1 GBP = 93.50 INR                       

BREAKING NEWS

തമിഴ് സംസാരിച്ച സ്ത്രീയും പുരുഷനും പൂജാ സാധനങ്ങള്‍ എന്നു പറഞ്ഞ് തോട്ടിലേക്ക് വലിച്ചെറിഞ്ഞത് ഒരു പുരുഷന്റെ മൃതദേഹം; സംശയം തോന്നിയ പ്രദേശവാസികള്‍ ചാക്ക് പരിശോധിച്ചപ്പോള്‍ കണ്ടത് കൈയും കാലുകളും തലയും അറ്റ നിലയിലുള്ള മൃതദേഹം: കൊലയാളികളെ തേടി പൊലീസ്

Britishmalayali
kz´wteJI³

കുമളി: കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടില്‍ കമ്പത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേരളത്തിന്റെ അതിര്‍ത്തി മേഖലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഞായര്‍ രാത്രി 10 മണിയോടെ കമ്പം - ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്.

തമിഴ് സംസാരിച്ച സ്ത്രീയും പുരുഷനുമാണ് മൃതദേഹം തോട്ടില്‍ കൊണ്ടു വന്ന് ഉപേക്ഷിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 9 ന് ശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി മൃതദേഹം വലിച്ചെറിഞ്ഞതായാണ് ചൂണ്ടയിട്ടിരുന്നവര്‍ പറഞ്ഞത്. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പൂജ നടത്തിയതിനു ശേഷം മിച്ചമുള്ള പൂജാ സാധനങ്ങള്‍ കളയാനെത്തിയതാണ് എന്നു മറുപടി നല്‍കി. മൃതദേഹം തോട്ടില്‍ എറിഞ്ഞ ഉടന്‍ ഇവര്‍ മടങ്ങി.

എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. കൈയും കാലുകളും തലയുമറ്റ നിലയില്‍ പുരുഷന്റെ മൃതദേഹമാണ് ചാക്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. 25 നും 30 നും ഇടയില്‍ പ്രായമുള്ള മൃതദേഹമാണ് ഇതെന്നാണ് പൊലീസ് നിഗമനം.

അതേസമയം മൃതദേഹം ഉപേക്ഷിച്ചവരെ ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ അവിടെ മുന്‍പ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ചൂണ്ടയിട്ടവര്‍ പറഞ്ഞു. മൃതദേഹം കളയാനായി മാത്രം ദൂരെ എവിടെ നിന്നോ എത്തിയവരാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ട്. രാവിലെ പൊലീസ് നായ അടക്കം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല. കേസിന്റെ അന്വേഷണത്തിനായി നാലു പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category