രജ്ഞരെ കശ്മീര്‍ സന്ദര്‍ശിക്കാനായി മോദി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അടുത്ത സംഘം ആറു മാസത്തിനകം കാശ്മീരിലെത്താനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദു സര്‍ക്കാറിന്റെ നടപടിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം വിമര്‍ശനങ്ങളുടെ പേരിലാണ് ദെബ്ബി എബ്രഹാമിന് വിസ വിഷേധിച്ചിരിക്കുന്നത്. അതേസമയം കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഏറ്റിരുന്നു. ഇന്ത്യക്കാര്‍ കൂട്ടത്തോടെ ലേബറിനെ കയ്യൊഴിയുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പില്‍ കാണാന്‍ സാധിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category