1 GBP = 92.00INR                       

BREAKING NEWS

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ചെറുതും വലുതുമായ ആയ്യായിരത്തോളം കാട്ടുതീകള്‍: കേരളത്തില്‍ മാത്രം കത്തിനശിച്ചത് അരലക്ഷത്തിലേറെ ഏക്കര്‍ കാടുകള്‍; വേനല്‍ച്ചൂട് ഏറുന്നതിനാല്‍ ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള സമയം അതിജാഗ്രത; വനമേഖലയില്‍ മൂന്നു പേരുടെ ജീവനെടുത്ത തീ മനുഷ്യനിര്‍മ്മിതിയാണെന്ന് സംശയിക്കുന്നതായി വനംവകുപ്പും

Britishmalayali
kz´wteJI³

 

തൃശൂര്‍: കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ മൂന്നു പേരുടെ ജീവനെടുത്ത തീ പൂര്‍ണമായും അണച്ചതോടെ വലിയൊരു പ്രതിസന്ധിയില്‍ നിന്നാണ് വഴി മാറിയിരിക്കുന്നത്. കൊറ്റകമ്പൂരിലെ ഇല്ലിക്കല്‍ മല പൂര്‍ണമായും കത്തി നശിച്ചു. തീ അണച്ചു കഴിഞ്ഞ്ു ബാക്കിപത്രം പോലെ മലയുടെ ചെരുവുകളില്‍ തലേന്ന് ഉച്ചക്ക് പടര്‍ന്ന തീയുടെ ശേഷിപ്പ് ഇപ്പോഴും ബാക്കി. താഴ്വാരത്തെ മനുഷ്യരുടെ ആശങ്കയും ചെറുതല്ലായിരുന്നു. തീയില്‍ അകപ്പെട്ട വേലായുധന്റെയും ദിവാകരന്റെയും ശരീരങ്ങള്‍ കത്തിയമര്‍മ്മ വഴികളിലൂടെയാണ് കൊണ്ടുപോയതും നാട്ടുകാരുടെ നൊമ്പരമായി ഇപ്പോഴും ബാക്കിയാവുന്നു.

കൂടാതെ, കാട്ടുതീ മനുഷ്യ നിര്‍മ്മിതമാണെന്ന് ആരോപണങ്ങള്‍ ഇതിനിടെ ശക്തമാകുകയാണ്. വനം വകുപ്പും ഇത് സംശയിക്കുന്നു. കേസെടുത്ത് അന്വേഷണം തുടങ്ങി കഴിഞ്ഞു. കാട്ടു തീ ആകസ്മികമായി ഉണ്ടായതല്ലെന്ന സംശയമാണ് വനംവകുപ്പിന്. മനുഷ്യനിര്‍മ്മിതിയാണ് ഈ കാട്ടുതീയെന്ന് സംശയിക്കുന്നു. ഇതു ശരിയാണോയെന്ന് പരിശോധിക്കാന്‍ പൊലീസും വനംവകപ്പും സംയുക്തമായ അന്വേഷണം തുടങ്ങി. കാട്ടു തീയില്‍ പൊലിഞ്ഞ മൂന്നു വനംവകുപ്പ് ജീവനക്കാരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയിരുന്നു.

അതേസമയം, കേരളത്തില്‍ ഒരു പതിറ്റാണ്ടിനിടെ കത്തിനശിച്ചത് അരലക്ഷത്തിലേറെ ഏക്കര്‍ കാട്. ചെറുതും വലുതുമായ അയ്യായിരത്തോളം കാട്ടുതീ സംഭവങ്ങളാണ് 2009-10 മുതല്‍ 2018-19 വരെ ഉണ്ടായത്. ഇതില്‍ 60,626 ഏക്കര്‍ കാട് കത്തി. 2020 ജനുവരിമുതല്‍ ഫെബ്രുവരിവരെമാത്രം 424 ഏക്കര്‍ കാട് കത്തി. നൂറോളം കാട്ടുതീ സംഭവങ്ങളാണ് രണ്ടുമാസംപോലും തികയുംമുമ്പ് ഉണ്ടായിരിക്കുന്നത്. വേനല്‍ച്ചൂട് ഏറുന്നതിനാല്‍ ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള സമയം അതിജാഗ്രതവേണ്ട കാലമാണ്. ജനുവരി മുതല്‍തന്നെ കാട് ഉണങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് കാട്ടുതീ സാധ്യത കൂട്ടുന്നു.

വനംവകുപ്പിന്റെ തെക്കന്മേഖലയുടെ പരിധിയിലുള്ള കൊല്ലം, ഹൈറേഞ്ച് സര്‍ക്കിളും പെരിയാര്‍ കടുവാസങ്കേതവുമുള്ള കോട്ടയം, മധ്യസര്‍ക്കിളിലുള്ള തൃശ്ശൂര്‍, കിഴക്കന്‍ സര്‍ക്കിളിലുള്ള പാലക്കാട് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കാട്ടുതീ ഉണ്ടായത്. കാട്ടുതീ മൂലം ഏറ്റവും നഷ്ടമുണ്ടായത് 2010-11ല്‍ ആണ്. 1017 സംഭവങ്ങളിലായി 14,000 ഏക്കര്‍ കാട് കത്തിയിരുന്നു. കാട്ടുതീയില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് താല്‍ക്കാലിക ധനസഹായമായി 7.5 ലക്ഷം വീതം അനുവദിക്കും മന്ത്രി അഡ്വ കെ. രാജു വ്യക്തമാക്കി. .തൃശ്ശൂര്‍ വടക്കാഞ്ചേരി കൊറ്റമ്പത്തൂരില്‍ കാട്ടുതീ തടയാന്‍ ശ്രമിക്കവേ മരണപ്പെട്ട ഫോറസ്റ്റ് വാച്ചര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായമായി 7.5 ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. 5 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നാണ് ഇപ്പോള്‍ അനുവദിക്കുക.ഇതിന് പുറമേ പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷനില്‍ നിന്നും 2.5 ലക്ഷം രൂപ കൂടി അനുവദിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കാട്ടുതീയില്‍പ്പെട്ട് മരണമടഞ്ഞവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മരണാനന്തര ചടങ്ങുകള്‍ക്കും ചികിത്സയ്ക്കുമുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.കാട്ടുതീക്കെതിരെ പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നതില്‍ എച്ച്എന്‍എല്ലിന്റെ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും.

കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു.വടക്കാഞ്ചേരി പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ എച്ച് എന്‍ എല്‍ പ്ലാന്റേഷനില്‍ ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂന്ന് വാച്ചര്‍മാര്‍ മരിച്ചത്.പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ ദിവാകരന്‍ കെ യു, താല്‍ക്കാലിക വാച്ചമാരായ വേലായുധന്‍ എ.കെ., ശങ്കരന്‍ വി.എ. എന്നിവരാണ് മരിച്ചത്.

വര്‍ഷം, കാട്ടുതീ സംഭവങ്ങള്‍, നശിച്ചത് (ഏക്കറില്‍)
2009-10 460 5841
2010-11 1017 14,000
2011-12 504 5,830
2012-13 525 6,506
2013-14 339 4,190
2014-15 486 4,339
2015-16 564 5,001
2016-17 737 7,398
2017-18 330 3,160
2018-19 583 4,420

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category