1 GBP = 93.50 INR                       

BREAKING NEWS

റോസ്മല കാണാന്‍ പോകുന്നതിനിടയില്‍ കാട്ടുപോത്ത് ഓടിച്ച യുവാവ് 17 മണിക്കൂറിന് ശേഷം തിരികെ എത്തി; കൊടും കാറ്റില്‍ അകപ്പെട്ടു പോയ സുമേഷ് നാട്ടിലെത്തിയത് കാട്ടില്‍ കണ്ട കേബിള്‍ ലൈന്‍ പിന്തുടര്‍ന്ന്: ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കഴിയേണ്ടി വന്ന ഭീതിതമായ അനുഭവം പങ്കുവെച്ച് യുവാവ്

Britishmalayali
kz´wteJI³

തെന്മല: റോസ്മല കാണാന്‍ പോകുന്നതിനിടയില്‍ കാട്ടുപോത്ത് ഓടിച്ചതിനെ തുടര്‍ന്ന് കാട്ടില്‍ അകപ്പെട്ടുപോയ യുവാവ് 17 മണിക്കൂറിനുശേഷം തിരികെയെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശി കൊച്ചുപാറയില്‍ സുമേഷാ(21)ണ് ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കഴിച്ചു കൂട്ടിയ ശേഷം സുരക്ഷിതമായി തിരികെ എത്തിയത്. ഞായറാഴ്ച റോസ്മല കാണാന്‍ ബന്ധു അജേഷിനൊപ്പം ആര്യങ്കാവിലെത്തിയതായിരുന്നു അജേഷ്. മൂത്രമൊഴിക്കാന്‍ ബൈക്കില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കാട്ട് പോത്ത് ഓടിച്ചതിനെ തുടര്‍ന്ന് രാജാക്കൂപ്പ് ഭാഗത്ത് വെച്ച് വഴിതെറ്റി കാട്ടിലകപ്പെടുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഏഴരയോടെയാണ് സുമേഷ് കാട്ടില്‍നിന്ന് സാഹസികമായി രക്ഷപ്പെട്ട് പുറത്തെത്തിയത്.

മൂത്രമൊഴിച്ച ശേഷം സമീപത്തെ തോടിനു മറുകരയില്‍ക്കണ്ട ഇടവഴിയിലൂടെ കുറച്ചു മുന്നോട്ടു നടന്നു. ഇതിനിടയില്‍ ഒരുകൂട്ടം കാട്ടുപോത്തുകളുടെ മുുന്നില്‍ ചെന്ന് പെട്ടത്. കാട്ടു പോത്തുകളെ കണ്ടതും ഭയന്ന് എങ്ങോട്ടാണെന്നില്ലാതെ ഓടി. ഇതിനിടയില്‍ കാട്ടില്‍ ചെന്നു പെട്ടു. ഇതോടെ എങ്ങോട്ടാണ് പോകേണ്ടതെന്ന് നിശ്ചയമില്ലാതായി. ഫോണില്‍ റോഡില്‍ നില്‍ക്കുന്ന അജേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ഇല്ലായിരുന്നു. ഉച്ചത്തില്‍ വിളിച്ചുനോക്കിയെങ്കിലും അജേഷ് കേട്ടില്ല. കാട്ടിലൂടെ കുറേ മുന്നോട്ടുനടന്നു. നേരം ഇരുട്ടിത്തുടങ്ങിയതോടെ വലിയ ഒരു മരത്തില്‍ക്കയറി. ഇതിനിടയില്‍ കുറച്ച് റേഞ്ച് കിട്ടിയപ്പോള്‍ 112-ല്‍ വിളിച്ച് പൊലീസിനെ വിവരം അറിയിച്ചു. നില്‍ക്കുന്ന സ്ഥലത്തിന്റെ ചിത്രങ്ങളും അയച്ചുകൊടുത്തു. പൊലീസും വനംവകുപ്പുദ്യോഗസ്ഥരും മരത്തിന്റെ മുകളില്‍ക്കയറി പരിസരം വീക്ഷിക്കാന്‍ നിര്‍ദേശിച്ചു.

ഇടയ്ക്ക് ബന്ധുക്കളെയും വിളിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ മൊബൈല്‍ സ്വിച്ച് ഓഫായി. ഇതോടെ കാടിന് പുറത്തേക്ക് കടക്കാന്‍ഡ മുന്നില്‍ കണ്ട വഴിയും അസ്തമിച്ചു. ഇതിനിടയില്‍ സമീപത്തുകണ്ട വലിയ മരത്തിന്റെ പൊത്തില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു. ആരെങ്കിലും തിരഞ്ഞെത്തിയാല്‍ തിരിച്ചറിയാനായി ഷര്‍ട്ട് ഊരി സമീപത്തെ മരത്തില്‍ കെട്ടിയിട്ടു. ശേഷം പൊത്തില്‍ കയറി കൈയിലുണ്ടായിരുന്ന ജാക്കറ്റ് പുതച്ച് കിടന്നു. ഇതിനിടയില്‍ ഏതോ വന്യമൃഗം പൊത്തിനു മുന്നില്‍വന്നു. കമ്പെടുത്ത് എറിഞ്ഞ് അതിനെ ഓടിച്ചു. പിന്നെയും പൊത്തില്‍ക്കിടക്കുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലായതിനാല്‍ മരത്തിനുമുകളില്‍ക്കയറി. നേരം പുലര്‍ന്നതോടെ മരത്തില്‍നിന്നിറങ്ങി വീണ്ടും കാട്ടിലൂടെ നടന്നു. ഇതിനിടയില്‍ അരുവിയിലെ വെള്ളം കുടിച്ചു ദാഹം തീര്‍ത്തു. കാട്ടിലൂടെ കേബിള്‍ ലൈന്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. കേബിള്‍ ജനവാസമേഖലയിലേക്ക് എത്തുമെന്ന പ്രതീക്ഷയില്‍ നടന്നതിനാല്‍ റോഡിനോട് ചേര്‍ന്ന ഭാഗത്ത് എത്തി.

സുമേഷിന്റെ ഫോണ്‍ കിട്ടിയ ഉടന്‍ പൊലീസ് ടെലിക്കമ്യൂണിക്കേഷന്‍ വിഭാഗം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാം, ഇന്‍-ചാര്‍ജ് സാബു, സി.പി.ഒ. അജ്മല്‍ എന്നിവരുടെ നേതൃത്വത്തില്‍ തെന്മല പൊലീസുമായി ബന്ധപ്പെട്ട് തിരച്ചിലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊലീസ് ആര്യങ്കാവ് വനംവകുപ്പുമായി ബന്ധപ്പടുകയും ഞായറാഴ്ച വൈകീട്ട് അഞ്ചോടെ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സുമേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയത് തിരച്ചിലിന് തിരിച്ചടിയായി.

പുനലൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അഷറഫ്, കുളത്തൂപ്പുഴ വില്ലേജ് ഓഫീസര്‍ ജയദേവന്‍ തുടങ്ങിവര്‍ ചേര്‍ന്ന് ആരോഗ്യ പരിശോധനയ്ക്കായി തെന്മല കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. കാട്ടില്‍ നടക്കുന്നതിനിടയില്‍ കഴുത്തില്‍ വള്ളിപ്പടര്‍പ്പുകള്‍കൊണ്ട നിസ്സാരപരിക്കുകള്‍ മാത്രമാണ് സുമേഷിനുള്ളത്. ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം സുമേഷിനെ തെന്മല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ശെന്തുരുണി വന്യജീവിസങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി.സജീവ്കുമാര്‍, ആര്യങ്കാവ് റേഞ്ച് ഓഫീസര്‍ അബ്ജു കെ.അരുണ്‍ തുടങ്ങിയവര്‍ യുവാവില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് കോട്ടയത്തു നിന്നെത്തിയ ബന്ധുക്കളോടോപ്പം സുമേഷിനെ വിട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category